അൾട്രാവയലറ്റ് എഫ് 77 സ്പേസ് എഡിഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്‌പെഷ്യൽ എഡിഷൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ എക്‌സ്-ഷോറൂം വില 5.60 ലക്ഷം രൂപയാണ്. ഈ പുതിയ മോഡലിലൂടെ ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രലോകത്തെ ആദരിക്കുന്നതായി ഇവി സ്റ്റാർട്ടപ്പ് കമ്പനി പറയുന്നു.
ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് പ്രത്യേക പതിപ്പായ F77 പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ചന്ദ്രയാൻ-3-നോടുള്ള ആദരസൂചകമായാണ് ഈ ലിമിറ്റഡ് എഡിഷൻ ബൈക്കിന്‍റെ വരവ്. അൾട്രാവയലറ്റ് എഫ് 77 സ്പേസ് എഡിഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്‌പെഷ്യൽ എഡിഷൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ എക്‌സ്-ഷോറൂം വില 5.60 ലക്ഷം രൂപയാണ്. ഈ പുതിയ മോഡലിലൂടെ ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രലോകത്തെ ആദരിക്കുന്നതായി ഇവി സ്റ്റാർട്ടപ്പ് കമ്പനി പറയുന്നു.
ബഹിരാകാശ ഗവേഷണത്തിലേക്കും സാങ്കേതികവിദ്യയിലേക്കുമുള്ള ഇന്ത്യയുടെ കുതിച്ചുചാട്ടത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് F77 സ്‌പേസ് എഡിഷൻ വരുന്നതെന്ന് അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് അവകാശപ്പെടുന്നു. ബോഡിയിലുടനീളം വിശാലമായ എയ്‌റോസ്‌പേസ്-ഗ്രേഡ് മെറ്റീരിയലുകൾ കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. അതുകൊണ്ടുതന്നെ മോഡലിന്റെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ വളരെ ഉയർന്ന വിലയാണ് ലഭിക്കുന്നത്. അള്‍ട്രാവയലറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 3.80 ലക്ഷം രൂപയാണ് വില. അതേസമയം റീകണ്‍ പതിപ്പിന് 4.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കണം. F77 സ്പേസ് എഡിഷന്റെ വരവോടെ അള്‍ട്രാവയലറ്റ് പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ ചവിട്ടുപടികള്‍ സ്ഥാപിക്കുകയാണ്. എഫ്77 സ്‌പേസ് എഡിഷന്റെ ബുക്കിംഗ് ഓഗസ്റ്റ് 22 വൈകുന്നേരം ഔദ്യോഗിക വെബ്‌സൈറ്റിൽ തുറക്കുമെന്നും ഇവി നിർമ്മാതാവ് അറിയിച്ചു. ബൈക്കിന്‍റെ 10 യൂണിറ്റുകൾ മാത്രമായിരിക്കും നിര്‍മ്മിക്കുക.
undefined
സ്‌റ്റൈലിഷ് ലുക്ക്, കൊതിപ്പിക്കും വില; പുത്തൻ ലിവോയുമായി ഹോണ്ട
ആധുനിക വിമാനങ്ങളിൽ ഉപയോഗിക്കുന്ന നൂതന ഇലക്ട്രോണിക്‌സും സാങ്കേതികവിദ്യയും പിന്തുടർന്ന് രൂപകൽപ്പന ചെയ്‍തതാണ് പുതിയ സ്‌പെഷ്യൽ എഡിഷൻ ഇലക്ട്രിക് മോട്ടോർസൈക്കിള്‍ എന്ന് കമ്പനി അവകാശപ്പെടുന്നു. ഉയർന്ന ഡ്യൂറബിലിറ്റി ഉറപ്പാക്കുന്ന ഇഷ്‌ടാനുസൃത യന്ത്രങ്ങളുള്ള എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഘടകങ്ങൾ ബൈക്കിന് ലഭിക്കുന്നു. കൂടാതെ, എയ്‌റോസ്‌പേസ് ഗ്രേഡ് പെയിന്‍റ് സ്‍കീമിലാണ് വരുന്നത്.
മോട്ടോർസൈക്കിൾ ഒറ്റ ചാർജിൽ 307 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി വാഗ്‍ദാനം ചെയ്യുന്നു. ഇതിന്റെ ഉയർന്ന പ്രവർത്തനക്ഷമതയുള്ള മോട്ടോർ 39.94 ബിഎച്ച്‍പി പീക്ക് പവറും 100 എൻഎം പരമാവധി ടോർക്ക് ഔട്ട്പുട്ടും പുറപ്പെടുവിക്കുന്നു. വെറും 2.9 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഇതിന് 152 കിലോമീറ്റർ വേഗതയിൽ ഓടാനും സാധിക്കും.
അതേസമയം മലയാളത്തിന്‍റെ പ്രിയതാരം ദുൽഖർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് അൾട്രാവയലറ്റ്. ഒന്നാന്തരമൊരു വാഹനപ്രേമിയായ ദുൽഖറിന്റെ ബ്രാൻഡും F77 എന്ന ഇലക്ട്രിക് സ്പോർട്‌സ് ബൈക്കും വൻഹിറ്റാണിപ്പോൾ. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അതിരുകൾ നിരന്തരം മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും അതിനുള്ള ഏറ്റവും നല്ല മാർഗമാണ് ഈ പുതിയ പ്രത്യേക പതിപ്പെന്നും അൾട്രാവയലറ്റ് എഫ് 77 സ്‌പേസ് എഡിഷന്റെ ലോഞ്ചിംഗ് നിർവഹിച്ചുകൊണ്ട് അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ സഹസ്ഥാപകനും സിഇഒയുമായ നാരായൺ സുബ്രഹ്മണ്യം പറഞ്ഞു. എയ്‌റോസ്‌പേസ് വ്യവസായം സാങ്കേതിക വിദ്യയുടെ പരകോടികൾ കൈവരിച്ചിരിക്കുന്നതിനാൽ, എഫ്77 ബഹിരാകാശ പതിപ്പ് ഇന്ത്യയുടെ ആകാശയാത്രയെ അഭിമാനപൂർവ്വം സ്മരിക്കുന്നുവെന്നും അതേ ഡിഎൻഎ അൾട്രാവയലറ്റ് എഫ്77 സ്‌പേസ് പതിപ്പിലും വ്യക്തമായി പ്രതിഫലിക്കുന്നുവെന്നും ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള കമ്പനിയുടെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ് F77 സ്‌പേസ് എഡിഷൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അൾട്രാവയലറ്റ് മറ്റൊരു ഇലക്ട്രിക് ബൈക്ക് പ്ലാറ്റ്‌ഫോമായ F99 ഫാക്ടറി റേസിംഗ് പ്ലാറ്റ്‌ഫോമിന്‍റെ പണിപ്പുരയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2023 ജനുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ഈ ബൈക്ക് അനാച്ഛാദനം ചെയ്‍തിരുന്നു. ഇത് ഇലക്ട്രിക് മോട്ടോർസ്‌പോർട്‌സിലേക്കുള്ള കമ്പനിയുടെ ചുവടുവെപ്പിനെ സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.