പ്രത്യേക പതിപ്പ് സൗന്ദര്യവർദ്ധക മാറ്റങ്ങളോടെ മാത്രമാണ് വരുന്നത്. അതായത് ഈ ബൈക്കുകളില്‍ യമഹ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ യമഹ മോട്ടോർ ഇന്ത്യ തങ്ങളുടെ ശ്രേണിയിൽ പുതിയ മോൺസ്റ്റർ എനർജി മോട്ടോ ജിപി പതിപ്പുകൾ പുറത്തിറക്കി. പുതിയ പ്രത്യേക പതിപ്പ് വൈസെഡ്എഫ്-R15M, MT-15 V2.0, എയറോക്സ്155, റേ ZR എന്നിവയിൽ ലഭ്യമാകും. പരിമിതമായ യൂണിറ്റുകളിലാണ് മോൺസ്റ്റർ എനർജി മോട്ടോജിപി പതിപ്പ് യമഹ വാഗ്ദാനം ചെയ്യുന്നത്. പ്രത്യേക പതിപ്പ് സൗന്ദര്യവർദ്ധക മാറ്റങ്ങളോടെ മാത്രമാണ് വരുന്നത്. അതായത് ഈ ബൈക്കുകളില്‍ യമഹ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
YZF-R15M-ന്റെ 2023 MotoGP പതിപ്പിന് 1,97,200 രൂപയാണ് വില. അതേസമയം MT-15 V2.0 ന് 172,700 രൂപയാണ് വില . പിന്നെ 92,330 രൂപ വിലയുള്ള റേ ZR 125 Fi ഹൈബ്രിഡ് ഉണ്ട് . എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. എയ്‌റോക്‌സ് 155ന്റെ വില നിർമ്മാതാവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി എഡിഷൻ മോഡൽ ശ്രേണി സെപ്റ്റംബർ മൂന്നാം വാരം മുതൽ ഇന്ത്യയിലെ എല്ലാ യമഹ ബ്ലൂ സ്‌ക്വയർ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും.
undefined
വൈസെഡ്എഫ്F-R15M, MT-15 V2.0 എന്നിവയുടെ 2023 മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി പതിപ്പ് ടാങ്ക് കവറുകൾ, ഇന്ധന ടാങ്ക്, സൈഡ് പാനലുകൾ എന്നിവയിൽ യമഹ മോട്ടോജിപി ലിവറി പ്രദർശിപ്പിക്കുന്നു. എയറോക്സ്155, റേ ZR സ്കൂട്ടറുകൾക്ക് മൊത്തത്തിലുള്ള ബോഡിയിൽ യമഹ മോട്ടോജിപി ലിവറി ലഭിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ മോട്ടോജിപി റേസിന് സാക്ഷ്യം വഹിക്കാൻ യമഹ ആരാധകർക്കിടയിൽ വളരെയധികം ആവേശമുണ്ടെന്ന് ഈ അവസരത്തിൽ യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ ഐഷിൻ ചിഹാന പറഞ്ഞു. മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി എഡിഷൻ മോഡൽ ശ്രേണി അവതരിപ്പിച്ചതോടെ, അവരുടെ ആവേശം വർധിപ്പിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നുവെന്നും യമഹയുടെ സമ്പന്നമായ റേസിംഗ് പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ആവേശകരവും സ്റ്റൈലിഷും സ്‌പോർട്ടിവുമായ മോഡൽ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനുള്ള ഇന്ത്യൻ ഉപഭോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധതയെ 2023 മോട്ടോജിപി എഡിഷൻ ലിവറി അവതരിപ്പിക്കുന്നത് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ എക്‌സ്‌ക്ലൂസീവ് ലൈനപ്പ് യുവ ഉപഭോക്താക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള യമഹയുടെ നിരന്തര ശ്രമങ്ങൾ കാണിക്കുന്നുവെന്നും ചിഹാന കൂട്ടിച്ചേര്‍ത്തു.