കാത്തിരിപ്പ് 78 ആഴ്ച, ടൊയോട്ടയുടെ എർട്ടിഗ സൂപ്പർഹിറ്റ്

By Web Team  |  First Published Nov 16, 2023, 2:11 PM IST

ഈ മാസം, ടൊയോട്ട റൂമിയോണിന്റെ സിഎൻജി വേരിയന്റിനായുള്ള കാത്തിരിപ്പ് കാലയളവ് 78 ആഴ്‌ചയായി വർദ്ധിച്ചിരിക്കുന്നു. ഇത് 2023 ഒക്‌ടോബറിലെ 16 ആഴ്‌ച സമയപരിധിയിൽ നിന്ന് വലിയ വർധനയാണ്.


റീബ്രാൻഡഡ് മാരുതി സുസുക്കി എർട്ടിഗയാണ് ടൊയോട്ട റൂമിയോൺ. വാഹനം അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട റൂമിയോണിന്റെ ആവശ്യം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ അതിന്റെ കാത്തിരിപ്പ് കാലയളവിൽ വൻ വർധനവാണ് ദൃശ്യമാകുന്നത്. ഇന്ത്യയിൽ റൂമിയോൺ വില 10.29 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. അഞ്ച് നിറങ്ങളിലും മൂന്ന് വേരിയന്റുകളിലുമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2023 നവംബറിലെ എല്ലാ മോഡലുകൾക്കുമായി പുതുക്കിയ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി. ഈ മാസം, ടൊയോട്ട റൂമിയോണിന്റെ സിഎൻജി വേരിയന്റിനായുള്ള കാത്തിരിപ്പ് കാലയളവ് 78 ആഴ്‌ചയായി വർദ്ധിച്ചിരിക്കുന്നു. ഇത് 2023 ഒക്‌ടോബറിലെ 16 ആഴ്‌ച സമയപരിധിയിൽ നിന്ന് വലിയ വർധനയാണ്.

റൂമിയോണിന്‍റെ പെട്രോളിൽ പ്രവർത്തിക്കുന്ന വകഭേദങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബുക്കിംഗ് തീയതി മുതൽ 26 ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. എസ്, ജി, വി എന്നീ മൂന്ന് വേരിയന്റുകളിൽ ഈ മോഡൽ ലഭ്യമാണ്. റസ്റ്റിക് ബ്രൗൺ, ഐക്കണിക് ഗ്രേ, സ്പങ്കി ബ്ലൂ, കഫേ വൈറ്റ്, എന്റൈസിംഗ് സിൽവർ എന്നിവയാണ് എർട്ടിഗ അടിസ്ഥാനമാക്കിയുള്ള എംപിവിയിലെ കളർ ഓപ്ഷനുകളിൽ.

Latest Videos

undefined

6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച 103ps പവറും 137nm ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ള എർട്ടിഗയുടെ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട റൂമിയോണ്‍ എംപിവിയിലും ലഭിക്കുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം CNG ഓപ്ഷനും ഇതിൽ നൽകിയിരിക്കുന്നു. അതിന്റെ സിഎൻജി മോഡലിൽ സ്ഥാപിച്ചിരിക്കുന്ന എഞ്ചിൻ 88ps പവറും 121.5nm ടോർക്കും സൃഷ്ടിക്കുന്നു.

നിര്‍മ്മിച്ചത് 400 കിമി മൈലേജുള്ള ബസ്, അംബാനിയുടെ കരുനീക്കങ്ങള്‍ 'പുതിയ റൂട്ടുകളി'ലേക്കും!

ലിറ്ററിന് 20.51 കിലോമീറ്റർ മൈലേജ് നൽകാൻ ഈ എംപിവിയുടെ പെട്രോൾ എംടിക്ക് കഴിയും. അതേ സമയം
പെട്രോൾ എടി വേരിയന്റ് ലിറ്ററിന് 20.11 കിലോമീറ്റർ മൈലേജ് നൽകുന്നു. ഇതുകൂടാതെ, ഒരു കിലോഗ്രാമിന് 26.11 കിലോമീറ്റർ മൈലേജ് നൽകാൻ സിഎൻജി വേരിയന്റിന് കഴിയും.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, എഞ്ചിൻ പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സവിശേഷതകളുണ്ട്. സുരക്ഷയ്ക്കായി, നാല് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റുള്ള ESP, ISOFIX ചൈൽഡ് സീറ്റ് മൗണ്ട്, റിയർ പാർക്കിംഗ് സെൻസർ, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളുണ്ട്.

youtubevideo

click me!