ടാറ്റ സഫാരിക്കും ഹാരിയറിനും 1.4 ലക്ഷം രൂപ വിലക്കിഴിവ്!

By Web TeamFirst Published Jul 11, 2024, 12:53 PM IST
Highlights

കമ്പനിയുടെ ഏറ്റവും പുതിയ “കിംഗ് ഓഫ് എസ്‌യുവി” കാമ്പെയ്‌ന് കീഴിൽ ഹാരിയർ, സഫാരി എസ്‌യുവികളുടെ വില കുറച്ചു. ഹാരിയറിനു 14.99 ലക്ഷം രൂപയും സഫാരിക്ക് 15.49 ലക്ഷം രൂപയുമാണ് പുതുക്കിയ പ്രാരംഭ വില. രണ്ട് മോഡലുകളുടെയും തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ വാങ്ങുന്നവർക്ക് 1.4 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. 

20 ലക്ഷം എസ്‌യുവി വിൽപ്പനയുടെ നാഴികക്കല്ല് ആഘോഷിക്കുന്നതിയി ടാറ്റ മോട്ടോഴ്‌സ് അവരുടെ എസ്‌യുവി മോഡൽ ലൈനപ്പിലെ നെക്‌സോൺ ഇവി, പഞ്ച് ഇവി, ഹാരിയർ, സഫാരി എന്നിവയ്‌ക്ക് പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ഏറ്റവും പുതിയ “കിംഗ് ഓഫ് എസ്‌യുവി” കാമ്പെയ്‌ന് കീഴിൽ ഹാരിയർ, സഫാരി എസ്‌യുവികളുടെ വില കുറച്ചു. ഹാരിയറിനു 14.99 ലക്ഷം രൂപയും സഫാരിക്ക് 15.49 ലക്ഷം രൂപയുമാണ് പുതുക്കിയ പ്രാരംഭ വില. കൂടാതെ, രണ്ട് മോഡലുകളുടെയും തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ വാങ്ങുന്നവർക്ക് 1.4 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. 1991-ൽ തങ്ങളുടെ ആദ്യ എസ്‌യുവിയായ സിയറ പുറത്തിറക്കിയതിന് ശേഷം 20 ലക്ഷം എസ്‌യുവികളാണ് ടാറ്റ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. ഇതാണ് ആഘോഷത്തിന്‍റെ മുഖ്യ കാരണം. 

നെക്‌സോൺ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ 7 ലക്ഷം യൂണിറ്റുകൾ ടാറ്റ മോട്ടോഴ്‌സ് വിറ്റു. ടാറ്റയുടെ 7 ഇൻ 7 സെലിബ്രേഷൻ ഓഫറിൻ്റെ ഭാഗമായി ഇപ്പോൾ ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാകും. ഇലക്ട്രിക് ഓഫറുകളായ ടാറ്റ നെക്‌സോൺ ഇവിക്കും പഞ്ച് ഇവിക്കും 1.3 ലക്ഷം രൂപ വരെ കിഴിവുകൾ നൽകുന്നു. ഈ ആനുകൂല്യങ്ങൾ വേരിയൻറ് അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും 2024 ജൂലൈ 31 വരെ നടത്തിയ ബുക്കിംഗുകൾക്ക് മുകളിൽ പറഞ്ഞ ഓഫറുകൾ സാധുതയുള്ളതാണെന്നും ശ്രദ്ധിക്കേണ്ടതാണ്.

Latest Videos

ടാറ്റയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ, ടാറ്റ മോട്ടോഴ്‌സ് പുതിയ കർവ്വ് കൂപ്പെ എസ്‌യുവി വരും മാസങ്ങളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് . ഔദ്യോഗിക വരവിന് മുന്നോടിയായി, പ്രൊഡക്ഷൻ-റെഡി ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ടീസറുകൾ കമ്പനി പുറത്തിറക്കി. ജെൻ 2 ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ടാറ്റ കർവ്വ് ഇവി ഒറ്റ ചാർജിൽ ഏകദേശം 450 കിമി  മുതൽ 500 കിമി വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പെട്രോൾ, ഡീസൽ, സിഎൻജി ഇന്ധന ഓപ്ഷനുകളുള്ള കർവ്വ് കമ്പനി പിന്നീട് അവതരിപ്പിക്കും. കർവ്വ് പെട്രോളിൽ ടാറ്റയുടെ പുതിയ 1.2L, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 125bhp സൃഷ്ടിക്കും. നെക്‌സോണിൻ്റെ 1.5 എൽ, 4-സിലിണ്ടർ മോട്ടോറിലാണ് ഡീസൽ പതിപ്പ് വരുന്നത്. വരാനിരിക്കുന്ന കൂപ്പെ എസ്‌യുവിയുടെ ഇൻ്റീരിയർ ഹാരിയർ, സഫാരി എസ്‌യുവികളുടേതിന് സമാനമായിരിക്കും. 

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക. 

 

click me!