കൂടുതല്‍ പരിഷ്‍കാരികളായി ആ കിടുക്കൻ ബൈക്കുകള്‍ ഇന്ത്യയില്‍, പക്ഷേ വില കേട്ടാല്‍ ഞെട്ടും!

By Web Team  |  First Published Aug 1, 2023, 5:34 PM IST

ബിഎംഡബ്ല്യു G310R, G310RR, G310GS എന്നീ മൂന്ന് മോട്ടോർസൈക്കിളുളാണ് എത്തിയിരിക്കുന്നത്. ഇവയുടെ അപ്‌ഡേറ്റ് ഒരു കോസ്‌മെറ്റിക് അപ്‌ഡേറ്റിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മോട്ടോർസൈക്കിളുകളിൽ നൽകിയിരിക്കുന്ന എഞ്ചിനും ഹാർഡ്‌വെയറും മുമ്പത്തെ പോലെ തന്നെ തുടരുന്നു.


ര്‍മ്മൻ ആഡംബര മോട്ടോര്‍ സൈക്കിള്‍ ബ്രാൻഡായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ G310 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ബിഎംഡബ്ല്യു G310R, G310RR, G310GS എന്നീ മൂന്ന് മോട്ടോർസൈക്കിളുകളാണ് എത്തിയിരിക്കുന്നത്. ഇവയുടെ അപ്‌ഡേറ്റ് ഒരു കോസ്‌മെറ്റിക് അപ്‌ഡേറ്റിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മോട്ടോർസൈക്കിളുകളിൽ നൽകിയിരിക്കുന്ന എഞ്ചിനും ഹാർഡ്‌വെയറും മുമ്പത്തെ പോലെ തന്നെ തുടരുന്നു.

2023 BMW G310R ന് ഇപ്പോൾ ഒരു പുതിയ നിറമുണ്ട്. അതായത് സ്റ്റൈൽ പാഷൻ. നേരത്തെ മോട്ടോർസൈക്കിൾ കോസ്മിക് ബ്ലാക്ക് 2, സ്റ്റൈൽ പാഷൻ റേസിംഗ് റെഡ്, സ്റ്റൈൽ സ്പോർട് പോളാർ വൈറ്റ്, റേസിംഗ് ബ്ലൂ മെറ്റാലിക് എന്നീ നിറങ്ങളിൽ ലഭ്യമായിരുന്നു.  2023 BMW G310GS-ന് റേസിംഗ് റെഡ് കളർ ഓപ്ഷൻ ലഭിക്കുന്നു. ഒപ്പം ഈ ബൈക്കുകളുടെ നിലവിലുള്ള നിറങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. കോസ്മിക് ബ്ലാക്ക് 3, റേസിംഗ് ബ്ലൂ മെറ്റാലിക് ഉള്ള സ്‌പോർട് പോളാർ വൈറ്റ്, റാലി കലമാറ്റ ഡാർക്ക് ഗോൾഡ് മെറ്റാലിക് എന്നിവയാണ് മറ്റ് കളർ ഓപ്ഷനുകളിൽ. 2023 ബിഎംഡബ്ല്യു G310RR-ന് കോസ്മിക് ബ്ലാക്ക് 2 രൂപത്തിൽ ഒരു പുതിയ കളർ ഓപ്ഷൻ ലഭിക്കുന്നു.

Latest Videos

undefined

രഹസ്യനാമവുമായി റോയല്‍ എൻഫീല്‍ഡ് പണി തുടങ്ങി, പക്ഷേ ഈ പവർ ക്രൂയിസറിന്‍റെ സ്‍കെച്ചടക്കം ചോര്‍ന്നു!

മൂന്ന് മോട്ടോർസൈക്കിളുകളും ഒരേ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇവയുടെ നാല് വാൽവുകളുള്ള 313 സിസി വാട്ടർ കൂൾഡ്, സിംഗിൾ സിലിണ്ടർ 4-സ്ട്രോക്ക് എഞ്ചിൻ 9250 ആർപിഎമ്മിൽ പരമാവധി 34 എച്ച്പി പവർ ഉത്പാദിപ്പിക്കുന്നു. പീക്ക് ടോർക്ക് 7,500 ആർപിഎമ്മിൽ 28 എൻഎം ആണ്. ബൈക്കുകൾ മുൻവശത്ത് യുഎസ്ഡി ഫോർക്കുകളും പിന്നിൽ പ്രീ-ലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് സസ്പെൻഷനും വാഗ്ദാനം ചെയ്യുന്നു. മുന്നിലും പിന്നിലും യഥാക്രമം 300 മില്ലീമീറ്ററും 240 മില്ലീമീറ്ററുമാണ് ഡിസ്‍ക് ബ്രേക്കുകൾ. മോട്ടോർസൈക്കിളിൽ ഒരു ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

ബിഎംഡബ്ല്യു G310R-ന്റെ വില 2.85 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ G310RR-ന് മൂന്നുലക്ഷം രൂപയാണ് വില. ബിഎംഡബ്ല്യു G310GSന് 3.25 ലക്ഷം രൂപയാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകളാണ്.

youtubevideo

 

click me!