ഉടനടി ധനസഹായം, ഉടനടി ആശുപത്രി സന്ദർശനം; റോഡപകടങ്ങളിലെ ഇരകൾക്ക് നേരിട്ടാശ്വാസവുമായി യോഗി!

By Web Team  |  First Published Mar 4, 2024, 3:50 PM IST

റോഡപകട സംഭവങ്ങളിൽ അടിയന്തിര ഇടപെടലുകളുമായി ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


ത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കാ‍‍ർ കനാലിലേക്ക് മറിഞ്ഞുണ്ടായി അപകടത്തിൽ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജഹാംഗീർപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ട് യാത്രക്കാരുമായി കാർ കനാലിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്‍ത സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. 

എട്ട് യാത്രക്കാരുമായി കാർ കനാലിലേക്ക് മറിയുകയായിരുന്നുവെന്നും ഇതിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്നും അവരിൽ ഒരു കുട്ടി മരിച്ചുവെന്നും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ബുലന്ദ്ഷഹർ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു. കാണാതായ മൂന്നു പേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം നടക്കുകയാണ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവരുംരംഗത്തുണ്ടെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest Videos

undefined

അതേസമയം അ‍ജുൻഗഞ്ചിൽ അടുത്തിടെ നടന്ന റോഡപകടത്തിലെ ഇരകളെ സന്ദർശിക്കാനും മുഖ്യമന്ത്രി യോഗി നേരിട്ടെത്തിയത് വാർത്തയായിരുന്നു. പരിക്കേറ്റവ‍ർ ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രി വാർഡുകളിലെ ഓരോ രോഗികളെയും അദ്ദേഹം വ്യക്തിപരമായി കണ്ടിരുന്നു. അവരുടെ ക്ഷേമത്തെക്കുറിച്ചും അവരുടെ ചികിത്സയുടെ ഗുണനിലവാരത്തെക്കുറിച്ചും ആരാഞ്ഞ മുഖ്യമന്ത്രി  പരിക്കേറ്റവർക്ക് സർക്കാരിൻ്റെ പിന്തുണയും ഉറപ്പുനൽകി. ഒപ്പം അവരുടെ ചികിത്സയെക്കുറിച്ച് ചോദിച്ചറിയുകയും, രോഗി പരിചരണത്തിൽ ഉയർന്ന നിലവാരം പുലർത്തേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും, സൂക്ഷ്മമായ പരിചരണവും ശ്രദ്ധയും ഉറപ്പാക്കാൻ കെജിഎംയുവിലെ ഡോക്ടർമാരോട് നിർദേശിക്കുകയും ചെയ്‍തിരുന്നു.  ഇരകളുടെ ബന്ധുക്കളുമായി സംവദിച്ച മുഖ്യമന്ത്രി, സാധ്യമായ ഏറ്റവും മികച്ച ചികിത്സ നൽകാനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും എന്തെങ്കിലും പ്രശ്‌നങ്ങൾ ഉടനടി ആശുപത്രി അഡ്മിനിസ്ട്രേഷനെ അറിയിക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകൾ. 

youtubevideo

click me!