ടൊയോട്ട ഹിലക്‌സ് 2022 മാർച്ചിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. മാത്രമല്ല, ഈ വർഷം മാർച്ച് മുതൽ ലൈഫ്‌സ്‌റ്റൈൽ വാഹനത്തിന്റെ ഡെലിവറിയും ആരംഭിക്കും.
ജാപ്പനീസ് (Japanese) വാഹന ബ്രാന്‍ഡായ ടൊയോട്ട (Toyota India) ഇന്ത്യയിൽ പുതിയ ഹിലക്സ് (Hilux) ലൈഫ്‌സ്റ്റൈൽ പിക്ക്-അപ്പ് (Lyfestyle Pick - Up) അവതരിപ്പിച്ചു.
ടൊയോട്ട ഹിലക്‌സ് 2022 മാർച്ചിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. മാത്രമല്ല, ഈ വർഷം മാർച്ച് മുതൽ ലൈഫ്‌സ്‌റ്റൈൽ വാഹനത്തിന്റെ ഡെലിവറിയും ആരംഭിക്കും. ഫോർച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും അടിവരയിടുന്ന IMV-2 (ഇന്നവേറ്റീവ് ഇന്റർനാഷണൽ മൾട്ടി പർപ്പസ് വെഹിക്കിൾ) പ്ലാറ്റ്‌ഫോമിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
undefined
വാക്ക് പാലിച്ച് മഹീന്ദ്ര, നന്ദി പറഞ്ഞ് പാരാലിമ്പ്യൻ താരം
പിക്കപ്പിനുള്ള മുൻകൂർ ഓർഡറുകൾ കമ്പനി ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ടൊയോട്ട ഹിലക്‌സ് ഓൺലൈനിലോ അംഗീകൃത ടൊയോട്ട ഡീലർഷിപ്പുകളിലോ ഒരു ലക്ഷം രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം.
ടൊയോട്ട ഹിലക്സ് പ്രധാന സവിശേഷതകൾ
ടൊയോട്ട ഹിലക്സ് എഞ്ചിന്‍
പ്ലാറ്റ്‌ഫോം മാത്രമല്ല, പുതിയ ഹിലക്സ് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളും കമ്പനിയുടെ മറ്റ് സെവന്‍ സീറ്റർ സഹോദരങ്ങളുമായി പങ്കിടുന്നു. 204 bhp പരമാവധി കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉള്ള എഞ്ചിൻ 500 എൻഎം ടോർക്ക് വാഗ്ദാനം ചെയ്യുന്നു.
വീട്ടുമുറ്റങ്ങളിലേക്ക് പുതിയൊരു വണ്ടിയുമായി ഇന്നോവ മുതലാളിയുടെ ആഡംബര വിഭാഗം!
ടൊയോട്ട ഹിലക്‌സ് 4×2, 4×4 എന്നീ രണ്ട് സംവിധാനങ്ങളിലും ലഭിക്കും. 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റം ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കിനൊപ്പം വരും. ആസിയാൻ എൻസിഎപിയുടെ പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിംഗോടെയാണ് പുതിയ ഹിലക്‌സ് എത്തുന്നത്. ടൊയോട്ടയുടെ ബിദാദി പ്ലാന്റിൽ പ്രാദേശികമായി പിക്കപ്പ് നിർമ്മിക്കും. ഇത് 700 എംഎം വാട്ടർ വേഡിംഗ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു.
സുരക്ഷാ സവിശേഷതകൾ
ഹിലക്സ് ലോ ആന്‍റ് ഹൈ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുമെന്ന് ബ്രോഷർ വെളിപ്പെടുത്തുന്നു. സൂപ്പർ വൈറ്റ്, ഗ്രേ കളർ ഓപ്ഷനുകളിൽ ആദ്യത്തേത് വാഗ്ദാനം ചെയ്യും. ഹൈ വേരിയന്റുകൾ ഗ്രേ, സിൽവർ, പേൾ വൈറ്റ്, ഇമോഷണൽ റെഡ് എന്നിങ്ങനെ നാല് പെയിന്റ് സ്‍കീമുകളില്‍ എത്തും. പുതിയ ടൊയോട്ട ഹിലക്‌സിന് 5,3255 എംഎം നീളവും 1,855 എംഎം വീതിയും 1,815 എംഎം ഉയരവുമുണ്ട്, കൂടാതെ 3,085 എംഎം വീൽബേസുമുണ്ട്. ഇത് 216 എംഎം ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നു.
Source : India Car News