പൊളിച്ചടുക്കാൻ ടാറ്റ, തുറന്നത് രാജ്യത്തെ മൂന്നാമത്തെ വണ്ടി പൊളിക്കല്‍ കേന്ദ്രം

By Web Team  |  First Published Sep 24, 2023, 11:05 AM IST

സൂറത്തിലെ ഈ പുതിയ വാഹന സ്‌ക്രാപ്പിംഗ് സൗകര്യം പരിസ്ഥിതി സൗഹൃദ പ്രക്രിയകൾ ഉപയോഗിക്കുന്നുണ്ടെന്നും എല്ലാ വർഷവും 15,000 എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ സുരക്ഷിതമായും സുസ്ഥിരമായും വേർപെടുത്താനുള്ള ശേഷിയുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് പറയുന്നു. 


ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മൂന്നാമത്തെ വാഹന സ്‌ക്രാപ്പിംഗ് സൗകര്യം (ആർവിഎസ്‌എഫ്) രാജ്യത്ത് തുറന്നു. സൂറത്തിൽ സ്ഥിതി ചെയ്യുന്ന ഈ പുതിയ വാഹന സ്‌ക്രാപ്പിംഗ് സൗകര്യത്തിന് പ്രതിവർഷം 15,000 വാഹനങ്ങൾ റീസൈക്കിൾ ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. റീസൈക്കിൾ വിത്ത് റെസ്പെക്റ്റ് എന്നതിന്റെ അർത്ഥം വരുന്ന റെ.വൈ.റെ (Re.Wi.Re) എന്നാണ് പുതിയ സ്ക്രാപ്പിംഗ് യൂണിറ്റിന് പേരിട്ടിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ജയ്പൂരിനും ഭുവനേശ്വറിനും ശേഷം ടാറ്റയില്‍ നിന്നുള്ള മൂന്നാമത്തേതാണ് ഈ പുതിയ പൊളിക്കല്‍ പ്ലാന്‍റ്. 

സൂറത്തിലെ ഈ പുതിയ വാഹന സ്‌ക്രാപ്പിംഗ് സൗകര്യം പരിസ്ഥിതി സൗഹൃദ പ്രക്രിയകൾ ഉപയോഗിക്കുന്നുണ്ടെന്നും എല്ലാ വർഷവും 15,000 എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ സുരക്ഷിതമായും സുസ്ഥിരമായും വേർപെടുത്താനുള്ള ശേഷിയുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് പറയുന്നു. എല്ലാ ബ്രാൻഡുകളുടെയും എൻഡ്-പിഎഫ്-ലൈഫ് പാസഞ്ചർ, കൊമേഴ്‌സ്യൽ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഈ വാഹന സ്‌ക്രാപ്പിംഗ് സൗകര്യം സജ്ജീകരിക്കാൻ ശ്രീഅംബിക ഓട്ടോയുമായി കൈകോർത്തതാണെന്നും ടാറ്റാ മോട്ടോഴ്സ് പറയുന്നു.

Latest Videos

undefined

അത്യാധുനിക സൗകര്യമായാണ് പുതിയ വാഹന സ്‌ക്രാപ്പിംഗ് സെന്റർ വരുന്നതെന്ന് ടാറ്റ പറഞ്ഞു. പരിസ്ഥിതി സൗഹാർദ്ദപരമായ രീതികൾ ഉപയോഗപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എല്ലാ ബ്രാൻഡുകളിലുടനീളമുള്ള ജീവിതാവസാനം പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെ നിർമ്മിച്ച വാഹന സ്‌ക്രാപ്പിംഗ് സൗകര്യമാണിതെന്നും ടാറ്റ അവകാശപ്പെട്ടു. വാണിജ്യ വാഹനങ്ങൾക്കും പാസഞ്ചർ വാഹനങ്ങൾക്കുമായി യഥാക്രമം സമർപ്പിത സെൽ-ടൈപ്പ്, ലൈൻ-ടൈപ്പ് ഡിസ്മന്റ്ലിംഗ് എന്നിവ സജ്ജീകരിച്ചിരിക്കുന്ന പൂർണ്ണമായും ഡിജിറ്റലൈസ്ഡ് സൗകര്യമായാണ് ഇത് വരുന്നത്. കൂടാതെ, അതിന്റെ എല്ലാ പ്രവർത്തനങ്ങളും പേപ്പർ രഹിതമാണെന്നും ടാറ്റാ മോട്ടോവ്സ് അവകാശപ്പെടുന്നു. കൂടാതെ, ടയറുകൾ, ബാറ്ററികൾ, ഇന്ധനം, എണ്ണകൾ, ദ്രാവകങ്ങൾ, വാതകങ്ങൾ എന്നിവയുൾപ്പെടെ വിവിധ വാഹന ഘടകങ്ങൾ സുരക്ഷിതമായി പൊളിക്കുന്നതിന് പ്രത്യേക സ്റ്റേഷനുകൾ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

click me!