നമ്പ‍ർ പ്ലേറ്റിൽ ഇന്ത്യൻ നഗരത്തിന്‍റെ പേരെഴുതി ഒരു കാർ, ഇവിടെങ്ങുമല്ല അങ്ങ് അമേരിക്കയിൽ!

By Web Team  |  First Published Jul 23, 2024, 12:17 PM IST

രസകരമെന്നു പറയട്ടെ, ഈ കാർ പൂനെയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ല, അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ നിന്നാണ് എന്നതാണ് ശ്രദ്ധേയം. ന്യൂയോർക്കിൽ പോലും തൻ്റെ നാടിനോടുള്ള സ്‍നേഹം കാണിക്കാൻ പുനേക്കാരൻ മറക്കുന്നില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 


ഹാരാഷ്ട്രയിലെ ഒരു ചരിത്ര നഗരമാണ് പൂനെ. ഈ നഗരത്തിൻ്റെ ചരിത്രം, പുരാതന കെട്ടിടങ്ങൾ, ചരിത്രപരമായ കാര്യങ്ങൾ, ക്ഷേത്രങ്ങൾ, സംസ്‍കാരം തുടങ്ങിവ പലപ്പോഴും ചർച്ചയിൽ വരാറുണ്ട്. ലോകത്തെവിടെയും പൂനെക്കാർ തങ്ങളുടെ തനിമ പ്രകടിപ്പിക്കുന്നു. നിലവിൽ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. ഈ വീഡിയോയിൽ ഒരു പുനെ സ്വദേശി തന്‍റെ കാറിന്‍റെ നമ്പ‍‍ർ പ്ലേറ്റിൽ 'പൂനേക്കർ' എന്ന് എഴുതിയത് കാണാം. "പുണേക്കർ" എന്ന വാക്കിൻ്റെ അർത്ഥം പൂനെയിലെ നിവാസി അല്ലെങ്കിൽ സ്വദേശി എന്നാണ്. രസകരമെന്നു പറയട്ടെ, ഈ കാർ പൂനെയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ല, അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ നിന്നാണ് എന്നതാണ് ശ്രദ്ധേയം. ന്യൂയോർക്കിൽ പോലും തൻ്റെ നാടിനോടുള്ള സ്‍നേഹം കാണിക്കാൻ പുനേക്കാരൻ മറക്കുന്നില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 

ഒരു വെളുത്ത ടെസ്‌ലയാണ് ഈ കാറാണ് വീഡിയോയിൽ. പൂനെ കേന്ദ്രീകരിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമ ഈ കാറിൻ്റെ തീയതിയില്ലാത്ത വീഡിയോ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ന്യൂയോർക്ക് സിറ്റിയിലെ പുനേക്കർ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. വെളുത്ത ടെസ്‌ലയുടെ പിന്നിലെ വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് ഈ വീഡിയോ പകർത്തിയതെന്ന് തോന്നുന്നു. വീഡിയോ റെക്കോർഡ് ചെയ്യുന്ന ആൾ കാറിൽ "പുണേക്കർ" എന്ന് എഴുതിയത് കണ്ട് അതിശയം പ്രകടിപ്പിക്കുന്നു. തൻ്റെ സഹയാത്രികനുമായുള്ള സംഭാഷണത്തിൽ, "പുണേക്കർ" താൻ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഒരു നഗരത്തിലേക്കുള്ള ഒരു അനുമോദനമാണെന്ന് ആ വ്യക്തി വിശദീകരിക്കുന്നു. 

Latest Videos

undefined

ഈ വീഡിയോയെക്കുറിച്ച് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് എഴുതി, “എല്ലായിടത്തും പുനേക്കർ! ജഗത്ഭാരി". മറാത്തിയിൽ "ജഗത്ഭാരി" എന്ന വാക്കിൻ്റെ അർത്ഥം "ലോകത്തിലെ ഏറ്റവും മികച്ചത്" എന്നാണ്. മറ്റൊരാൾ എഴുതി,  "ഇങ്ങനെയൊരു പ്ലേറ്റ് ഞാൻ മുമ്പ് കണ്ടിട്ടില്ല."

അതേസമയം ഒരു ആഡംബര കാറിൻ്റെ ഉടമ വിദേശരാജ്യത്ത് കാറിൻ്റെ നമ്പർ പ്ലേറ്റിൽ സ്വന്തം സംസ്ഥാനമോ നഗരമോ പരാമർശിക്കുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ ആഴ്ച, ഒരു ബിഹാർ സ്വദേശി തന്‍റെ കാറിന്‍റെ നമ്പ‍ പ്ലേറ്റിൽ "ബീഹാർ" എന്നെഴുതിയിരുന്നു. ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ ഇദ്ദേഹം തൻ്റെ നാല് കോടിയുടെ മെഴ്‌സിഡസ് ബെൻസ് എസ്‌യുവിയുടെ നമ്പ‍ർ പ്ലേറ്റിലാണ് ഇങ്ങനെ എഴുതിയത്. 

click me!