പഞ്ചിനും എക്‌സെറ്ററിനും പുതിയ 'ശത്രു', സോണറ്റിനേക്കാൾ ചെറിയ എസ്‌യുവി, ടെസ്റ്റിംഗ് തുടങ്ങി കിയ! വൻ സുരക്ഷ!

By Web Team  |  First Published Mar 15, 2024, 11:21 AM IST

കിയ ക്ലാവിസ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ ചെറിയ എസ്‌യുവി 2025 ൻ്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.


ടുത്ത ഒരു വർഷത്തിനുള്ളിൽ മൂന്ന് പുതിയ വാഹനങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കിയ ഇന്ത്യ. ഈ വർഷം, കമ്പനി പുതിയ തലമുറ കാർണിവൽ എംപിവിയും മുൻനിര ഇവി9 മൂന്നുവരി ഇലക്ട്രിക് എസ്‌യുവിയും അവതരിപ്പിക്കും. ഈ വർഷം അവസാനത്തോടെ ബ്രാൻഡിൻ്റെ പുതിയ കോംപാക്ട് എസ്‌യുവി അനാവരണം ചെയ്യും. കിയ ക്ലാവിസ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ ചെറിയ എസ്‌യുവി 2025 ൻ്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.

എക്‌സ്‌റ്ററിൻ്റെ അത്ര ചെറുതായിരിക്കില്ല കിയ ക്ലാവിസ് എന്ന് പുറത്തുവന്ന ചില പരീക്ഷണയോട്ട ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.  ഇത് കിയ സോനെറ്റിന് തുല്യമോ ചെറുതായി നീളം കൂടിയതോ ആയിരിക്കും. കമ്പനിയുടെ ലൈനപ്പിൽ ഇത് സോനെറ്റിനും സെൽറ്റോസിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക. പുതിയ എസ്‌യുവി ഒരു ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയായി ബ്രാൻഡ് ചെയ്യപ്പെടുകയും വ്യത്യസ്തമായ വാങ്ങുന്നവരെ ലക്ഷ്യമിടുകയും ചെയ്യുന്നു. പുതിയ ക്ലാവിസിൻ്റെ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു.

Latest Videos

undefined

ടെല്ലുറൈഡ് ഉൾപ്പെടെയുള്ള ബ്രാൻഡിൻ്റെ ആഗോള എസ്‌യുവികളിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ കിയ ക്ലാവിസ് ചെറിയ എസ്‌യുവിക്കും ലഭിക്കും. ബോക്‌സി സ്റ്റൈലിംഗ് ഘടകങ്ങളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉയരവും ഉള്ള  ഒരു എസ്‌യുവിയായിരിക്കും ഇത്. പ്രമുഖ ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകൾ, കിങ്ക് ചെയ്ത ജാലകങ്ങളുള്ള ഒരു വലിയ ഗ്ലാസ് ഹൗസ് തുടങ്ങിയ പരുക്കൻ ഡിസൈൻ ഘടകങ്ങൾ എസ്‌യുവിക്ക് ഉണ്ടായിരിക്കുമെന്ന് പുറത്തുവന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഹ്യുണ്ടായ് എക്‌സ്‌റ്ററിനേക്കാൾ വലുതായി എസ്‌യുവി കാണപ്പെടുന്നു. ഇതിന് കൂടുതൽ പരന്ന നോസ്, സംയോജിത റൂഫ് റെയിലുകളുള്ള പരന്ന മേൽക്കൂര, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, സിഗ്നേച്ചർ കിയ ഗ്രിൽ, വിശാലമായ ലോവർ എയർ ഡാം, ബമ്പർ മൗണ്ടഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ലംബമായി സ്ഥാപിച്ചിരിക്കുന്ന എൽ ആകൃതിയിലുള്ള എൽഇഡി ലൈറ്റുകൾ എന്നിവയും ഉണ്ടാകും.

പുതിയ കിയ ക്ലാവിസ് ആധുനിക കിയ കാറുകളുമായി ക്യാബിൻ ലേഔട്ട് പങ്കിടും. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഓട്ടോമാറ്റിക് എസി തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇത് വരുന്നത്. പുതിയ ക്ലാവിസിന് പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ അസിസ്റ്റ്, ഓട്ടോ ഹൈ ബീം തുടങ്ങിയ സവിശേഷതകളുള്ള എഡിഎഎസ് സാങ്കേതികവിദ്യയും എസ്‌യുവിക്ക് ലഭിക്കും. നാല് മീറ്റർ താഴെയുള്ള എസ്‌യുവിക്ക് സോനെറ്റിനേക്കാൾ വിശാലമായ ക്യാബിൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

കിയ ക്ലാവിസ് കോംപാക്റ്റ് എസ്‌യുവി പെട്രോൾ, ഇലക്ട്രിക് പവർട്രെയിനുകൾക്കൊപ്പം നൽകും. 1.2 എൽ എൻഎ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ചെറിയ എസ്‌യുവിക്ക് കരുത്തേകാൻ സാധ്യത. ഇത് ഒരു ഹൈബ്രിഡ് പവർട്രെയിനിനൊപ്പം നൽകാം. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഓഫറിൽ ലഭിക്കും. ഇത് ഒരു ഫ്രണ്ട്-വീൽ-ഡ്രൈവ് എസ്‌യുവിയായി മാത്രമേ വരൂ, കൂടാതെ ഓഫറിൽ AWD വേരിയൻ്റും ഉണ്ടാകില്ല.  പെട്രോൾ പതിപ്പ് 2025 ൻ്റെ തുടക്കത്തിൽ അവതരിപ്പിക്കുമെങ്കിലും ഇലക്ട്രിക് പതിപ്പ് അടുത്ത വർഷം അവസാനത്തോടെ എത്താൻ സാധ്യതയുണ്ട്. കിയ ക്ലാവിസ് പ്രാദേശികമായി വികസിപ്പിക്കുകയും തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.

youtubevideo
 

click me!