ഈ വാഹനങ്ങൾ വാങ്ങുന്നവർക്ക് വീണ്ടും ലോട്ടറി, പുതിയ പ്രഖ്യാപനവുമായി യുപി സർക്കാർ

By Web Team  |  First Published Jul 16, 2024, 6:25 PM IST

ഉത്തർപ്രദേശ് സർക്കാർ ഇലക്ട്രിക് മൊബിലിറ്റി നയം 2027 വരെ നീട്ടി. ഇതോടെ പോളിസിയുടെ സബ്‌സിഡിയും ഇൻസെൻ്റീവുകളും മൂന്ന് വർഷത്തേക്ക് ഇനിയും തുടരും. 


ത്തർപ്രദേശിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ആനുകൂല്യങ്ങൾ തുടരും. സംസ്ഥാന സർക്കാർ ഇലക്ട്രിക് മൊബിലിറ്റി നയം 2027 വരെ നീട്ടി. ഇതോടെ പോളിസിയുടെ സബ്‌സിഡിയും ഇൻസെൻ്റീവുകളും മൂന്ന് വർഷത്തിൽ കൂടുതൽ തുടരും. അടുത്തിടെ, യുപി സർക്കാർ ശക്തമായ ഹൈബ്രിഡ് വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഇളവ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‌സിഡി നൽകാനുള്ള സമയപരിധിയും നീട്ടിയത്.

ഇലക്ട്രിക് മൊബിലിറ്റി അതിവേഗം സ്വീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉത്തർപ്രദേശ് സർക്കാർ 2022 ഒക്ടോബറിലാണ് സംസ്ഥാനത്ത് ഇവി നയം പ്രഖ്യാപിച്ചത്. ഈ നയം 2025 ഒക്ടോബറോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ സമയപരിധി നീട്ടി ഇപ്പോൾ പുതിയ ഉത്തരവിറക്കുകയായിരുന്നു. എല്ലാ ഹൈബ്രിഡ് വാഹനങ്ങളെയും റോഡ് നികുതിയിൽ നിന്നും രജിസ്ട്രേഷൻ ഫീസിൽ നിന്നും ഒഴിവാക്കി ദിവസങ്ങൾക്ക് ശേഷമാണ് സമയപരിധി നീട്ടാനുള്ള സംസ്ഥാന സർക്കാരിന്‍റെ പുതിയ തീരുമാനം. 

Latest Videos

undefined

യുപി സർക്കാരിൻ്റെ ഈ നയം നീട്ടിയ ശേഷം, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നതിന് 5,000 രൂപയും ഇലക്ട്രിക് ഫോർ വീലറുകൾക്ക് ഒരുലക്ഷം രൂപ വരെയും സബ്‌സിഡി 2027 ഒക്ടോബർ വരെ ലഭ്യമാകും. സർക്കാരിൻ്റെ ഈ നിർദേശം ഗവർണർ അംഗീകരിച്ചു. ഇരുചക്രവാഹനങ്ങൾക്ക് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇത് 20 ലക്ഷത്തോളം വാഹനങ്ങൾക്ക് സബ്‌സിഡി നൽകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 25,000 വാഹനങ്ങൾക്ക് നാലു ചക്ര വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ട്. നാലുചക്ര വാഹനങ്ങൾക്കായി 250 കോടി രൂപയാണ്  അനുവദിച്ചിരിക്കുന്നത്. അതേസമയം ഇലക്ട്രിക് വാഹനം വാങ്ങുന്നയാൾക്ക് ഒരു വാഹനത്തിന് മാത്രമേ കിഴിവ് ലഭിക്കുകയുള്ളൂ എന്നത് ശ്രദ്ധേയമാണ്. മറ്റൊരു ഇവി വാഹനം വാങ്ങുന്നതിന് പിന്നീട് ഇളവ് ബാധകമല്ല.

പുതിയ ഇലക്ട്രിക് വെഹിക്കിൾ മാനുഫാക്ചറിംഗ് ആൻഡ് മൊബിലിറ്റി പോളിസി-2022 മൂന്ന് വ്യത്യസ്ത പ്രോത്സാഹന വ്യവസ്ഥകൾ നൽകുന്നു. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ, ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ, ബാറ്ററികളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാതാക്കൾ, ചാർജിംഗ്/സ്വാപ്പിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുന്ന സേവന ദാതാക്കൾ എന്നിവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതും ഇവി പോളിസിയിൽ ഉൾപ്പെടുന്നു.

ഇത് മാത്രമല്ല, 30,000 കോടി രൂപയിലധികം നിക്ഷേപം ആകർഷിക്കുകയും ഒരു ദശലക്ഷത്തിലധികം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ നയത്തിൻ്റെ ലക്ഷ്യം. സംസ്ഥാനത്ത് കുറഞ്ഞത് ഒരുജിഗാവാട്ട് മണിക്കൂർ (GWh) ഉൽപ്പാദന ശേഷിയുള്ള ബാറ്ററി നിർമ്മാണ പ്ലാൻ്റ് സ്ഥാപിക്കുന്നതിന് 1,500 കോടി രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുന്ന ആദ്യത്തെ രണ്ട് അൾട്രാ മെഗാ ബാറ്ററി പദ്ധതികൾക്ക് പരമാവധി നിക്ഷേപത്തിന് വിധേയമായി 30 ശതമാനം സബ്‌സിഡി ഇവി പോളിസി നൽകും. ഒരു പദ്ധതിക്ക് 1,000 കോടി രൂപ നിരക്കിൽ മൂലധന സബ്‌സിഡി നൽകുന്നു എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

click me!