ടാറ്റയുടെ iCNG ശ്രേണിയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. കൂടുതൽ പ്രായോഗിക സ്റ്റോറേജ് പരിഹാരത്തിനായി രണ്ട് 30 ലിറ്റർ ടാങ്കുകൾ ബൂട്ട് സ്പേസിന് കീഴിൽ കൊണ്ടുവരുന്ന ഇരട്ട സിലിണ്ടർ സാങ്കേതികവിദ്യയുമായാണ് ടാറ്റ പഞ്ച് സിഎൻജി വരുന്നത്.
വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പഞ്ചിന്റെ സിഎൻജി പതിപ്പ് ടാറ്റാ മോട്ടോഴ്‍സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു . പ്യുവർ, അഡ്വഞ്ചർ, അക്‌ംപ്ലിഷ്ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ടാറ്റ പഞ്ച് ഐസിഎൻജി എത്തുന്നത്. അഡ്വഞ്ചർ വേരിയൻറ് റിഥം പാക്കിനൊപ്പം നൽകും. അതേസമയം അകംപ്ലിഷ്ഡ് വേരിയന്റിന് ഡാസിൽ എസ് പാക്കും ലഭിക്കും. 7.10 ലക്ഷം രൂപയിൽ തുടങ്ങി 9.68 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ്-ഷോറൂം വില.
1.2 ലിറ്റർ, മൂന്ന് സിലിണ്ടർ എഞ്ചിനാണ് പഞ്ച് iCNG-ക്ക് കരുത്തേകുന്നത്. അത് പെട്രോളിൽ പ്രവർത്തിക്കുമ്പോൾ പരമാവധി 84.82 bhp കരുത്തും 113 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. സിഎൻജിയിൽ, പവർ ഔട്ട്പുട്ട് 72.39 bhp ആയി കുറയുമ്പോൾ ടോർക്ക് ഔട്ട്പുട്ട് 103 Nm ആയി കുറയുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 5-സ്പീഡ് AMT എന്നിവയുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. സിഎൻജി പവർട്രെയിനിന് 5-സ്പീഡ് എഎംടി മാത്രമേ ലഭിക്കൂ.
undefined
ടാറ്റയുടെ iCNG ശ്രേണിയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. കൂടുതൽ പ്രായോഗിക സ്റ്റോറേജ് പരിഹാരത്തിനായി രണ്ട് 30 ലിറ്റർ ടാങ്കുകൾ ബൂട്ട് സ്പേസിന് കീഴിൽ കൊണ്ടുവരുന്ന ഇരട്ട സിലിണ്ടർ സാങ്കേതികവിദ്യയുമായാണ് ടാറ്റ പഞ്ച് സിഎൻജി വരുന്നത്. ഒരു വലിയ സിഎൻജി സിലിണ്ടർ ഉപയോഗിക്കുന്നതിനുപകരം, ടാറ്റ മോട്ടോഴ്‌സ് രണ്ട് ചെറിയ 30 ലിറ്റർ സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. അതായത് മൊത്തം ശേഷി 60 ലിറ്ററാണ്. സിലിണ്ടറുകൾ ബൂട്ടിൽ സ്ഥാപിച്ചിരിക്കുന്നു. അതയാത് യാത്രക്കാർക്ക് അവരുടെ ലഗേജുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന ഒരു ബൂട്ട് സ്പേസ് ഇപ്പോഴും ലഭ്യമാണെന്നാണ്.
നെക്സോണും പഞ്ചും വാങ്ങാൻ കൂട്ടയിടി; ഇക്കാലയളവില്‍ ടാറ്റ വിറ്റത് ഇത്രയും ലക്ഷം യൂണിറ്റുകള്‍!
ടാറ്റയുടെ സിഎൻജി വാഹനങ്ങൾ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് വരുന്നത്. അതുകൊണ്ടുതന്നെ പഞ്ച് സിഎൻജിക്കും ഒരു ലീക്ക് ഡിറ്റക്ഷൻ ഫീച്ചർ ലഭിക്കുന്നു. ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീലും തുരുമ്പ് പ്രതിരോധിക്കുന്ന വസ്തുക്കളും നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നു. എഞ്ചിനിലേക്കുള്ള സിഎൻജി വിതരണം യാന്ത്രികമായി വിച്ഛേദിക്കപ്പെടുകയും സിലിണ്ടറിലെ വാതകം സ്വയം അന്തരീക്ഷത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്ന തെർമൽ സംരക്ഷണവുമുണ്ട്. ഫ്യുവൽ ലിഡ് തുറന്നാൽ കാർ സ്റ്റാർട്ട് ആകുന്നില്ലെന്ന് ഉറപ്പാക്കുന്ന മൈക്രോ സ്വിച്ചും ഉണ്ട്.
പുതിയ iCNG ബാഡ്‌ജിംഗിന് പുറമെ ബ്രാൻഡ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ക്യാബിന് ഒരു സിഎൻജി ബട്ടൺ ലഭിക്കുന്നു. അത് സിഎൻജിയിൽ നിന്ന് പെട്രോളിലേക്കോ തിരിച്ചും ഇന്ധന വിതരണം മാറ്റാൻ ഉപയോഗിക്കുന്നു. ഒരു സിഎൻജി ഗേജ് കാണിക്കാൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അപ്‌ഡേറ്റ് ചെയ്‌തു. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 16 ഇഞ്ച് അലോയ് വീലുകൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് പഞ്ച് സിഎൻജി വരുന്നത്. ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കൂടാതെ സൺറൂഫ് ഉള്‍പ്പടെ പെട്രോളിൽ പ്രവർത്തിക്കുന്ന പഞ്ചിലെ പല ഫീച്ചറുകളും ഇതിലും അവതരിപ്പിച്ചിരിക്കുന്നു. സിഎൻജി പവർട്രെയിനുമായി അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായ് എക്‌സ്റ്ററിനെയാണ് പഞ്ച് സിഎൻജി നേരിടുന്നത്.