ടൊയോട്ടയുടെ പ്രീമിയം ലക്ഷ്വറി ഉൽപ്പന്ന നിരയിലെ രണ്ടാമത്തെ കൂട്ടിച്ചേർക്കലാണ് സെഞ്ച്വറി എസ്‌യുവി. ഈ വർഷം ജപ്പാനിൽ അതിന്റെ ലോഞ്ച് ഷെഡ്യൂൾ ചെയ്‍തിട്ടുണ്ട്. തുടർന്ന് മറ്റ് വിപണികളിലും എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ സെഞ്ച്വറി ലക്ഷ്വറി എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ടൊയോട്ടയ്ക്ക് നിലവിൽ പദ്ധതിയില്ല. ആഗോള വിപണിയിലേക്കെത്തിയ സെഞ്ചുറി എസ്‍യുവിക്ക് ഏറെ പ്രത്യേകതകളുണ്ട്. വാഹനത്തെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ ഇതാ.
ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയുടെ സെഞ്ചുറി എസ്‍യുവി ആഗോളതലത്തില്‍ അവതരിപ്പിച്ചു. ആഡംബര സൗകര്യങ്ങളും സുരക്ഷയും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ എസ്‍യുവി എന്ന് ടൊയോട്ട പറയുന്നു. ജാപ്പനീസ് വിപണിയില്‍ 1967 മുതലുള്ള വാഹനമാണ് സെഞ്ചുറി. എന്നാല്‍ സെഞ്ചുറി സെഡാന്‍ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. 1967-ൽ ജപ്പാനിൽ ഇറങ്ങിയ ഈ സെഡാൻ ഇപ്പോഴും ജാപ്പനീസ് വിപണിയിൽ വിൽക്കുന്നു. സെഞ്ച്വറി ലക്ഷ്വറി ലൈനപ്പിലെ രണ്ടാമത്തെ മോഡലാണ് പുതിയ എസ്‍യുവി. നിലവില്‍ ജപ്പാനിൽ മാത്രം വിൽപ്പനയ്‌ക്കെത്തുന്ന ജനപ്രിയ മോഡലാണ് സെഞ്ചുറി സെഡാൻ എങ്കില്‍, ഈ എസ്‌യുവി ഒരു ആഗോള മോഡലായിരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൊയോട്ടയുടെ പ്രീമിയം ലക്ഷ്വറി ഉൽപ്പന്ന നിരയിലെ രണ്ടാമത്തെ കൂട്ടിച്ചേർക്കലാണ് സെഞ്ച്വറി എസ്‌യുവി. ഈ വർഷം ജപ്പാനിൽ അതിന്റെ ലോഞ്ച് ഷെഡ്യൂൾ ചെയ്‍തിട്ടുണ്ട്. തുടർന്ന് മറ്റ് വിപണികളിലും എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ സെഞ്ച്വറി ലക്ഷ്വറി എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ടൊയോട്ടയ്ക്ക് നിലവിൽ പദ്ധതിയില്ല. ആഗോള വിപണിയിലേക്കെത്തിയ സെഞ്ചുറി എസ്‍യുവിക്ക് ഏറെ പ്രത്യേകതകളുണ്ട്. വാഹനത്തെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ ഇതാ:
undefined
ജാപ്പനീസ് റോള്‍സ് റോയിസ്
ജാപ്പനീസ് റോള്‍സ് റോയ്‌സ് എന്നൊരു വിളിപ്പേരുമുണ്ട് ടൊയോട്ട സെഞ്ച്വറിക്ക്. ഇപ്പോള്‍ ആഗോളവിപണിയിലെത്തിയ ടൊയോട്ട സെഞ്ചുറി എസ്‍യുവി റേഞ്ച് റോവര്‍, മെഴ്‍സിഡസ്-മെയ്ബാക്ക് ജിഎല്‍എസ്, റോള്‍സ്-റോയിസ് കള്ളിനന്‍, ബെന്‍റ്ലി ബെന്‍റേഗ എന്നിവയ്ക്ക് എതിരാളിയാകും.
പവർട്രെയിൻ
പുതിയ ടൊയോട്ട സെഞ്ച്വറി എസ്‌യുവിയിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയാക്കിയ 3.5 എൽ വി6 പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഇത് 406 ബിഎച്ച്പി പവർ ഔട്ട്‌പുട്ട് നൽകുന്നു. WLTC സൈക്കിളിൽ എസ്‍യുവി 69 കിലോമീറ്റർ വരെ ഇലക്ട്രിക് റേഞ്ച് വാഗ്‍ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. നോർമൽ, ഇക്കോ, സ്‌പോർട്ട്, റിയർ കംഫർട്ട് എന്നിവയുൾപ്പെടെ ഒന്നിലധികം ഡ്രൈവ് മോഡുകൾ ഇതിലുണ്ട്.
സവിശേഷതകള്‍ ഏറെ
കറങ്ങുന്ന പിക്നിക് ടേബിളുകളും, 11.6 ഇഞ്ച് ടി.വി, റഫ്രിജറേറ്റര്‍ തുടങ്ങിയവ ഇതിലുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേകളും ഇതിനുണ്ട്. 18 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡിജിറ്റല്‍ റിയര്‍ വ്യൂ മിറര്‍ തുടങ്ങി നിരവധി സവിശേഷതകള്‍ വാഹനത്തില്‍ ഉണ്ട്. ഹെഡ്ലാമ്പുകള്‍ സെഞ്ച്വറി സെഡാന്റെ ആകൃതിയോട് സമാനമാണ്. മോട്ടോറും എഞ്ചിനും ശക്തവും ഉന്മേഷദായകവുമായ ആക്സിലറേഷൻ പ്രകടനമാണ് നൽകുന്നതെന്ന് ടൊയോട്ട പറയുന്നു. കൂടാതെ ഡൈനാമിക് റിയർ സ്റ്റിയറിംഗ് എന്ന് വിളിക്കുന്ന ഫോർ-വീൽ സ്റ്റിയറിംഗ് സിസ്റ്റം, കുറഞ്ഞ വേഗതയിൽ സുഗമമായ കൈകാര്യം ചെയ്യൽ ഉള്‍പ്പെടെ ഉറപ്പാക്കുന്നുവെന്നും കമ്പനി പറയുന്നു.
അളവുകൾ
ഏതാണ്ട് 5.2 മീറ്റര്‍ നീളവും 1.9 മീറ്റര്‍ വീതിയുമുള്ള വലിയ കാറാണ് ടൊയോട്ട സെഞ്ചുറി എസ്.യു.വി. നാല് സീറ്റുകളാണ് ഇതിനുള്ളത്. പുതിയ സെഞ്ച്വറി എസ്‌യുവിയുടെ മൊത്തത്തിലുള്ള അളവുകൾ ഇപ്രകാരമാണ്: നീളം - 5,205mm, വീതി - 1,990mm, ഉയരം - 1,805mm. സെഞ്ച്വറി സെഡാനുമായി താരതമ്യപ്പെടുത്തുമ്പോൾ, നാല് സീറ്റുകളുള്ള എസ്‌യുവിക്ക് 130 എംഎം ചെറുതും 60 എംഎം വീതിയും 300 എംഎം ഉയരവുമുണ്ട്. ഇതിന് 2,950 എംഎം വീൽബേസും 2,570 കിലോഗ്രാം ഭാരവുമുണ്ട്.
ഇന്റീരിയർ
എസ്‌യുവിയുടെ പിൻഭാഗത്തെ വാതിലുകൾ 75 ഡിഗ്രി തുറക്കുന്നു. ഇത് എളുപ്പത്തിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും സഹായിക്കുന്നു. രണ്ട് വശത്തെ പടികൾ പവർ റിക്ലൈനിംഗ് യൂണിറ്റുകളാണ്. ഇതിന് പുതുതായി വികസിപ്പിച്ച ലഗേജ് കമ്പാർട്ട്മെന്റ് പ്രത്യേക ഘടന ഉണ്ട്.
ഫീച്ചറുകൾ
പുതിയ ടൊയോട്ട സെഞ്ച്വറി എസ്‌യുവിയിൽ ഡ്യുവൽ 12.3-ഇഞ്ച് ഡിസ്‌പ്ലേകൾ (ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഒന്ന് ഇൻസ്ട്രുമെന്റേഷനും), 18-സ്പീക്കർ സൗണ്ട് സിസ്റ്റം, മൾട്ടിഫങ്ഷൻ സ്റ്റിയറിംഗ് വീൽ, നീക്കം ചെയ്യാവുന്ന 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺട്രോൾ പാനലുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള നൂതന സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു. 11.6 ഇഞ്ച് ടിവികൾ, റഫ്രിജറേറ്റർ, കറങ്ങുന്ന പിക്‌നിക് ടേബിളുകൾ, ഡിജിറ്റൽ റിയർവ്യൂ മിറർ, വയർലെസ് ഫോൺ ചാർജർ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ തുടങ്ങിയ അത്യാഡംബര ഫീച്ചറുകളോടെയാണ് സെഞ്ച്വറി എസ്‍യുവി എത്തുന്നത്.