പുതിയ ഹാരിയറിനും സഫാരിക്കും 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ

By Web Team  |  First Published Oct 21, 2023, 11:26 AM IST

പുതിയ ഹാരിയർ, സഫാരി എസ്‌യുവികൾ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ നൽകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് സംഭവിച്ചില്ല. രണ്ട് എസ്‌യുവികളും ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ലോഞ്ച് ഇവന്റിൽ, പുതിയ എസ്‌യുവികൾ 2024 ൽ പുതിയ ടർബോ പെട്രോൾ മോട്ടോറിനൊപ്പം വാഗ്ദാനം ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു.


ടാറ്റ മോട്ടോഴ്‌സ് ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ യഥാക്രമം 15.49 ലക്ഷം രൂപ, 16.19 ലക്ഷം രൂപ (എല്ലാ വിലകളും എക്‌സ്‌ഷോറൂം) പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. രണ്ട് എസ്‌യുവികൾക്കും ഗ്ലോബൽ എൻ‌സി‌എ‌പി (ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം) പ്രകാരം മുതിർന്നവർക്കും കുട്ടികളുടെ സംരക്ഷണത്തിനും അഞ്ച് സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ലഭിച്ചു .

പുതിയ ഹാരിയർ, സഫാരി എസ്‌യുവികൾ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ നൽകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് സംഭവിച്ചില്ല. രണ്ട് എസ്‌യുവികളും ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ലോഞ്ച് ഇവന്റിൽ, പുതിയ എസ്‌യുവികൾ 2024 ൽ പുതിയ ടർബോ പെട്രോൾ മോട്ടോറിനൊപ്പം വാഗ്ദാനം ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു.

Latest Videos

undefined

2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് 1.5 ലിറ്റർ TGDi ഫോർ സിലിണ്ടർ 1.2 ലിറ്റർ TGDi 3-സിലിണ്ടർ എന്നിങ്ങനെ രണ്ട് പുതിയ ടർബോ പെട്രോൾ എഞ്ചിനുകൾ  പ്രദർശിപ്പിച്ചിരുന്നു. 1.5L TGDi ടർബോ പെട്രോൾ എഞ്ചിൻ പുതിയ ഹാരിയർ സഫാരി എസ്‌യുവികൾക്ക് കരുത്ത് പകരും. അതേസമയം 1.2 എൽ ടർബോ പെട്രോൾ എഞ്ചിൻ കർവ്വ് എസ്‌യുവി കൂപ്പെക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.

"അദ്ദേഹത്തിന്‍റെ ആത്മാനുരാഗത്തിന് അതിരുകളില്ല!" നമോ ഭാരത് ട്രെയിൻ പേരിനെ പരിഹസിച്ച് കോണ്‍ഗ്രസ്!

പുതിയ 1.5 ലിറ്റർ TGDi ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് 168 bhp കരുത്തും 280 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ഈ പവർട്രെയിൻ ആറ് സ്പീഡ് മാനുവലും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകാനാണ് സാധ്യത. നിലവിൽ, 168 bhp കരുത്തും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ 2.0-ലിറ്റർ ക്രയോടെക്ക് ഡീസൽ എഞ്ചിനാണ് പുതുക്കിയ ഹാരിയറിനും സഫാരിക്കും കരുത്തേകുന്നത്. ട്രാൻസ്മിഷൻ ചോയിസുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. ഓട്ടോമാറ്റിക് വേരിയന്റുകളിൽ പാഡിൽ ഷിഫ്റ്ററുകളും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകളും സജ്ജീകരിച്ചിരിക്കുന്നു.

വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പുതിയ ടച്ച് അധിഷ്‌ഠിത ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവയുൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളോടെയാണ് പുതിയ ഹാരിയറും സഫാരിയും എത്തുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ എസ്‌യുവികൾക്ക് ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ വെന്റിലേറ്റഡ് ആൻഡ് പവർഡ് ഫ്രണ്ട് സീറ്റുകൾ, എഡിഎഎസ്, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് തുടങ്ങിയവ ലഭിക്കും.

click me!