സുരക്ഷയ്ക്ക് പേരുകേട്ട ഈ കാർ നടുറോഡിൽ നിന്നുകത്തി! അലറിവിളിച്ച് ഉടമ, ഞെട്ടലിൽ വാഹനലോകം!

By Web Team  |  First Published Jan 29, 2024, 12:19 PM IST

വോൾവോയുടെ ഈ ഇവി സുരക്ഷയ്ക്ക് പേരുകേട്ടതാണ്. 62.95 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് കാറിന് ഇന്ത്യയിലെ എക്സ്-ഷോറൂം വില. സംഭവം റെക്കോർഡ് ചെയ്യുന്നതിനിടെ കാറിന് സമീപത്തു നിന്നും നിന്ന് മാറി നിൽക്കാൻ സമീപത്തുള്ളവരോട് അഭ്യർത്ഥിക്കുന്നതും ഇനി ഇതിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുമെന്നുമൊക്കെ ആളുകൾ പറയുന്നതും ഈ വീഡിയോയിൽ വ്യക്തമായി കേൾക്കാം. 


സുരക്ഷയുടെ കാര്യത്തിൽ ലോക പ്രശസ്‍തമാണ് സ്വീഡിഷ് ആഡംബര വാഹന ബ്രാൻഡായ വോൾവോയുടെ വാഹനങ്ങൾ. എന്നാൽ ഇപ്പോഴിതാ ലക്ഷങ്ങൾ വിലയുള്ള വോൾവോയുടെ ഇലക്ട്രിക് കാറിന് തീ പിടിച്ച സംഭവം വലിയ ചർച്ചയാകുകയാണ്. ഛത്തീസ്‍ഡിഡിലാണ് ഞെട്ടിക്കുന്ന ഈ അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. സുരക്ഷയ്ക്ക് പേരുകേട്ട വോൾവോ C40 റീചാർജ് ഇവിക്ക് റോഡിലൂടെ നീങ്ങുന്നതിനിടെ തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. ഇപ്പോൾ ഈ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കാർ ഉടമ തന്നെയാണ് ഈ വീഡിയോ പകർത്തിയത് എന്നാണ് റിപ്പോർട്ടുകൾ. അതിൽ തീജ്വാല ഇവിയെ പൂർണ്ണമായും വിഴുങ്ങിയതായി വ്യക്തമായി കാണാൻ കഴിയും. എന്നാൽ കാറിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരായി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകൾ. 

വോൾവോയുടെ ഈ ഇവി സുരക്ഷയ്ക്ക് പേരുകേട്ടതാണ്. 62.95 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് കാറിന് ഇന്ത്യയിലെ എക്സ്-ഷോറൂം വില. സംഭവം റെക്കോർഡ് ചെയ്യുന്നതിനിടെ കാറിന് സമീപത്തു നിന്നും നിന്ന് മാറി നിൽക്കാൻ സമീപത്തുള്ളവരോട് അഭ്യർത്ഥിക്കുന്നതും ഇനി ഇതിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുമെന്നുമൊക്കെ ആളുകൾ പറയുന്നതും ഈ വീഡിയോയിൽ വ്യക്തമായി കേൾക്കാം. തീപിടിച്ചിട്ടും ഇലക്ട്രിക്ക് കാറിന്‍റെ ടെയിൽലൈറ്റുകൾ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നതും കാണാം. ഈ വീഡിയോയുടെ അവസാനം, എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് അറിയില്ല എന്ന് ആളുകൾ പറയുന്നത് കേൾക്കാം. അതായത് കാറിന് തീപിടിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ അറിവായിട്ടില്ല.  ഈ സംഭവത്തിന് ശേഷം ഇലക്ട്രിക് കാറുകളുടെ സുരക്ഷയെക്കുറിച്ച് ചർച്ച സജവീമായിക്കഴിഞ്ഞു. 

Latest Videos

undefined

പരമ്പരാഗത ഐസിഇ എഞ്ചിനുകൾ ഘടിപ്പിച്ച കാറുകളേക്കാൾ സുരക്ഷിതമായി ഇലക്ട്രിക് കാറുകൾ പൊതുവെ കണക്കാക്കപ്പെടുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രദ്ധിക്കേണ്ടതിന്‍റെ പ്രാധാന്യവും ഈ സംഭവം എടുത്തുകാണിക്കുന്നു. കൂടാതെ, ഇത്തരം സംഭവങ്ങൾ സുരക്ഷാ ഫീച്ചറുകൾ വർദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത വർദ്ധിപ്പിക്കുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണ്ടതിലേക്കും വിരൽ ചൂണ്ടുന്നു.  

അതേസമയം ഈ സംഭവത്തെക്കുറിച്ച് വോൾവോ ഇതുവരെ ഔദ്യോഗിക പ്രസ്‍താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. വോൾവോ C40 റീചാർജിന്‍റെ ഉടമകളും ഈ ഇലക്ട്രിക് കാർ ഇഷ്ടപ്പെടുന്നവരും അവരുടെ വാഹനത്തിൻന്‍റെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകൾ.

വോൾവോ എക്സ്‍സി40 റീചാർജ്ജ്
സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോൾവോ തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് എസ്‍യുവിയായ XC40 റീചാർജ്ജിനെ 2022 ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വോൾവോ XC40 റീചാർജ് ഇന്ത്യൻ വിപണിയിൽ പൂർണ്ണമായി ലോഡുചെയ്‌ത ഒരു വേരിയന്റിലാണ് വിൽക്കുന്നത്. XC40 റീചാർജ് ഇരട്ട-മോട്ടോർ സജ്ജീകരണമാണ് നൽകുന്നത്. എസ്‌യുവി 408 ബിഎച്ച്‌പി കരുത്തും 660 എൻഎം പീക്ക് ടോർക്കും നൽകുന്നു. അന്താരാഷ്ട്ര ടെസ്റ്റ് വ്യവസ്ഥകൾ (WLTP) അനുസരിച്ച് ഒറ്റ ചാർജിൽ 418 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന 78 kWh ബാറ്ററി പാക്കിലാണ് ഇലക്ട്രിക് മോട്ടോറുകൾ പ്രവർത്തിക്കുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം ഓടാൻ XC40 റീചാർജിനെ വലിയ ബാറ്ററി സഹായിക്കുന്നു. എന്നിരുന്നാലും, ഇലക്ട്രിക് എസ്‌യുവിയുടെ സർട്ടിഫൈഡ് റേഞ്ച് ഏകദേശം 335 കിലോമീറ്ററാണ്. ഇതായിരിക്കാം യഥാർത്ഥ റോഡ് സാഹചര്യങ്ങളിലെ മൈലേജ്.  വെറും 4.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും . ഫാസ്റ്റ് ചാർജർ (150KW) ഉപയോഗിച്ച് ഏകദേശം 28 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാം.

നിലവിൽ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ആഡംബര ഇവിയാണ് വോൾവോ XC40 റീചാർജ്. ഇത് രാജ്യത്തെ ആദ്യത്തെ പ്രാദേശികമായി അസംബിൾ ചെയ്‍ത ആഡംബര ഇവി കൂടിയാണ്. ബെംഗളൂരുവിനടുത്തുള്ള ഹോസ്‌കോട്ടിലെ കമ്പനി പ്ലാന്‍റിൽ നിന്നുമാണ് വാഹനം പുറത്തിറങ്ങുന്നത്. 

youtubevideo

click me!