ഹോണ്ട എലിവേറ്റ് ; വേരിയന്‍റ്, ഫീച്ചര്‍ വിശദാംശങ്ങള്‍

By Web Team  |  First Published Aug 21, 2023, 4:29 PM IST

ഇടത്തരം വലിപ്പമുള്ള ഈ എസ്‌യുവി എസ്‍വി, വി, വിഎക്സ്, സെഡ്എക്സ് എന്നിങ്ങനെ നാല് ട്രിം ലെവലുകളിൽ ലഭ്യമാണ്.  മിക്ക വേരിയന്റുകളിലും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുണ്ടാകും.


ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട 2023 സെപ്റ്റംബർ 4- ന് എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയുടെ വിലകൾ പ്രഖ്യാപിക്കും. പുതിയ മോഡൽ ബുക്കിംഗിന് ലഭ്യമാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ടോക്കൺ നൽകി എസ്‌യുവി ഓൺലൈനിലോ അംഗീകൃത ഹോണ്ട ഡീലർഷിപ്പിലോ മുൻകൂട്ടി ബുക്ക് ചെയ്യാം. 11,000 രൂപയാണ് ബുക്കിംഗ് തുക. ഇതോടൊപ്പം, ഡിസ്പ്ലേ വാഹനങ്ങൾ ഉപഭോക്തൃ പ്രിവ്യൂ, ടെസ്റ്റ് ഡ്രൈവുകൾക്കായി ഇതിനകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

സിറ്റി സെഡാന് കരുത്ത് പകരുന്ന 1.5-ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് ഐവിടെക്ക് എഞ്ചിനാണ് പുതിയ എലിവേറ്റിന് കരുത്തേകുന്നത്. ഈ എഞ്ചിന് 121PS പവറും 145Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ ചോയിസുകളിൽ 6-സ്പീഡ് മാനുവലും 7-സ്പീഡ് സിവിടിയും ഉൾപ്പെടുന്നു.  പുതിയ എലിവേറ്റിന് 4313 എംഎം നീളവും 1790 എംഎം വീതിയും 1650 എംഎം ഉയരവും 2650 എംഎം വീൽബേസും ഉണ്ട്. സെഗ്‌മെന്റിന്റെ ഏറ്റവും വലിയ ഗ്രൗണ്ട് ക്ലിയറൻസ് 220 എംഎം ആണ് ഹൈലൈറ്റ്. ഇത് ക്രെറ്റയുടെ വീൽബേസിനേക്കാൾ 30 എംഎം കൂടുതലാണ്. സെഗ്‌മെന്റിലെ ഏറ്റവും വലിയ 458-ലിറ്റർ ബൂട്ട് സ്പേസും ഇത് വാഗ്ദാനം ചെയ്യുന്നു. ഇടത്തരം വലിപ്പമുള്ള ഈ എസ്‌യുവി എസ്‍വി, വി, വിഎക്സ്, സെഡ്എക്സ് എന്നിങ്ങനെ നാല് ട്രിം ലെവലുകളിൽ ലഭ്യമാണ്. മിക്ക വേരിയന്റുകളിലും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുണ്ടാകും.

Latest Videos

undefined

സ്‌റ്റൈലിഷ് ലുക്ക്, കൊതിപ്പിക്കും വില; പുത്തൻ ലിവോയുമായി ഹോണ്ട

എസ്‍വി വേരിയന്റ് സവിശേഷതകൾ

  • എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ
  •  എൽഇഡി ടെയിൽ-ലൈറ്റുകൾ
  • കവറുകളുള്ള 16 ഇഞ്ച് വീലുകൾ
  • ഫാബ്രിക് അപ്‌ഹോൾസ്റ്ററി
  • 60:40 മടക്കാവുന്ന പിൻ സീറ്റുകൾ
  • പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്
  • ഓട്ടോ എസി
  • പിഎം 2.5 എയർ ഫിൽട്ടർ
  • ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ
  • ഇബിഡിയുള്ള എബിഎസ്
  •  റിയർ പാർക്കിംഗ് സെൻസറുകൾ
  • ഹിൽ സ്റ്റാർട്ട് അസിസ്റ്റ്

വി വേരിയന്റ് സവിശേഷതകൾ

  • സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ
  • 8-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്
  • വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ
  • 4-സ്പീക്കർ സൗണ്ട് സിസ്റ്റം
  • കണക്റ്റഡ് കാർ ടെക്
  • റിവേഴ്‌സിംഗ് ക്യാമറ

വിഎക്സ് വേരിയന്റ് ഫീച്ചറുകള്‍

  • ലെയ്ൻ വാച്ച് ക്യാമറ
  • 17-ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകൾ
  • സിംഗിൾ-പാൻ സൺറൂഫ്
  • 7-ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ
  • എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാമ്പുകൾ
  • ഓട്ടോ-ഫോൾഡിംഗ് ഓആര്‍വിഎമ്മുകൾ
  • വയർലെസ് ഫോൺ ചാർജിംഗ്
  • റൂഫ് റെയിലുകൾ
  • 6-സ്പീക്കർ സൗണ്ട് സിസ്റ്റം

സെഡ്എക്സ്  വേരിയന്റ് സവിശേഷതകൾ

  • അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം
  • 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ
  • 8-സ്പീക്കർ സൗണ്ട് സിസ്റ്റം
  • ആറ് എയർബാഗുകൾ
  • ക്രോം ഡോർ ഹാൻഡിലുകൾ
  • ലെതറൈറ്റ് അപ്പ് ഹോള്‍സ്റ്ററി
  • ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം

youtubevideo

click me!