അമ്പമ്പോ! ഈ കാർ ഇറങ്ങിയതിന് പിന്നാലെ നെക്സോണിന് വൻ വിലക്കിഴിവ്, കുറയുന്നത് 2.05 ലക്ഷം!

By Web Team  |  First Published Aug 9, 2024, 4:17 PM IST

ഇന്ത്യയിൽ  ടാറ്റ നിരവധി ഇലക്ട്രിക് കാറുകൾ വിൽക്കുന്നുണ്ട്. ഏറ്റവും പുതിയ കർവ് ഇവി കൂടാതെ, നെക്‌സോൺ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹാച്ച്ബാക്കുകൾ, സെഡാനുകൾ, എസ്‌യുവികൾ എന്നിവ വാങ്ങാൻ ആളുകൾക്ക് അവസരമുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വർധിച്ചുവരികയാണ്. നിങ്ങൾക്കും ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങണമെങ്കിൽ , ടാറ്റയുടെ ഓഫറുകൾ പ്രയോജനപ്പെടുത്താം. ഇതാ ഈ ഓഫറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം.

ന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ വിഭാഗത്തിൽ ഏറ്റവും വലിയ കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ്. കമ്പനി അടുത്തിടെ പുതിയ ഇലക്ട്രിക്ക് കാറായ കർവ്വ് ഇവി പുറത്തിറക്കി. ഇത് ജനങ്ങൾക്ക് ഒരു പുതിയ ഇവി ഓപ്ഷനായി മാറിയിരിക്കുന്നു. ഇതിനു പുറമെ ടാറ്റയുടെ നിലവിലുള്ള ഇലക്ട്രിക് കാറുകൾ മിതമായ നിരക്കിൽ വാങ്ങാനും അവസരമുണ്ട്. ടാറ്റയുടെ ഡിസ്‌കൗണ്ട് ഓഫറുകൾക്കൊപ്പമായിരിക്കും ഇത്. നെക്സോൺ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി തുടങ്ങിയ കാറുകൾക്ക് രണ്ട് ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.

ഇന്ത്യയിൽ  ടാറ്റ നിരവധി ഇലക്ട്രിക് കാറുകൾ വിൽക്കുന്നുണ്ട്. ഏറ്റവും പുതിയ കർവ് ഇവി കൂടാതെ, നെക്‌സോൺ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹാച്ച്ബാക്കുകൾ, സെഡാനുകൾ, എസ്‌യുവികൾ എന്നിവ വാങ്ങാൻ ആളുകൾക്ക് അവസരമുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വർധിച്ചുവരികയാണ്. നിങ്ങൾക്കും ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങണമെങ്കിൽ , ടാറ്റയുടെ ഓഫറുകൾ പ്രയോജനപ്പെടുത്താം. ഇതാ ഈ ഓഫറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം.

Latest Videos

undefined

ടാറ്റ നെക്സോൺ ഇവി
നെക്സോൺ ഇവിയിൽ ഏറ്റവും വലിയ കിഴിവ് ലഭ്യമാണ്. ഈ മാസം ഈ കാർ വാങ്ങുന്നതിലൂടെ 2.05 ലക്ഷം രൂപ വരെ ലാഭിക്കാം. ഇതിൽ, ടോപ്പ് സ്‌പെക്ക് എംപവേർഡ്+ എൽആർ വേരിയൻ്റുകളിൽ 1.80 ലക്ഷം രൂപ വരെ ഗ്രീൻ ബോണസ് ലഭിക്കും. ഒരു ലക്ഷം രൂപ മുതൽ 1.20 ലക്ഷം രൂപ വരെ ഗ്രീൻ ബോണസ് മറ്റ് വേരിയൻ്റുകളിൽ ലഭ്യമാണ്. ക്രിയേറ്റീവ്+ എംആർ വേരിയൻ്റിൽ മാത്രമേ 20,000 രൂപ വരെ ബോണസ് ലഭ്യമാകൂ. 2023 മോഡലുകളുടെ നെക്സോൺ ഇവിയിൽ 25,000 രൂപ ഗ്രീൻ ബോണസ് പ്രത്യേകം നൽകുന്നു. നെക്‌സോൺ ഇവിക്ക് 465 കിലോമീറ്റർ ഒറ്റ ചാർജാണ് ഉള്ളത്. അതിൻ്റെ എക്‌സ് ഷോറൂം വില 14.49 ലക്ഷം മുതൽ 19.49 ലക്ഷം വരെയാണ്.

ടാറ്റ ടിയാഗോ ഇവി
ടാറ്റ ടിയാഗോ ഇവിയുടെ ലോംഗ് റേഞ്ച് XT വേരിയൻ്റ് വാങ്ങുമ്പോൾ നിങ്ങൾക്ക് 50,000 രൂപ വരെ ഗ്രീൻ ബോണസ് ലഭിക്കും. ഇതുകൂടാതെ, ഉയർന്ന സ്‌പെക്ക് എൽആർ വേരിയൻ്റുകളിൽ 25,000 മുതൽ 40,000 രൂപ വരെ ലാഭിക്കാം. എംആർ വേരിയൻ്റുകളിൽ 10,000 രൂപ കിഴിവ് ലഭ്യമാണ്.  2023 മോഡലുകളിൽ 15,000 രൂപയുടെ പ്രത്യേക ബോണസ് ലഭിക്കും. 7.99-11.89 ലക്ഷം രൂപയാണ് ടിയാഗോ ഇവിയുടെ എക്‌സ് ഷോറൂം വില. ഫുൾ ചാർജിൽ 315 കിലോമീറ്റർ ഓടും ഈ കാർ.

ടാറ്റ പഞ്ച് ഇവി
30,000 രൂപ വരെ കിഴിവോടെ നിങ്ങൾക്ക് ടാറ്റ പഞ്ച് ഇവി വാങ്ങാം. ഈ ഇലക്ട്രിക് കാറിന് പ്രത്യേക ബോണസ് നൽകുന്നില്ല. ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ, പഞ്ച് ഇവിക്ക് 421 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 10.99 ലക്ഷം മുതൽ 15.49 ലക്ഷം വരെയാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില. ടിഗോർ ഇവിയിൽ ടാറ്റ ഒരു കിഴിവും വാഗ്ദാനം ചെയ്യുന്നില്ല.

click me!