മൃഗസംരക്ഷണം, ഒഡിഷ സർക്കാരിന് 181 സ്‍പെഷ്യല്‍ വിംഗർ വാനുകൾ നല്‍കി ടാറ്റ മോട്ടോഴ്സ്

By Web Team  |  First Published Sep 12, 2023, 4:50 PM IST

രൂപകൽപ്പനയിൽ പ്രത്യേകം മാറ്റം വരുത്തിയിരിക്കുന്ന വാഹനങ്ങൾ ഒഡീഷ സർക്കാരിലെ മൃഗസംരക്ഷണ വെറ്ററിനറി സർവീസസ് ഡയറക്ടറേറ്റ് വെറ്റിനറി വാനുകളായി ഉപയോഗിക്കും. 


ന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഒഡീഷ സർക്കാരിന് 181 വിംഗർ വെറ്ററിനറി വാനുകൾ കൈമാറി. രൂപകൽപ്പനയിൽ പ്രത്യേകം മാറ്റം വരുത്തിയിരിക്കുന്ന വാഹനങ്ങൾ ഒഡീഷ സർക്കാരിലെ മൃഗസംരക്ഷണ വെറ്ററിനറി സർവീസസ് ഡയറക്ടറേറ്റ് വെറ്റിനറി വാനുകളായി ഉപയോഗിക്കും. മുഖ്യമന്ത്രി നവീൻ പട്നായിക്ക് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ഇ-ബിഡ്ഡിംഗ് പ്രക്രിയയിലൂടെയാണ് ഒഡിഷ സർക്കാരുമായി ടാറ്റ മോട്ടോഴ്സ് കരാറിലേർപ്പെടുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

മൃഗാരോഗ്യ സംരക്ഷണത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് 181 വെറ്റിനറി വാനുകൾ ഒഡീഷ സർക്കാരിന് കൈമാറുന്നതിൽ ടാറ്റ മോട്ടോഴ്‌സിന് സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് സിവി പാസഞ്ചേഴ്സ് ഹെഡ് രോഹിത് ശ്രീവാസ്തവ പറഞ്ഞു.  വ്യാപകമായ വെറ്ററിനറി സേവനങ്ങൾ എന്ന സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാൻ പുതിയ വാഹനങ്ങൾ കൈമാറുന്നതിലൂടെ തങ്ങളും പ്രതിജ്ഞബദ്ധരാണെന്നും ഒഡീഷയിലുടനീളമുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ഈ നൂതന വാനുകൾ സൂക്ഷ്മമായി രൂപകൽപ്പന ചെയ്‍തവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest Videos

undefined

ഇരട്ടച്ചങ്കുകാട്ടി ഫാമിലികളെ കയ്യിലെടുക്കണം, മാസ്റ്റര്‍ പ്ലാനുമായി വീട്ടുമുറ്റങ്ങളിലേക്ക് ഇന്നോവ മുതലാളി!

മെച്ചപ്പെട്ട ടോർക്കും മികച്ച ഇന്ധനക്ഷമതയുമുള്ള 2.2 ലിറ്റർ ഡിക്കോര്‍ എഞ്ചിനാണ് ടാറ്റ വിംഗറിന് കരുത്തേകുന്നത്. ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന ഇസിഒ സ്വിച്ച്, ഗിയർ ഷിഫ്റ്റ് അഡ്വൈസർ എന്നിവയും ഇത് വാഗ്‍ദാനം ചെയ്യുന്നു. വിംഗറിന്റെ ഏറ്റവും മികച്ച ഗ്രേഡ്-എബിലിറ്റിയായ 25.8 ശതമാനം കുത്തനെയുള്ള ചെരിവുകളിലും ഫ്‌ളൈ ഓവറുകളിലും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ആന്റി-റോൾ ബാറുകളും ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമുള്ള വിംഗറിന്റെ സ്വതന്ത്ര ഫ്രണ്ട് സസ്‌പെൻഷൻ സുഗമമായ യാത്ര ഉറപ്പുനൽകുന്നു. മോണോകോക്ക് ബോഡി ഡിസൈൻ, കാർ പോലെയുള്ള ഡ്രൈവിംഗ് ഡൈനാമിക്‌സും കുറഞ്ഞ ശബ്‍ദവും വൈബ്രേഷനും കാഠിന്യവും (NVH) ഉറപ്പ് നൽകുന്നുവെന്നും കമ്പനി പറയുന്നു.

youtubevideo

click me!