അമ്പരപ്പിക്കും മൈലേജും മോഹിപ്പിക്കും ലുക്കും, ടാറ്റാ കര്‍വ്വ് നിരത്തിലേക്ക്

By Web Team  |  First Published Aug 17, 2023, 12:38 PM IST

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ കര്‍വ്വ് 2024 ന്റെ ആദ്യ പകുതിയിൽ പുറത്തിറങ്ങും. കര്‍വ്വ് ഇവി ലോഞ്ച് കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം പെട്രോൾ, ഡീസൽ എഞ്ചിനുകളിലും ലഭ്യമാകും.


രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിർമ്മാതാവെന്ന സ്ഥാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഇലക്ട്രിക് (ഇവി), ഇന്റേണൽ കംബഷൻ എഞ്ചിൻ (ഐസിഇ) പാസഞ്ചർ വാഹന വിപണികൾക്കായി ടാറ്റ മോട്ടോഴ്‌സ് വമ്പൻ പദ്ധതിയുമാിയ മുന്നേറുകയാണ്. പുതുക്കിയ നെക്സോണ്‍ ഇവി, പഞ്ച് ഇവി, ഹാരിയര്‍ ഇവി, കര്‍വ്വ് ഇവി എന്നിവ ഉൾപ്പെടെ നാല് പുതിയ ഇവികളുടെ ലോഞ്ച് കമ്പനി അടുത്തിടെ സ്ഥിരീകരിച്ചു.

പുതിയ ടാറ്റ നെക്‌സോൺ ഇവി അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് ഈ വർഷം അവസാനത്തോടെ ഹാരിയർ ഇവിയും പഞ്ച് ഇവിയും എത്തും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ കര്‍വ്വ് 2024 ന്റെ ആദ്യ പകുതിയിൽ പുറത്തിറങ്ങും. കര്‍വ്വ് ഇവി ലോഞ്ച് കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം പെട്രോൾ, ഡീസൽ എഞ്ചിനുകളിലും ലഭ്യമാകും.

Latest Videos

undefined

ടാറ്റ കർവ്വ് ഇവിയുടെ പ്രൊഡക്ഷൻ-റെഡി പതിപ്പിന് 'ടാറ്റ ഫ്രെസ്റ്റ്' എന്ന് പേരിടാൻ സാധ്യതയുണ്ട്.  അടുത്തിടെ കമ്പനി സമർപ്പിച്ച ഒരു വ്യാപാരമുദ്ര അപേക്ഷയിൽ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നു. എസ്‌യുവിയുടെ സ്പെസിഫിക്കേഷനുകളെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങൾ ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇലക്ട്രിക് എസ്‌യുവി ഏകദേശം 400 കിലോമീറ്റർ മുതൽ 500 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഐസിഇ പതിപ്പിൽ ടാറ്റയുടെ പുതിയ 1.2L ഡയറക്ട്-ഇഞ്ചക്‌റ്റഡ് പെട്രോൾ എഞ്ചിൻ 125bhp ഉം 225എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. ഒരു മാനുവലും ഓട്ടോമാറ്റിക് ഗിയർബോക്സും തമ്മിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. 

എണ്ണ ഹൃദയമുള്ളവനെക്കാള്‍ പരുക്കൻ, ഇലക്ട്രിക്ക് കരുത്തില്‍ കൂടുതല്‍ മസിലനായി മഹീന്ദ്ര ഥാര്‍!

ടാറ്റയുടെ പുതിയ 'ഡിജിറ്റൽ' ഡിസൈൻ ഭാഷയും അടുത്ത തലമുറ ഇലക്ട്രിക് ആർക്കിടെക്ചറും പ്രദർശിപ്പിച്ചുകൊണ്ട് കര്‍വ്വിന്‍റെ പ്രൊഡക്ഷൻ പതിപ്പ് അതിന്റെ കൺസെപ്റ്റ് ഡിസൈനിനോട് വിശ്വസ്‍തത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയ സൗന്ദര്യ വ്യത്യാസങ്ങൾ ഇലക്ട്രിക്, ഐസിഇ വേരിയന്റുകളെ വേർതിരിക്കും. മോഡൽ നിലവിൽ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ടാറ്റ കര്‍വ്വ് ഇവി, ഐസിഇ പതിപ്പുകൾ രണ്ട് ഫ്രീ-സ്റ്റാൻഡിംഗ് ഡിജിറ്റൽ സ്ക്രീനുകൾ അവതരിപ്പിക്കും. ഒരെണ്ണം ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ലഭിക്കും.

പുതിയ ടാറ്റ കൂപ്പെ എസ്‌യുവിയിൽ പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ഓട്ടോ പാർക്ക് അസിസ്റ്റ്, ഡ്യുവൽ ടോഗിളുകളോടുകൂടിയ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, സെന്റർ ആംറെസ്റ്റ്, പുതിയ സ്പോക്ക് സ്റ്റിയറിംഗ് വീൽ, മധ്യഭാഗത്ത് പ്രകാശമുള്ള ലോഗോ, കൂടാതെ റോട്ടറി ഗിയർ സെലക്ടർ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളും വാഹനത്തിന ലഭിക്കും. 

youtubevideo

click me!