ഹുക്കും ടാറ്റ കാ ഹുക്കും! തട്ടലോ മുട്ടലോ... വല്യ ഇടിയായലും രോമത്തിൽ തൊടൂല്ല, ഇത് എന്തിന്‍റെ കുഞ്ഞാണോ...

By Web TeamFirst Published Dec 22, 2023, 2:52 PM IST
Highlights

ടാറ്റയുടെ ഏത് വാഹനം വാങ്ങിയാലും ഉരുക്കിന്‍റെ കരുത്തും സുരക്ഷയും ഈ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്നു. ക്രാഷ് ടെസ്റ്റിലൂടെയാണ് വാഹനത്തിന്റെ സുരക്ഷാ റേറ്റിംഗ് നല്‍കുന്നത് .

മൈലേജ് അടിസ്ഥാനമാക്കി കാറുകള്‍ തിരഞ്ഞെടുത്തിരുന്ന ഇന്ത്യന്‍ വിപണിയില്‍ അതിനൊപ്പം സേഫ്റ്റിയും എങ്ങനെ നല്‍കാം എന്ന് കാണിച്ച് തന്നവരാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റയുടെ ഏത് വാഹനം വാങ്ങിയാലും ഉരുക്കിന്‍റെ കരുത്തും സുരക്ഷയും ഈ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്നു. ക്രാഷ് ടെസ്റ്റിലൂടെയാണ് വാഹനത്തിന്റെ സുരക്ഷാ റേറ്റിംഗ് നല്‍കുന്നത് . ഇതുവരെ ഗ്ലോബല്‍ എൻസിഎപി ടെസ്റ്റ് വഴിയായിരുന്നു വാഹനത്തിന്‍റെ സുരക്ഷ എത്രയുണ്ടെന്ന് പരീക്ഷിച്ചിരുന്നത്.

അതിന് പകരമായി ഇന്ത്യ തദ്ദേശീയമായി ക്രാഷ് ടെസ്റ്റ് ആരംഭിച്ചു, ഭാരത് എൻസിഎപി എന്നാണ് ഇടി പരീക്ഷണത്തിന്റെ പേര്. നമ്മുടെ രാജ്യത്ത് വില്‍ക്കുന്ന എല്ലാ കാറുകളും ഈ ടെസ്റ്റിന് വിധേയമാവും. അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം തദ്ദേശീയമായി കാര്‍ ക്രാഷ് ടെസ്റ്റ് സൗകര്യമുള്ള ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന്റെ ആദ്യത്തെ  ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Latest Videos

അതില്‍ 5 - സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യത്തെ വാഹനങ്ങളായി സഫാരിയും ഹാരിയറും കരുത്ത് കാണിച്ചിരിക്കുകയാണ്. ഇരു വാഹനങ്ങളും അഡള്‍ട്ട് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ (എഒപി യില്‍  32-ല്‍ 30.08 പോയിന്റും നേടി. ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ (സിഒപി)യില്‍ 49-ല്‍ 44.54 പോയിന്റും സ്വന്തമാക്കി.  ഹാരിയറില്‍ ഏഴ് എയര്‍ബാഗുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അതില്‍ ആറ് എയര്‍ബാഗുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായാണ് ടാറ്റ നല്‍കുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍,  സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിട്രാക്ടര്‍, ലോഡ് ലിമിറ്റര്‍ എന്നീ ഫീച്ചറുകള്‍ ടാറ്റ സഫാരിയിലും ഹാരിയറിലും നല്‍കുന്നു.

ക്രാഷ് ടെസ്റ്റില്‍ സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ എസ്യുവികള്‍ മികച്ച സ്‌കോര്‍ നേടി. മികച്ച നേട്ടം സ്വന്തമാക്കിയ ടാറ്റയെ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി അഭിനന്ദിച്ചു. ഇതുവരെ മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ നിര്‍മ്മാതാക്കള്‍ വാഹനങ്ങള്‍  പരീക്ഷണത്തിനായി അയച്ചിട്ടുണ്ട്. ഇവയുടെ ഫലങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. 

'ടൂൾസ് ലോഡിംഗ്'; കോളജ് വാട്സ് ആപ്പ് ഗ്രൂപ്പിൽ ആയുധങ്ങളുടെ ചിത്രമയച്ച് എബിവിപി പ്രവർത്തകന്‍റെ ഭീഷണി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!