ഇലക്ട്രിക് ലാൻഡ് ക്രൂയിസർ മാത്രമല്ല, അടുത്ത തലമുറ മിഡ്-സൈസ് പിക്കപ്പ് ട്രക്ക് കൺസെപ്റ്റും ടൊയോട്ട പ്രദർശിപ്പിക്കും.
ജപ്പാൻ മൊബിലിറ്റി ഷോ എന്നറിയപ്പെടുന്ന ടോക്കിയോ മോട്ടോർ ഷോയിൽ ടൊയോട്ട അവരുടെ ലാൻഡ് ക്രൂയിസർ എസ്ഇ ഇവി എസ്‌യുവി കൺസെപ്റ്റ് പ്രദർശിപ്പിക്കും. പുതിയ ലാൻഡ് ക്രൂയിസറിന് പുറമെ, ഇപിയു ഇലക്ട്രിക് പിക്ക്-അപ്പ് എന്നിവയുൾപ്പെടെ ഒന്നിലധികം കണ്‍സെപ്റ്റുകളും ടൊയോട്ട അനാവരണം ചെയ്യും. അരങ്ങേറ്റത്തിന് മുന്നോടിയായി ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്ഇ ഇവിയുടെ പ്രത്യേകതകൾ ടൊയോട്ട വെളിപ്പെടുത്തി.
ഇതാദ്യമായാണ് പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ നെയിംപ്ലേറ്റ് മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്നത്. മോണോകോക്ക് ബോഡി ഉയർന്ന പ്രതികരണശേഷിയുള്ളതും പരുക്കൻ ഭൂപ്രദേശങ്ങളിൽ പോലും മികച്ച പ്രകടനം കാഴ്ചവെക്കുന്നതുമാണെന്ന് ടൊയോട്ട അവകാശപ്പെടുന്നു. പുതിയ ലാൻഡ് ക്രൂയിസർ ഇവിക്ക് 5150 എംഎം നീളവും 1990 എംഎം വീതിയും 1705 എംഎം ഉയരവുമുണ്ട്. കൂടാതെ 3050 എംഎം വീൽബേസും സുഖപ്രദമായ ക്യാബിൻ ഇടവും വാഗ്‍ദാനം ചെയ്യുന്നു.
undefined
ഇലക്ട്രിക് ലാൻഡ് ക്രൂയിസർ മാത്രമല്ല, അടുത്ത തലമുറ മിഡ്-സൈസ് പിക്കപ്പ് ട്രക്ക് കൺസെപ്റ്റും ടൊയോട്ട പ്രദർശിപ്പിക്കും. ഇരട്ട ക്യാബ് ഡിസൈനോടുകൂടി 5 മീറ്ററിലധികം നീളമുള്ളതാണ് പിക്ക് അപ്പ് ട്രക്ക്. കൂടുതൽ ഡെക്ക് സ്പേസും ക്യാബിന്റെ പിൻഭാഗം ഡെക്കുമായി ബന്ധിപ്പിക്കാവുന്നതുമാണ് പ്രത്യേകത. പുതിയ പിക്ക്-അപ്പിന് 5070 എംഎം നീളവും 1910 എംഎം വീതിയും 1710 എംഎം ഉയരവും 3,350 എംഎം വീൽബേസുമുണ്ട്.
നിലവിൽ ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഹൈലക്സിന് മികച്ച ജനപ്രീതിയാണുള്ളത്. ഇത് കണക്കിലെടുത്തി ഇപിയു കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് ജാപ്പനീസ് നിർമ്മാതാക്കൾ രാജ്യത്ത് എത്തിക്കാൻ സാധ്യതയുണ്ട്. അടുത്തിടെ മഹീന്ദ്ര അവതരിപ്പിച്ച സ്കോർപിയോ N ഗ്ലോബൽ പിക്ക് അപ്പിന് എതിരാളിയായിരിക്കും ടൊയോട്ടയുടെ പുതിയ മോഡൽ.