ടെസ്ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ടാറ്റ മോട്ടോഴ്‌സുമായി ചർച്ചകൾ നടത്തുന്നു. പ്രാദേശികമായി നിർമ്മാണം ആരംഭിക്കുന്നതിലൂടെ ഇറക്കുമതി തീരുവ ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഏത് വഴി സ്വീകരിക്കും എന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട് . തുടക്കത്തിൽ, എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹന കമ്പനി ഇന്ത്യയിൽ ഒരു നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വാഹനങ്ങൾ ജർമ്മനിയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുമെന്ന് സ്ഥിരീകരിച്ചു. ഇപ്പോഴിതാ ടാറ്റ മോട്ടോഴ്‌സുമായി ഒരു പങ്കാളിത്തത്തിനായി ടെസ്‌ല ചർച്ചകൾ നടത്തിവരികയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടാറ്റ മോട്ടോഴ്‌സുമായി ടെസ്‍ല ചർച്ച നടത്തിയ കാര്യം ഫിനാൻഷ്യൽ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്‍തത്. നിർമ്മാണ പങ്കാളിത്തത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ഒരു ഇന്ത്യൻ, ജാപ്പനീസ് കമ്പനി ഉൾപ്പെടെ നിരവധി ആഭ്യന്തര കമ്പനികളെ ടെസ്‌ല സമീപിച്ചിട്ടുണ്ടെന്ന് ഓട്ടോകാർ പ്രൊഫഷണലിനെ ഉദ്ദരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ നിർമ്മാണ സൗകര്യങ്ങളുള്ള ഓട്ടോമൊബൈൽ കമ്പനികളുമായി ടെസ്‌ല കൂടിക്കാഴ്ചകൾ ആരംഭിച്ചിട്ടുണ്ട്. മറ്റൊരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള നിലവിലുള്ള നിർമ്മാണ പ്ലാന്റിൽ വാഹനങ്ങൾ കൂട്ടിച്ചേർക്കുന്നതിനുള്ള സാധ്യത ഉൾപ്പെടെ എല്ലാ ഓപ്ഷനുകളും ഇലക്ട്രിക് വാഹന നിർമ്മാതാവ് പരിഗണിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കരാർ അന്തിമമാക്കുന്നതിന് മുമ്പ് രണ്ട് കമ്പനികളും ഗുണദോഷങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കും. കരാർ നടപ്പിലായാൽ, ടെസ്‌ലയുടെ ഇലക്ട്രിക് കാറുകളും വിലകൾ ഗണ്യമായി കുറയും. കാരണം അവ ഇനി ഇറക്കുമതി താരിഫുകൾക്ക് വിധേയമാകില്ല.
വിലകുറഞ്ഞ കാറുമായി ടെസ്‍ല, E41 എന്ന രഹസ്യനാമത്തിൽ മസ്‍ക് പണിതുടങ്ങി! ചങ്കിടിച്ച് ഇന്ത്യൻ കമ്പനികൾ!
അതേസമയം ഉയർന്ന ഇറക്കുമതി താരിഫ് ലഘൂകരിക്കുന്നതിനായി, ഇന്ത്യൻ സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്കായി (ഇവി) ഒരു പുതിയ നയം നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് 35,000 ഡോളറിൽ കൂടുതൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി താരിഫ് 110 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കാൻ സഹായിക്കും. ഈ മാറ്റം ടെസ്‌ലയ്ക്ക് ഗുണം ചെയ്യും. കാരണം കമ്പനി 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു വാഹനം ഇന്ത്യയിൽ പുറത്തിറക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ കമ്പനി ഇന്ത്യയിൽ സ്വന്തം നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കാതെ ഇത് സാധ്യമല്ല. പ്രാദേശിക ഉൽപ്പാദനം കൂടാതെ ഇവിടെ ഫലപ്രദമായി സ്കെയിലിംഗ് പ്രവർത്തനങ്ങൾ വെല്ലുവിളി നിറഞ്ഞതായിരിക്കും. നിലവിൽ, ടെസ്‌ലയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫർ മോഡൽ 3 ആണ്. ഏകദേശം 30,000 ഡോളർ അഥവാ ഏകദേശം 29.79 ലക്ഷം രൂപ വിലയുണ്ട് ഈ കാറിന്. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ടെസ്‌ല തുടക്കത്തിൽ ബെർലിൻ പ്ലാന്റിൽ നിന്നായിരിക്കും വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത്.
മസ്‍കിനെ ഞെട്ടിച്ച് ഈ സംസ്ഥാനം! ഇന്ത്യയിൽ വന്നുകേറുന്നതിന് തൊട്ടുമുമ്പ് കൊടുത്തത് എട്ടിന്‍റെ പണി
ഒടുവിൽ എല്ലാം ശരിയാകുന്നു! ടെസ്‍ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ഇവിടെ, മാസവാടക കേട്ട് ഞെട്ടരുത്!
ഷോറൂമിനുള്ള പാട്ടക്കരാർ ടെസ്‌ല ഒപ്പുവച്ചു, വാടക 3.7 കോടി
വില 21 ലക്ഷത്തിൽ താഴെ! ടെസ്‌ലയുടെ ആദ്യ ഇലക്ട്രിക് കാർ ഇന്ത്യയിലേക്ക്, ചങ്കിടിച്ച് വമ്പന്മാർ!
"ടെസ്‌ലയെക്കാൾ കേമൻ ടാറ്റയും മഹീന്ദ്രയും" തുറന്നുപറഞ്ഞ് ചൈനീസ് കമ്പനിയുടെ ഇന്ത്യൻ മുതലാളി മുഖ്യൻ!