പുതിയ ഡ്യുവൽ ടോൺ നിറത്തിൽ ടാറ്റ ആൾട്രോസ് റേസർ

By Web Team  |  First Published Feb 2, 2024, 2:42 PM IST

ഒപ്പം മുൻ ഫെൻഡറുകളിൽ റേസർ ബാഡ്‍ജുകളും ലഭിക്കുന്നു. ബ്ലാക്ക്ഡ്-ഔട്ട് ഹെഡ്‌ലാമ്പുകൾ, ബ്ലാക്ക്-ഫിനിഷ് ചെയ്‍ത മൾട്ടിസ്‌പോക്ക് അലോയി വീലുകൾ, ഒരു ഷാർക്ക് ഫിൻ ആന്‍റിന, കൂടുതൽ വ്യക്തമായ പിൻ സ്‌പോയിലർ തുടങ്ങിയവ വാഹനത്തിന്‍റെ ശ്രദ്ധേയമായ ബാഹ്യ സവിശേഷതകളിൽ ഉൾപ്പെടുന്നു.


ടാറ്റ അൾട്രോസ് റേസർ ഓട്ടോ എക്‌സ്‌പോയിൽ പ്രാരംഭ പ്രത്യക്ഷപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. ഇപ്പോൾ, വാഹനം ഭാരത് മൊബിലിറ്റി ഷോ 2024 ൽ, അതിന്‍റെ നിർമ്മാണത്തിന് തയ്യാറായ രൂപത്തിലും എത്തിയിരിക്കുന്നു. ഇത്തവണ, ഹാച്ച്ബാക്കിന്‍റെ സ്‌പോർട്ടിയർ പതിപ്പ് ഇരട്ട-ടോൺ ഓറഞ്ച്, ബ്ലാക്ക് കളർ സ്‍കീമിൽ തിളങ്ങുന്നു. ഹുഡിലും മേൽക്കൂരയിലും ഇരട്ട റേസിംഗ് സ്ട്രൈപ്പുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒപ്പം മുൻ ഫെൻഡറുകളിൽ റേസർ ബാഡ്‍ജുകളും ലഭിക്കുന്നു. ബ്ലാക്ക്ഡ്-ഔട്ട് ഹെഡ്‌ലാമ്പുകൾ, ബ്ലാക്ക്-ഫിനിഷ് ചെയ്‍ത മൾട്ടിസ്‌പോക്ക് അലോയി വീലുകൾ, ഒരു ഷാർക്ക് ഫിൻ ആന്‍റിന, കൂടുതൽ വ്യക്തമായ പിൻ സ്‌പോയിലർ തുടങ്ങിയവ വാഹനത്തിന്‍റെ ശ്രദ്ധേയമായ ബാഹ്യ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഓറഞ്ച്, ബ്ലാക്ക് തീം തുടരുന്ന ടാറ്റ ആൾട്രോസ് റേസർ, സ്റ്റിയറിംഗ് വീൽ, എസി വെന്‍റുകൾ, അപ്‌ഹോൾസ്റ്ററി ലൈനുകൾ, സ്റ്റിച്ചിംഗ് എന്നിവയിൽ ഓറഞ്ച് ഹൈലൈറ്റുകളുള്ള ഓൾ-ബ്ലാക്ക് ഇന്‍റീരിയർ ഉൾക്കൊള്ളുന്നു. സെന്‍റർ കൺസോളിനും ഫുട്‌വെല്ലിനും ചുറ്റുമുള്ള ആംബിയന്‍റ് ലൈറ്റും ശ്രദ്ധേയമായ ഓറഞ്ച് നിറത്തെ പിന്തുടരുന്നു. ഓൾ-ബ്ലാക്ക് സീറ്റ് അപ്‌ഹോൾസ്റ്ററിയിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും സ്ട്രിപ്പുകളും ഹെഡ് റെസ്‌ട്രെയ്‌നുകളിൽ റേസർ എംബോസിംഗും ഉണ്ട്.

Latest Videos

undefined

ഫീച്ചറുകളുടെ കാര്യത്തിൽ, ഏറ്റവും പുതിയ വയർലെസ് സ്‍മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും വാഗ്ദാനം ചെയ്യുന്ന 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ആൾട്രോസ് റേസറിൽ സജ്ജീകരിച്ചിരിക്കുന്നു. ഒരു ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD) സംയോജിപ്പിക്കുന്ന ആദ്യത്തെ ടാറ്റ കാറാണ് ഇത് എന്നത് ശ്രദ്ധേയമാണ്. വയർലെസ് ഫോൺ ചാർജിംഗ്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, ആറ് എയർബാഗുകൾ എന്നിവയാണ് സ്റ്റാൻഡേർഡ് ഫീച്ചറുകൾ.

ടാറ്റ ആൾട്രോസ് റേസറിൻറെ ഹൈലൈറ്റ് അതിന്‍റെ എഞ്ചിനിലാണ്. നെക്‌സോണിൽ നിന്ന് പാരമ്പര്യമായി ലഭിച്ച 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ സ്‌പോർട്ടിയർ ഹാച്ചിന് കരുത്തേകുന്നത്. റേസർ എഡിഷൻ 10bhp യും 30Nm torque ഉം നൽകുന്ന അൾട്രോസ് ഐ ടർബോയെ മറികടക്കുന്നു. 120 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കും നൽകുന്ന എഞ്ചിൻ ഹ്യുണ്ടായ് ഐ20 എൻ ലൈനിന്‍റെ നേരിട്ടുള്ള എതിരാളിയായി നിലകൊള്ളുന്നു.

അൾട്രോസ് റേസറിന്‍റെ വില സംബന്ധിച്ച വിശദാംശങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്‍റെ ഡെലിവറികളും ഉടൻ തന്നെ നടക്കും. 10.19 ലക്ഷം മുതൽ 12.31 ലക്ഷം രൂപ വരെ (എല്ലാ വിലകളും എക്സ്-ഷോറൂം) വിലയുള്ള i20-ന് സമാനമായ ഒരു വില പരിധിയിൽ ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

youtubevideo
 

click me!