അർബൻ ക്രൂയിസർ, അഭൂതപൂർവമായ പ്രതികരണത്തിന് നന്ദിയെന്ന് ടൊയോട്ട

By Web Team  |  First Published Sep 14, 2020, 4:26 PM IST

ടൊയോട്ട അർബൻ ക്രൂയിസറിന്റെ പ്രീ ബുക്കിങ്ങിന് ലഭിച്ച അഭൂതപൂർവമായ പ്രതികരണത്തിന് നന്ദി അറിയിച്ച് ടൊയോട്ട കിർലോസ്‌ക്കർ മോട്ടോർസ് 


ബംഗളൂരു: ടൊയോട്ട അർബൻ ക്രൂയിസറിന്റെ പ്രീ ബുക്കിങ്ങിന് ലഭിച്ച അഭൂതപൂർവമായ പ്രതികരണത്തിന് നന്ദി അറിയിച്ച് ടൊയോട്ട കിർലോസ്‌ക്കർ മോട്ടോർ (ടികെഎം) . അർബൻ ക്രൂയിസർ മുൻകൂട്ടി ബുക്ക് ചെയ്‍ത ഉപഭോക്താക്കളെ ആദരിക്കുന്നതിന്‍റെ ഭാഗമായി റെസ്‌പെക്ട് പാക്കേജ് അവതരിപ്പിച്ചു. ടൊയോട്ടയുടെ "കസ്റ്റമർ ഫസ്റ്റ് " തത്വം അനുസരിച്ചും ടൊയോറ്റ ബ്രാൻഡിനോടുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയും കണക്കിലെടുത്തുമാണ് റെസ്‌പെക്ട് പാക്കേജ് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉടൻ പുറത്തിറങ്ങുന്ന അർബൻ ക്രൂയിസർ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കായാണ് റെസ്‌പെക്ട് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. 

പുതിയ വാഹനം കാണുകയോ വില അറിയുകയോ ചെയ്യും മുൻപ് തന്നെ ടോയോട്ടയിൽ വിശ്വാസമർപ്പിച്ച് അർബൻ ക്രൂയിസർ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് രണ്ട് വർഷത്തേക്ക് തുക നൽകേണ്ടാത്ത പീരിയോഡിക് മെയിന്റനൻസ് (നോ കോസ്റ്റ് പീരിയോഡിക് മെയിന്റനൻസ്) ലഭിക്കും. വർഷങ്ങളായി ടൊയോട്ട ബ്രാൻഡിനോടുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയ്ക്ക് ആദരവായാണ് ഇത്തരമൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു. 

Latest Videos

undefined

രാജ്യത്തെമ്പാടും അർബൻ ക്രൂയിസറിന് ലഭിച്ച പ്രീ ബുക്കിങ് സ്വീകാര്യത ഹൃദയത്തിലേറ്റു വാങ്ങുന്നതായി ടികെഎം സെയിൽസ് ആൻഡ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു. ഉപഭോക്താക്കൾക്കുള്ള ആദരവ് പ്രകടിപിപ്പിക്കാനും പുതിയ  ഉപഭോക്താക്കളെ ടൊയോട്ട കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനുമാണ് റെസ്‌പെക്ട് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നതെന്നും അർബൻ ക്രൂയിസർ വാഗ്‌ദാനം ചെയ്‍ത തീയതിക്ക് തന്നെ ഉപഭോക്താക്കൾക്ക് നൽകാനാണ് ടൊയോട്ട ശ്രമിക്കുന്നത്. പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഉപഭോക്താക്കൾക്ക് ടൊയോട്ടയുടെ എസ് യു വി ഡിസൈനും ലോകോത്തര നിലവാരമുള്ള ആഫ്റ്റർ സെയിൽ അനുഭവവും നൽകുമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

അർബൻ ക്രൂയിസറിൽ പുതിയ കെ സീരീസ് 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ മാനുവൽ ഓട്ടോമാറ്റിക് ഓപ്‌ഷനിൽ ലഭ്യമാണ്. മികച്ച ഇന്ധനക്ഷമതയും ഉറപ്പ് നൽകുന്നു. എല്ലാ ഓട്ടോമാറ്റിക് വേരിയന്റിലും നവീന ലിഥിയം അയൺ ബാറ്ററി, സ്റ്റാർട്ടർ ജനറേറ്റർ എന്നിവ ഉറപ്പ് നൽകുന്നു. കരുത്തുറ്റ ബോൾഡ് ഗ്രിൽ, ട്രെപ്പീസോയിടൽ ഫോഗ് ലാമ്പ്, ഡ്യുവൽ ചേംബർ എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാംപ്, ഡ്യുവൽ ഫങ്ങ്ഷൻ ഡി ആർ എൽ കം ഇൻഡിക്കേറ്റർ എന്നിവയാണ് ഹാർബർ ക്രൂയിസറിന്റെ പ്രത്യേകതകൾ. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഡ്യുവൽ ടോൺ നിറങ്ങൾ, തനതായ ബ്രൗൺ നിറം എന്നിങ്ങനെ വ്യത്യസ്ത ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്കു തെരഞ്ഞെടുക്കാവുന്നതാണ്.

click me!