കാത്തിരിപ്പ് അധികം നീളില്ല; ഇന്ത്യയിൽ ഉടന്‍ വരാനിരിക്കുന്ന അഞ്ച് ഡോർ ലൈഫ്‌ സ്‌റ്റൈൽ എസ്‌യുവികൾ ഇവയാണ്

By Web Team  |  First Published Aug 29, 2023, 1:17 PM IST

2024ലോ 2025ലോ എപ്പോള്‍ വേണമെങ്കിലും മൂന്ന് പുതിയ 5-ഡോർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവികൾ പുറത്തിറങ്ങുമെന്നതിനാല്‍ സമീപ ഭാവിയിൽ ഈ സെഗ്മെന്റിലെ കാര്യങ്ങൾ മാറും


മാരുതി സുസുക്കി നിലവിൽ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി അഞ്ച് ഡോർ രൂപത്തിൽ ഇന്ത്യയില്‍ വിൽക്കുന്നുണ്ട്. രാജ്യത്തെ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് എസ്‌യുവിക്ക് ലഭിച്ചത്. ഈ സെഗ്‌മെന്റിന് നിലവിൽ രണ്ട് വാഹനങ്ങള്‍ കൂടിയുണ്ട്. ഫോഴ്‌സ് ഗൂർഖയും മഹീന്ദ്ര ഥാറും. ഇവ രണ്ടും മൂന്ന് ഡോറുകളോടെ മാത്രമാണ് നിലവില്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍ 2024ലോ 2025ലോ എപ്പോള്‍ വേണമെങ്കിലും മൂന്ന് പുതിയ 5-ഡോർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവികൾ പുറത്തിറങ്ങുമെന്നതിനാല്‍ സമീപ ഭാവിയിൽ കാര്യങ്ങൾ മാറും. ഇതാ ആ മോഡലുകളെപ്പറ്റി അറിയാം

മഹീന്ദ്ര ഥാർ
മഹീന്ദ്ര അടുത്തിടെ ഥാര്‍ ഇലക്ട്രിക്ക് കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു, അത് ഥാർ ഓഫ് റോഡറിന്റെ അ‌ഞ്ച് ഡോർ പതിപ്പായിരുന്നു. അതേസമയം തന്നെ അഞ്ച് വാതിലുകളുള്ള ഥാർ ഇന്ത്യൻ റോഡുകളിൽ നിരവധി തവണ പരീക്ഷണം ഓട്ടം നടത്തിയിട്ടുണ്ട്. പുതിയ സ്കോർപിയോ-എൻ പ്ലാറ്റ്‌ഫോമിൽ പുതിയ മോഡൽ ഥാര്‍ രൂപകൽപ്പന ചെയ്ത് വിപണിയിലെത്തിക്കാന്‍ പദ്ധതികളുണ്ട്. കൂടാതെ സസ്പെൻഷൻ സംവിധാനങ്ങളും എഞ്ചിൻ ഓപ്ഷനുകളും മാറും. ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്‍ടിക്കാൻ നീളമുള്ള വീൽബേസ് ലഭിക്കും. 

Latest Videos

undefined

പുതിയ ഥാർ അഞ്ച് ഡോറിന് അകത്തും കാര്യമായ മാറ്റങ്ങൾ വരും. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെന്റർ ആംറെസ്റ്റുകൾ, സിംഗിൾ- പേൻ സൺറൂഫ് എന്നിവയും മറ്റും ഉണ്ടായിരിക്കും. രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ടാവും - 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും, 2.2 ലിറ്റർ ടർബോ ഡീസലും. ടർബോ പെട്രോൾ എഞ്ചിന് 5,000 ആർപിഎമ്മിൽ 200 ബിഎച്ച്പി കരുത്തും 370-380 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. ടർബോ-ഡീസൽ എഞ്ചിൻ രണ്ട് ട്യൂണുകൾ വാഗ്ദാനം ചെയ്യുന്നു.  ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക്കും ഉൾപ്പെടുന്നു.

ടാറ്റ സിയറ
ടാറ്റാ മോട്ടോഴ്‌സ് 2024-25 ഓടെ രാജ്യത്ത് പുതിയ തലമുറ സിയറ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി അവതരിപ്പിക്കും. മഹീന്ദ്ര സ്‌കോർപിയോ-എൻ, ഥാർ അഞ്ച് ഡോർ എന്നിവയ്‌ക്ക് സിയറ എതിരാളിയാകും. പെട്രോൾ, ഇലക്ട്രിക് എന്നീ രണ്ട് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നത്.  

അഞ്ച് സീറ്റ്, നാല്-ഡോർ ലോഞ്ച് പതിപ്പ് എന്നിങ്ങനെ രണ്ട് സീറ്റിംഗ് ഓപ്ഷനുകളോടെയാണ് ഇത് വരുന്നത്. 170PS പവറും 280Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റർ 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് ഈ മോഡല്‍ വിപണിയിലെത്തുക. ഇരട്ട മോട്ടോർ സജ്ജീകരണത്തോടുകൂടിയ 80kWh ബാറ്ററി പായ്ക്ക് ഉള്‍പ്പെടുന്ന ഇലക്ട്രിക് പതിപ്പും വന്നേക്കും

ഫോഴ്സ് ഗൂർഖ
ഗൂർഖയുടെ അഞ്ച് ഡോർ പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോഴ്സ് മോട്ടോഴ്സ്. പുതിയ മോഡൽ മാരുതി സുസുക്കി ജിംനിക്കും 5 ഡോർ മാരുതി ജിംനിക്കും എതിരാളിയാകും ഫോഴ്സ് ഗൂർഖ. അതിന്റെ 3-ഡോർ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗൂർഖ 5-ഡോറിന് നീളമേറിയ വീൽബേസ് ഉണ്ടായിരിക്കും, കൂടാതെ നാല് സീറ്റിംഗ് കോൺഫിഗറേഷനുമായാണ് വരുന്നത് - 6, 7,9, 13-സീറ്റുകൾ. 

3-ഡോർ പതിപ്പിലുള്ള 2.6 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഇതിനും കരുത്തേകുന്നത്. ഈ എഞ്ചിൻ 91 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഈ ഓഫ്-റോഡ് എസ്‌യുവിക്ക് മെക്കാനിക്കലി ലോക്ക് ചെയ്യാവുന്ന ഫ്രണ്ട്, റിയർ ഡിഫറൻഷ്യലുകളോട് കൂടിയ 4X4 ഡ്രൈവ്‌ട്രെയിൻ സിസ്റ്റം ഉണ്ടായിരിക്കും.

Read also:  ഏഴ് ദിവസത്തിടെ പുറത്തിറങ്ങാനിരിക്കുന്നത് പുതിയ നാല് വാഹനങ്ങള്‍, പുതിയ ഫീച്ചറുകള്‍; നെഞ്ചിടിപ്പോടെ എതിരാളികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!