'അന്യഗ്രഹ ജീവികളുടെ' പിടിയിലോ?! 130 വർഷം മുമ്പ് ദുരൂഹമായി കാണാതായ കപ്പല്‍ കണ്ടെത്തി, ഗവേഷകർ ഞെട്ടി!

By Web Team  |  First Published Oct 21, 2023, 11:02 AM IST

1895 ഒക്ടോബറിൽ യുഎസ്-കാനഡ അതിർത്തിയിലെ ഹുറോൺ തടാകത്തിലാണ് ആഫ്രിക്ക എന്ന കപ്പല്‍ ദുരൂഹമായി അപ്രത്യക്ഷമായത്. തകരാറിലായ സെവേൺ എന്ന മറ്റൊരു കപ്പലിനെ വലിച്ചുകൊണ്ടു പോകുന്നതിനിടെയാണ് ആഫ്രിക്ക മുങ്ങിയത്.  മഞ്ഞുവീഴ്ചയിൽ ദുരൂഹമായിട്ടായിരുന്നു കപ്പല്‍ അപ്രത്യക്ഷമായത്. ആ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും ആഫ്രിക്കയുടെ ഒരു തുമ്പും ഇതുവരെ കണ്ടെത്താനായിരുന്നില്ല. 


130 വർഷം മുമ്പ് മഞ്ഞുവീഴ്ചയിൽ ദുരൂഹമായി അപ്രത്യക്ഷമായ ആഫ്രിക്ക എന്ന കപ്പൽ കണ്ടെത്തി. എന്നാൽ, അത് കണ്ടെത്തിയ അവസ്ഥ വിദഗ്ധരെ ഞെട്ടിച്ചിരിക്കുകയാണ്. കപ്പലിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല എന്നുമാത്രമല്ല, കണ്ടെത്തുന്ന സമയത്ത് അജ്ഞാതമായ ഒരു ആക്രമണകാരിയായ ചിപ്പികളാൽ മൂടപ്പെട്ട നിലയിലായിരുന്നു കപ്പല്‍ എന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

1895 ഒക്ടോബറിൽ യുഎസ്-കാനഡ അതിർത്തിയിലെ ഹുറോൺ തടാകത്തിലാണ് ആഫ്രിക്ക എന്ന കപ്പല്‍ ദുരൂഹമായി അപ്രത്യക്ഷമായത്. തകരാറിലായ സെവേൺ എന്ന മറ്റൊരു കപ്പലിനെ വലിച്ചുകൊണ്ടു പോകുന്നതിനിടെയാണ് ആഫ്രിക്ക മുങ്ങിയത്.  മഞ്ഞുവീഴ്ചയിൽ ദുരൂഹമായിട്ടായിരുന്നു കപ്പല്‍ അപ്രത്യക്ഷമായത്. ആ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും ആഫ്രിക്കയുടെ ഒരു തുമ്പും ഇതുവരെ കണ്ടെത്താനായിരുന്നില്ല. 

Latest Videos

undefined

യുവോൺ ഡ്രെബെർട്ട്, സാക്ക് മെൽനിക്ക് എന്നീ ഗവേഷകര്‍ വിവിധതരം മത്സങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്‍റെ ഭാഗമായി ഒരു ഡോക്യുമെന്ററി ഈ പ്രദേശത്ത് ചിത്രീകരിക്കുന്നതിനിടെയാണ് കപ്പലിനെ യാദൃശ്ചികമായി കണ്ടെത്തിയതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. ഈ സമയത്ത്, അവശിഷ്ടങ്ങൾക്കിടയിൽ ഉയർന്നുവരുന്ന ചില രൂപങ്ങൾ ഇരുവരും കണ്ടു. ഈ അവശിഷ്ടങ്ങൾ ആദ്യമായാണ് കാണുന്നത്. കപ്പൽ ഇപ്പോൾ ഒരു ആക്രമണകാരിയായ മുത്തുച്ചിപ്പിയാൽ മൂടപ്പെട്ടിരിക്കുന്നതായി കണ്ടു അവർ ആശ്ചര്യപ്പെട്ടു. ഈ പ്രദേശത്തിന് തികച്ചും അജ്ഞാതമായ ഒരു ഇനമായിരുന്നു ഈ മുത്തുച്ചിപ്പി. ഇത്തരം അജ്ഞാതമായ ജീവി വര്‍ഗ്ഗങ്ങളെ ഗവേഷകര്‍ ഏലിയൻ സ്‍പീഷീസ് അഥവാ അധിനിവേശ ജീവികള്‍, വിദേശ സ്പീഷീസ് എന്നൊക്കെ വിളിക്കുന്നു. അധിനിവേശ അല്ലെങ്കിൽ അന്യഗ്രഹ സ്പീഷീസ് എന്നത് ഒരു പരിസ്ഥിതിയിലേക്ക് ആദ്യമായെത്തുന്ന സ്പീഷിസാണ്. അത് വളരെപ്പെട്ടെന്ന് വർദ്ധിക്കുകയും അതിന്റെ പുതിയ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. 

"അദ്ദേഹത്തിന്‍റെ ആത്മാനുരാഗത്തിന് അതിരുകളില്ല!" നമോ ഭാരത് ട്രെയിൻ പേരിനെ പരിഹസിച്ച് കോണ്‍ഗ്രസ്!

"ഞങ്ങൾക്കത് വിശ്വസിക്കാനായില്ല.  കപ്പൽ അതിമനോഹരമായ അവസ്ഥയിലായിരുന്നു. തടാകത്തിന്റെ അടിത്തട്ടിൽ അത് നിവർന്നുനിൽക്കുന്നു, ഉപരിതലത്തിൽ നിന്ന് നേരെ വീണുകിടക്കുന്നതുപോലെ അത് അടിയിൽ വിശ്രമിക്കുന്നു" ഗവേഷകര്‍ പറയുന്നു. 

280 അടി താഴ്ചയിൽ അണ്ടർവാട്ടർ ആർ‌ഒ‌വി (വിദൂരമായി പ്രവർത്തിപ്പിക്കുന്ന വാഹനം) ഉപയോഗിച്ചാണ് ആഫ്രിക്ക കണ്ടെത്തിയത്. 148 അടി നീളവും 26 അടി വീതിയും 12.5 അടി ഉയരവുമുള്ള അവശിഷ്‍ടങ്ങളുടെ ഭീമാകാരമായ അളവുകൾ ആയിരുന്നു കപ്പലിലേക്ക് ഗവേഷകരെ നയിച്ചത്. കപ്പലിന് ചുറ്റും കൽക്കരിപ്പാടത്തിന്റെ അവശിഷ്ടങ്ങളും ഉണ്ട്. അവസാനയാത്രയില്‍ആഫ്രിക്കയും സെവേണും വഹിച്ച അതേ ചരക്കായിരിക്കാം ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

youtubevideo

click me!