ബൈക്ക് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അപ്പാച്ചെ RTR 310 നേക്കഡ് സ്‌പോർട് ബൈക്ക് 2.43 ലക്ഷം രൂപ പ്രാരംഭ വിലയിൽ ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയില്‍ പുറത്തിറക്കി. പുതിയ മോട്ടോർസൈക്കിൾ പുതിയ കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു ജി310ആർ, വരാനിരിക്കുന്ന യമഹ എംടി-03 എന്നിവയോട് നേരിട്ട് മത്സരിക്കും.
ബൈക്ക് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അപ്പാച്ചെ RTR 310 നേക്കഡ് സ്‌പോർട് ബൈക്ക് 2.43 ലക്ഷം രൂപ പ്രാരംഭ വിലയിൽ ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയില്‍ പുറത്തിറക്കി. പുതിയ മോട്ടോർസൈക്കിൾ പുതിയ കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു ജി310ആർ, വരാനിരിക്കുന്ന യമഹ എംടി-03 എന്നിവയോട് നേരിട്ട് മത്സരിക്കും. ഷാർപ്പ് ടാങ്ക് എക്സ്റ്റൻഷനുകളും മിനിമലിസ്റ്റ് ടെയിൽ സെക്ഷനും ഫീച്ചർ ചെയ്യുന്ന പുതിയ മോട്ടോർസൈക്കിള്‍ ആകർഷകമായ ഡിസൈനിലാണ് എത്തുന്നത്. ആഴ്സണൽ ബ്ലാക്ക് (ക്വിക്ക്ഷിഫ്റ്റർ ഇല്ലാതെ), ആഴ്സണൽ ബ്ലാക്ക്, ഫ്യൂറി യെല്ലോ എന്നിങ്ങനെ പുതിയ RTR 310 3 വേരിയന്റുകളിൽ എത്തും. യഥാക്രമം 2.43 ലക്ഷം രൂപ, 2.58 ലക്ഷം രൂപ, 2.64 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂംവില.
പുതിയ പിൻ സബ്‌ഫ്രെയിമും പുതിയ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ഉള്ള പുതിയ ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോട്ടോർസൈക്കിൾ. പുതുതായി രൂപകൽപ്പന ചെയ്‍ത അലോയ് വീലുകളും ഈ മോട്ടോർസൈക്കിളിന് ലഭിക്കുന്നു. ഇൻസ്ട്രുമെന്റേഷനായി ഒരു പുതിയ തിരശ്ചീനമായി മൌണ്ട് ചെയ്‍ത ഡാഷുമായി ഇത് വരുന്നു. ബൈക്കിൽ ട്രപസോയിഡൽ മിററുകൾ ഉണ്ട്. അത് പൂർണമായി ഫെയർ ചെയ്‍ത സഹോദര മോഡലുകളിൽ നിന്ന് വ്യത്യസ്‍തമാണ്. ക്രൂയിസ് കൺട്രോൾ, അഞ്ച് റൈഡ് മോഡുകൾ, ഡൈനാമിക് ഹെഡ്‌ലാമ്പുകൾ, ക്ലൈമറ്റ് കൺട്രോൾ സീറ്റ്, ഡൈനാമിക് ട്വിൻ ടെയിൽ ലാമ്പ്, ബൈ ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, റേസ് ട്യൂൺഡ് ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളോടെയാണ് പുതിയ അപ്പാച്ചെ RTR 310 വരുന്നത്.
undefined
എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഗോപ്രോ കോംപാറ്റിബിലിറ്റിയുള്ള ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവയും മോട്ടോർസൈക്കിളില്‍ ഉണ്ട്. RR310-ന് സമാനമായി, പുതിയ RTR 310-നും ഒരു ഓപ്ഷണലായി ബിടിഒ കിറ്റ് ലഭിക്കുന്നു. ഇത് ഡൈനാമിക് കിറ്റ്, ഡൈനാമിക് പ്രോ കിറ്റ്, റേസ് ലിവറി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കിറ്റുകൾ വാഗ്ദാനം ചെയ്യുന്നു. ഡൈനാമിക് കിറ്റ് ക്രമീകരിക്കാവുന്ന സസ്പെൻഷൻ, ടിപിഎംഎസ് & ബ്രാസ് കോട്ടഡ് ഡ്രൈവ് ചെയിൻ എന്നിവ നല്‍കുന്നു. അതേസമയം ഡൈനാമിക് പ്രോ കിറ്റ് റേസ് ട്യൂൺ ചെയ്‍ത ഡൈനാമിക് സ്റ്റബിലിറ്റി കൺട്രോളും ക്ലൈമറ്റ് കൺട്രോൾ സീറ്റും വാഗ്ദാനം ചെയ്യുന്നു.
എംജി ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം ഇന്ത്യയിൽ, വില അറിയണോ?
അഞ്ച് ഇഞ്ച് ടിഎഫ്‍ടി ക്ലസ്റ്റർ മൾട്ടിപ്പിൾ കണക്റ്റിവിറ്റിയോടെയാണ് വരുന്നത്. ഇതിന് അഞ്ച് ഡിസ്‌പ്ലേ തീമുകൾ, ഡേ ആൻഡ് നൈറ്റ് തീമുകൾ തുടങ്ങിയവയുണ്ട്. മൾട്ടിമീഡിയ, ടെലിമെട്രി, വോയ്‌സ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുൾപ്പെടെ ഒന്നിലധികം ഫംഗ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്ന ടിവിഎസ് കണക്‌റ്റ് ആപ്പ് ടിഎഫ്‌ടി ഡിസ്‌പ്ലേയിൽ ഉണ്ട്. പുതിയ ടിവിഎസ് അപ്പാച്ചെ RTR 310-ൽ 30 ശതമാനം റീബൗണ്ട് ഡാംപിംഗ് സഹിതം ക്രമീകരിക്കാവുന്ന ഫ്രണ്ട് ആൻഡ് റിയർ സസ്‌പെൻഷനുകളുണ്ട്. ഫ്രണ്ട് സസ്‌പെൻഷനും 30 ശതമാനം കംപ്രഷൻ ഡാംപിംഗ്. മികച്ച റോഡ് ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്ന ഇരട്ട കോമ്പൗണ്ട് റേഡിയൽ ടയറുകളുമായാണ് ഇത് വരുന്നത്.
34PS പവറും 27.3Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 312.2സിസി, സിംഗിൾ സിലിണ്ടർ, 4-വാൽവ്, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. പവറും ടോർക്കും 25.8PS ആയും 25Nm ആയും അർബൻ, റെയിൻ മോഡുകളിൽ കുറയുന്നു. ആറ് സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ. 150 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് മുമ്പ് വെറും 2.81 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. വിപുലീകൃത വാറന്റി പാക്കേജിനൊപ്പം പാക്കേജ് അടിസ്ഥാനമാക്കിയുള്ള കിഴിവ്, പിക്കപ്പ്, ഡ്രോപ്പ് എന്നിവ വാഗ്ദാനം ചെയ്യുന്ന വാർഷിക മെയിന്റനൻസ് കരാറും ടിവിഎസ് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. സ്പെയറുകൾക്കും ഹെൽമെറ്റ് അസിസ്റ്റിനും മൊബൈൽ ചാർജിംഗ്, ഡോക്യുമെന്റ് അസിസ്റ്റിനും റോഡ്സൈഡ് അസിസ്റ്റൻസ് പാക്കേജിനൊപ്പം ഇത് വരുന്നു.