ടാറ്റയ്ക്ക് ഒരു ഞെട്ടൽ! ആദ്യമായി ഒരിടിവ്!

By Web TeamFirst Published Dec 1, 2023, 4:27 PM IST
Highlights

കഴിഞ്ഞ മാസത്തെ മൊത്തം ആഭ്യന്തര വിൽപ്പന 72,647 യൂണിറ്റായിരുന്നുവെന്ന് സ്റ്റോക്ക് മാർക്കറ്റിന് നൽകിയ വിവരങ്ങളിൽ ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. 2022 നവംബറിൽ ഇത് 73,467 യൂണിറ്റായിരുന്നു. ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി.
 

രാജ്യത്ത് ടാറ്റ മോട്ടോഴ്‌സ് കാറുകളുടെ ആവശ്യം വർധിച്ചുവരികയാണ്. എന്നിരുന്നാലും, കഴിഞ്ഞ മാസം കമ്പനി നേരിയ തകർച്ച നേരിട്ടു. 2023 നവംബറിൽ വിൽപ്പന 1.73 ശതമാനം ഇടിഞ്ഞ് 74,172 യൂണിറ്റില്‍ എത്തി. 2022 നവംബറിലെ മൊത്തം ആഗോള വിൽപ്പന 75,478 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസത്തെ മൊത്തം ആഭ്യന്തര വിൽപ്പന 72,647 യൂണിറ്റായിരുന്നുവെന്ന് സ്റ്റോക്ക് മാർക്കറ്റിന് നൽകിയ വിവരങ്ങളിൽ ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. 2022 നവംബറിൽ ഇത് 73,467 യൂണിറ്റായിരുന്നു. ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഉൾപ്പെടെയുള്ള കമ്പനിയുടെ പാസഞ്ചർ വാഹനങ്ങളുടെ (പിവി) മൊത്തം വിൽപ്പന 2023 നവംബറിൽ ഒരു ശതമാനം കുറഞ്ഞ് 46,143 യൂണിറ്റായി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 46,425 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയിൽ ഇവി ഉൾപ്പെടെയുള്ള പിവിയുടെ വിൽപ്പന കഴിഞ്ഞ മാസം 46,068 യൂണിറ്റായിരുന്നു, 2022 നവംബറിൽ ഇത് 46,037 യൂണിറ്റായിരുന്നു. അതേസമയം, പാസഞ്ചർ വാഹനങ്ങളുടെ കയറ്റുമതി കഴിഞ്ഞ മാസം 75 യൂണിറ്റ് മാത്രമായിരുന്നു, 2022 നവംബറിൽ ഇത് 388 യൂണിറ്റായിരുന്നു. അതായത് 81 ശതമാനം വാർഷിക തകർച്ച നേരിടേണ്ടി വന്നു.

Latest Videos

ഇലക്ട്രിക് മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ മാസം ആഭ്യന്തര, കയറ്റുമതി വിൽപ്പന കണക്കുകൾ സംയോജിപ്പിച്ച് 4,761 ഇലക്ട്രിക് വാഹനങ്ങൾ (ഇവി) വിറ്റു. ഇതനുസരിച്ച് ഏഴ് ശതമാനം വാർഷിക വളർച്ച ലഭിച്ചു. കഴിഞ്ഞ വർഷം നവംബറിൽ കമ്പനി 4,451 ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി എന്നീ മൂന്ന് ഇലക്ട്രിക് കാറുകളാണ് ടാറ്റയുടെ പോർട്ട്‌ഫോളിയോയില്‍ ഉള്ളത്. കമ്പനിയുടെ കണക്കനുസരിച്ച്, 2023 നവംബറിൽ അതിന്റെ മൊത്തം വാണിജ്യ വാഹന (സിവി) വിൽപ്പന നല് ശതമാനം ഇടിഞ്ഞ് 28,029 യൂണിറ്റുകളായി. കഴിഞ്ഞ വർഷം നവംബറിൽ ഇത് 29,053 യൂണിറ്റായിരുന്നു.

youtubevideo

click me!