6 ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) ഉൾപ്പെടെ 10 പുതിയ മോഡലുകളുമായി മാരുതി സുസുക്കി അതിന്റെ ഉൽപ്പന്ന പോർട്ട്ഫോളിയോ വികസിപ്പിക്കാൻ പദ്ധതിയിടുന്നു. നിലവിൽ 19 മോഡലുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനി 2030-31 ഓടെ ഇത് 29 മോഡലുകളായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ഇന്തോ - ജാപ്പനീസ് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ഇലക്ട്രിക് മൊബിലിറ്റിയിലും സുസ്ഥിരമായ പരിഹാരങ്ങളിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ പദ്ധതിയായ മാരുതി സുസുക്കി 3.0 തന്ത്രം അവതരിപ്പിച്ചു. ഈ തന്ത്രത്തിന്റെ ഭാഗമായി 2031 സാമ്പത്തിക വർഷത്തോടെ 1.5 ദശലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഇതിന് പുറമെ, 6 ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) ഉൾപ്പെടെ 10 പുതിയ മോഡലുകളുമായി മാരുതി സുസുക്കി അതിന്റെ ഉൽപ്പന്ന പോർട്ട്ഫോളിയോ വികസിപ്പിക്കാൻ പദ്ധതിയിടുന്നു. നിലവിൽ 19 മോഡലുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനി 2030-31 ഓടെ ഇത് 29 മോഡലുകളായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
മൊത്തത്തിലുള്ള ഉൽപ്പാദന കണക്കുകൾ വിപുലീകരിക്കാനും മാരുതി സുസുക്കി ലക്ഷ്യമിടുന്നുണ്ട്. 2031-ഓടെ വാർഷിക ഉൽപ്പാദനം നാല് ദശലക്ഷം വാഹനങ്ങളാക്കി ഉയർത്താനാണ് മാരുതിയുടെ നീക്കം. ഈ ഉൽപ്പാദനത്തിൽ 15 ശതമാനം (600,000 യൂണിറ്റുകൾക്ക് തുല്യം) ഇവികളായിരിക്കും. കൂടാതെ ഒരുദശലക്ഷം യൂണിറ്റുകൾ അധികമായി ഹൈബ്രിഡ് വാഹനങ്ങളായിരിക്കും. കമ്പനിയുടെ നിലവിലെ ഉൽപ്പാദന ശേഷി 2.25 ദശലക്ഷം യൂണിറ്റ് 75 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മാരുതി സുസുക്കി അതിന്റെ കയറ്റുമതി അളവിൽ മൂന്നിരട്ടി വർദ്ധനവ് പ്രതീക്ഷിക്കുന്നു. 2031 സാമ്പത്തിക വർഷത്തോടെ ഇത് 750,000 യൂണിറ്റുകളില്‍ എത്തും.
undefined
പ്രതീക്ഷിക്കുന്ന നാല് ദശലക്ഷം യൂണിറ്റുകളിൽ 3.2 ദശലക്ഷം യൂണിറ്റുകളും ആഭ്യന്തര വിപണിക്ക് വേണ്ടിയുള്ളതാണ്. ഈ ഉൽപ്പാദനത്തിന്റെ ഏകദേശം 40 ശതമാനം ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്നതായിരിക്കുമെന്ന് കമ്പനി വിഭാവനം ചെയ്യുന്നു. ഇത് 1.2 ദശലക്ഷത്തിലധികം യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ എത്തിക്കുന്നു. പ്രതിവർഷം നാല് ദശലക്ഷം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുക എന്ന വലിയ ലക്ഷ്യം കൈവരിക്കുന്നതിന്, ഷെയർഹോൾഡർമാരുടെയും ഓഹരി ഉടമകളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത് കമ്പനിയുടെ പുനഃസംഘടനയുടെ സാധ്യതയെക്കുറിച്ച് ചെയർമാൻ ആർ സി ഭാർഗവ സൂചന നൽകി. പ്രത്യേക പദ്ധതികൾ സമയബന്ധിതമായി പ്രഖ്യാപിക്കും.
കമ്പനിയുടെ ഗുജറാത്ത് പ്ലാന്‍റില്‍ ഇവികളുടെ വികസനം നന്നായി നടക്കുന്നുണ്ടെന്നും ഭാർഗവ വെളിപ്പെടുത്തി. 2024-25 ൽ മാരുതി സുസുക്കി അതിന്റെ ആദ്യ ഇവി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവികളുടെ ഭാവിയിലേക്ക് ഉറ്റുനോക്കിക്കൊണ്ട്, 2030-31 ഓടെ ആറ് ഇലക്ട്രിക്ക് മോഡലുകൾ നിർമ്മിക്കാനുള്ള കമ്പനിയുടെ കാഴ്ചപ്പാട് ഭാർഗവ വെളിപ്പെടുത്തി. അത് ആ സമയത്ത് മൊത്തം വിൽപ്പനയുടെ 15-20% സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം