2024-ൽ കർവ്വ് (ഇവി, ഐസിഇ പതിപ്പുകൾ) അവതരിപ്പിക്കുമെന്ന് ടാറ്റ സ്ഥിരീകരിച്ചു. പുതിയ തലമുറ റെനോ ഡസ്റ്ററും പുതിയ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള നിസ്സാൻ 5 സീറ്റർ എസ്‌യുവിയും 2025-ൽ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതാ ഹ്യുണ്ടായ് ക്രെറ്റയുടെ വരാനിരിക്കുന്ന എതിരാളികൾ.
2015-ൽ എത്തിയതു മുതൽ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെൻ്റിൽ ഹ്യുണ്ടായ് ക്രെറ്റയാണ് നയിക്കുന്നത്. മോഡൽ 2020-ൽ അതിൻ്റെ രണ്ടാം തലമുറയിലേക്ക് പ്രവേശിച്ചു. തുടർന്ന് 2024 ജനുവരിയിൽ ഒരു സുപ്രധാന അപ്‌ഡേറ്റ് ലഭിച്ചു. നിലവിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, കിയ സെൽറ്റോസ് പോലുള്ള കാറുകളിൽ നിന്ന് ക്രെറ്റ കടുത്ത വെല്ലുവിളികൾ നേരിടുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, ടാറ്റ മോട്ടോഴ്‌സ്, റെനോ, നിസ്സാൻ എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ മോഡലുകളുടെ വരവോടെ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെൻ്റിൽ മത്സരം ശക്തമാകും. 2024-ൽ കർവ്വ് (ഇവി, ഐസിഇ പതിപ്പുകൾ) അവതരിപ്പിക്കുമെന്ന് ടാറ്റ സ്ഥിരീകരിച്ചു. പുതിയ തലമുറ റെനോ ഡസ്റ്ററും പുതിയ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള നിസ്സാൻ 5 സീറ്റർ എസ്‌യുവിയും 2025-ൽ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതാ ഹ്യുണ്ടായ് ക്രെറ്റയുടെ വരാനിരിക്കുന്ന എതിരാളികൾ.
കർവ്വ് ഇവി
കർവ്വ് ഇവിയുടെ ലോഞ്ച് ജൂലൈയിലോ സെപ്തംബറിലോ നടക്കും. അടുത്ത മൂന്നുമുതൽ നാല് മാസത്തിനുള്ളിൽ (ഉത്സവ സീസണിൽ) അതിൻ്റെ ഐസിഇ പതിപ്പ് എത്തും. കൂപ്പെ എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. 125PS പവറും 225Nm ടോർക്കും നൽകുന്ന ടാറ്റയുടെ പുതിയ 1.2L ടർബോ പെട്രോൾ മോട്ടോറിൻ്റെ അരങ്ങേറ്റം കുറിക്കും. ഈ പുതിയ പെട്രോൾ എഞ്ചിൻ എല്ലാ അലൂമിനിയവും നൂതന ജ്വലന സംവിധാനവും ഉയർന്ന മർദ്ദത്തിലുള്ള ഡയറക്ട് ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കാം. ടാറ്റ കർവ്വ് ഡീസൽ നെക്സോണിന്‍റെ 1.5L യൂണിറ്റ് ഉപയോഗിക്കും. ഇതിന് 115bhp ഉം 260Nm ടോർക്കും ഉത്പാദിപ്പിക്കും. അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024-ൽ കർവ്വ് അതിൻ്റെ പ്രൊഡക്ഷൻ രൂപത്തിൽ എത്തിയിരുന്നു.
undefined
പുതിയ നിസാൻ 5-സീറ്റർ എസ്‌യുവി
പുതിയ നിസാൻ മിഡ്-സൈസ് എസ്‌യുവി മൂന്നാം തലമുറ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതിൻ്റെ ഡിസൈൻ ഡസ്റ്ററിൽ നിന്ന് വ്യത്യസ്തമായിരിക്കും. മാഗ്നൈറ്റ് സബ്കോംപാക്റ്റ് എസ്‌യുവിയിൽ നിന്ന് എസ്‌യുവി ചില സ്റ്റൈലിംഗ് ഘടകങ്ങൾ കടമെടുക്കാൻ സാധ്യതയുണ്ട്. തുടക്കത്തിൽ പെട്രോൾ എഞ്ചിനുകളിൽ മാത്രമായിരിക്കും മോഡൽ അവതരിപ്പിക്കുകയെന്നാണ് അഭ്യൂഹം. ആവശ്യമുണ്ടെങ്കിൽ പിന്നീടുള്ള ഘട്ടത്തിൽ ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകൾക്കൊപ്പം കമ്പനി ഇത് അവതരിപ്പിക്കും.
ന്യൂ-ജെൻ റെനോ ഡസ്റ്റർ
മൂന്നാം തലമുറ റെനോ ഡസ്റ്ററിന്‍റെ ചിത്രങ്ങൾ അടുത്തിടെ ചോർന്നിരുന്നു. റെനോ-നിസ്സാൻ അലയൻസിന്‍റെ സിഎൺഎഫ്-ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാകും ഇതെത്തുക. നിരവധി ഡിസൈൻ ഘടകങ്ങൾ ഡാസിയ ബിഗെസ്റ്ററുമായി പങ്കിടുന്നു. മെലിഞ്ഞ ഹെഡ്‌ലാമ്പുകളുള്ള ഡബിൾ-സ്റ്റാക്ക് ഗ്രിൽ, ഗ്രേ നിറത്തിലുള്ള ഫ്രണ്ട് ബമ്പറിൻ്റെ താഴത്തെ ഭാഗത്ത് കൂറ്റൻ ക്ലാഡിംഗ്, സി-പില്ലർ സംയോജിത പിൻ ഡോർ ഹാൻഡിലുകൾ, ക്ലാഡിംഗോടുകൂടിയ വീൽ ആർച്ചുകൾ, ത്രികോണ ടെയിൽലാമ്പുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, പുതിയ ടെയിൽഗേറ്റ് എന്നിവ ഇതിൻ്റെ സവിശേഷതകളാണ്. സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് എസി, 6-സ്‌പീക്കർ അർകാമിസ് 3D സൗണ്ട് സിസ്റ്റം, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയ്‌ക്കൊപ്പം 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉണ്ടായിരിക്കും.