ഈ മഹീന്ദ്ര മോഡലുകൾക്ക് വൻ ഡിമാൻഡ്, ഇത്രനാൾ കാത്തിരിക്കണം

By Web TeamFirst Published Nov 28, 2023, 11:36 AM IST
Highlights

വിവിധ മോഡലുകളിൽ സ്‍കോർപിയോ എൻ, XUV700 എന്നിവയ്ക്ക് രാജ്യത്ത് യഥാക്രമം ആറ് മാസവും ഏഴ് മാസവും വരെ പരമാവധി കാത്തിരിപ്പ് സമയമുണ്ട്. അതേസമയം, ബൊലേറോയ്ക്കും ബൊലേറോ നിയോയ്ക്കും ഇവിടെ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ ശരാശരി കാത്തിരിപ്പ് കാലയളവാണുള്ളത്.

ഹീന്ദ്ര XUV700, മഹീന്ദ്ര സ്‌കോർപിയോ എൻ, മഹീന്ദ്ര ഥാർ തുടങ്ങിയ ജനപ്രിയ കാറുകൾ ഉൾപ്പെടെയുള്ള മോഡലുകളുടെ പെൻഡിംഗ് ഓർഡർ ലിസ്റ്റ് മഹീന്ദ്ര വെളിപ്പെടുത്തി. കമ്പനിയുടെ കണക്കനുസരിച്ച് ഏകദേശം 2.86 ലക്ഷം ഓർഡറുകൾ ഡെലിവറി തീർപ്പാക്കാനുണ്ട് എന്നാണ് റിപ്പോർട്ടുകള്‍.

വിവിധ മോഡലുകളിൽ സ്‍കോർപിയോ എൻ, XUV700 എന്നിവയ്ക്ക് രാജ്യത്ത് യഥാക്രമം ആറ് മാസവും ഏഴ് മാസവും വരെ പരമാവധി കാത്തിരിപ്പ് സമയമുണ്ട്. അതേസമയം, ബൊലേറോയ്ക്കും ബൊലേറോ നിയോയ്ക്കും ഇവിടെ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ ശരാശരി കാത്തിരിപ്പ് കാലയളവാണുള്ളത്.

Latest Videos

മഹീന്ദ്ര സ്കോർപിയോ ക്ലാസിക്, മഹീന്ദ്ര സ്കോർപിയോ എൻ എന്നിവയ്ക്ക് 1.19 ലക്ഷം ബുക്കിംഗ് ഉണ്ട്. 70,000 നും 80,000 നും ഇടയിൽ തീർപ്പുകൽപ്പിക്കാത്ത ഓർഡർ ഉള്ള ഥാർ, XUV700 എന്നിവയും ഉണ്ട്. അതേസമയം, മഹീന്ദ്ര ബൊലേറോയുടെയും ബൊലേറോ നിയോയുടെയും ഓർഡർ ഡെലിവറി 11,000 യൂണിറ്റാണ്. XUV300, XUV400 എന്നിവയുടെ 10,000 യൂണിറ്റുകൾ മഹീന്ദ്ര ഇതുവരെ എത്തിച്ചിട്ടില്ല.

സൈന്യത്തിനൊപ്പം ചരിത്രം സൃഷ്‍ടിച്ച് മഹീന്ദ്ര ബൊലേറോ! ആദ്യമായി ഒരു വാഹനം അമർനാഥ് ഗുഹയിൽ!

മഹീന്ദ്ര എസ്‌യുവികളുടെ കാത്തിരിപ്പ് സമയം

സ്കോർപിയോ ക്ലാസിക്: മൂന്നര മാസം
സ്കോർപിയോ എൻ: ആറ് മാസം
ഥാർ: നാല് മാസം
XUV 700: ഏഴ് മാസം
ബൊലേറോ: മൂന്ന് മാസം
ബൊലേറോ നിയോ: മൂന്ന് മാസം
XUV300: നാല് മാസം
XUV400: 3.5 മാസം

ഭീമമായ ഓർഡറുകൾ മുടങ്ങിയതിന് പിന്നിലെ കാരണം മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര പ്രശ്‍നങ്ങളും വിതരണ ശൃംഖലയുടെ പരിമിതികളും പോലുള്ള ആഗോള സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ കാരണം ഡെലിവറികൾ വൈകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

youtubevideo

click me!