കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെ നാഷണൽ പെർമിറ്റ് ദുരുപയോഗം; ഗതാഗത മന്ത്രി ഉന്നതല യോഗം വിളിച്ചു

By Web Team  |  First Published Sep 4, 2023, 1:29 PM IST

സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേരും.


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് നാഷണല്‍ പെര്‍മിറ്റിന്റെ മറവില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേരും. 

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് ഉന്നതതല യോഗം ചേരുന്നത്. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും കെ.എസ്.ആര്‍.ടി.സി.യിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും.

Latest Videos

undefined

Read also: ആളൊഴിയാതെ ഷോറൂമുകള്‍,തകര്‍പ്പൻ വില്‍പ്പന തുടരുന്നു,ഞെട്ടിച്ച് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ

ഇതാ എല്ലാം വിരല്‍ത്തുമ്പിലെത്തിക്കും കേന്ദ്ര മാജിക്ക്, വാഹന ഉടമകള്‍ക്ക് വഴികാട്ടി കേരള എംവിഡി!
രാ
ജ്യത്തെ പൌരന്മാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കേന്ദ്ര റോഡ്, ഹൈവേ മന്ത്രാലയം എം- പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. എം-പരിവാഹന ആപ്ലികേഷന്‍ സ്റ്റാറ്റസ് ഉപയോഗിച്ച്, താമസക്കാര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങളോ ഹൈവേ ട്രാന്‍സ്പോര്‍ട് ഓഫീസുകളുമായി ബന്ധപ്പെട്ട സൗകര്യങ്ങളോ, എല്ലാ സാധുതയുള്ള RC/DL നമ്പറുകളും എപ്പോള്‍ വേണമെങ്കിലും എവിടെയും ഒറ്റ ക്ലിക്കിലൂടെ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സാധിക്കും. 

ഇപ്പോഴിതാ കേരളത്തില്‍ എം-പരിവാഹന്‍ മൊബൈല്‍ ആപ്പ് വഴി ആര്‍സി സംബന്ധമായി ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ ഈ വിശദീകരണം. എംപരിവാഹൻ ആപ് ഡൗണ്‍ലോഡ് ചെയ്‍ത് നിരവധി സേവനങ്ങള്‍ ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!