ഇതിന് ശേഷം മൃതദേഹങ്ങൾ തടാകത്തിന് സമീപം കാറിൽ ഉപേക്ഷിച്ച് കാർ കത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയതായും തുമകുരു എസ്‍പി അശോക് കെവി പറഞ്ഞു. വൈകാതെ മുഴുവൻ സംഘത്തെയും പിടികൂടുമെന്നും പൊലീസ് പറയുന്നു.
നിധി വേട്ടയ്ക്ക് പോയ മൂന്നുപേരുടെ മൃതദേഹങ്ങൾ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കർണാടകയിലെ തുംകുരുവിൽ ആണ് ഞെട്ടിക്കുന്ന സംഭവം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മംഗളൂരുവിലെ ബെൽത്തനഗഡി താലൂക്ക് സ്വദേശികളാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷാഹുൽ, ഐസക്, ഇംതിയാസ് എന്നിവരാണ് മരിച്ചത്. മൂന്ന് പേരെയും നിധിയിലേക്ക് വശീകരിച്ച് കൊള്ളയടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇതിന് ശേഷം മൃതദേഹങ്ങൾ തടാകത്തിന് സമീപം കാറിൽ ഉപേക്ഷിച്ച് കാർ കത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയതായും തുമകുരു എസ്‍പി അശോക് കെവി പറഞ്ഞു. വൈകാതെ മുഴുവൻ സംഘത്തെയും പിടികൂടുമെന്നും പൊലീസ് പറയുന്നു.
undefined
കുച്ചാങ്കി ഗ്രാമത്തിനടുത്തുള്ള തടാകത്തിൻ്റെ തീരത്താണ് ഒരു കത്തിനശിച്ച കാർ കണ്ടെത്തിയത്. തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂവരും മറ്റെവിടെയെങ്കിലും വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന് ശേഷം മൃതദേഹങ്ങൾ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ച ശേഷം കാർ കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൂർണമായ വെളിപ്പെടുത്തൽ ഉടൻ ഉണ്ടാകുമെന്നും പൊലീസ് പറയുന്നു.
നിധി എടുക്കാമെന്നും വിൽക്കാമെന്നുമുള്ള വ്യാജേനയാണ് പ്രതികൾ മൂവരെയും കബളിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുഴിച്ചിട്ട നിലയിൽ സ്വർണവും വെള്ളിയും അടങ്ങുന്ന നിധി കണ്ടെത്തിയെന്നും കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും വിളിച്ചയാൾ പറഞ്ഞു. ഇവർ മൂവരും പണവുമായി എത്തിയപ്പോൾ പണം കൊള്ളയടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഈ കുറ്റകൃത്യത്തിൽ ആറ് പേരോളം ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. ഇവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മരിച്ചവരെ മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ കത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹങ്ങൾ കത്തിച്ചാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ലെന്ന് കരുതിയാവും പ്രതികൾ ഇങ്ങനെ ചെയ്‍തതെന്നാണ് പൊലീസ് കരുതുന്നത്.