എല്ലാ വർഷവും നിരവധി വമ്പൻ വാഹന നിർമ്മാതാക്കൾ ഈ ഷോയിൽ പങ്കെടുക്കുന്നു. എന്നാല്‍ ഈ വർഷം, ഈ ഷോ ശ്രദ്ധേയമാകുന്നത് ഒരു രാജ്യത്തിന്‍റെ സാനധ്യം കൊണ്ടാണ്. ഒരു സൂപ്പർകാറിനെ അവതരിപ്പിക്കാനാണ് ഈ രാജ്യം ഒരുങ്ങുന്നത്. ഈ കാർ നിർമ്മാതാവ് മറ്റാരുമല്ല, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൂപ്പർകാർ നിർമ്മാതാക്കളായ എൻടോപ്പ് ആണ്.
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഷോയാണ് ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ. 1905 ൽ ആരംഭിച്ച ഈ ഷോ, എക്കാലത്തെയും വലിയ കാർ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ വർഷം ഇത് ഖത്തറിലെ ദോഹയിൽ ആണ് നടക്കുന്നത്. എല്ലാ വർഷവും നിരവധി വമ്പൻ വാഹന നിർമ്മാതാക്കൾ ഈ ഷോയിൽ പങ്കെടുക്കുന്നു. എന്നാല്‍ ഈ വർഷം, ഈ ഷോ ശ്രദ്ധേയമാകുന്നത് ഒരു രാജ്യത്തിന്‍റെ സാനധ്യം കൊണ്ടാണ്. ഒരു സൂപ്പർകാറിനെ അവതരിപ്പിക്കാനാണ് ഈ രാജ്യം ഒരുങ്ങുന്നത്. ഈ കാർ നിർമ്മാതാവ് മറ്റാരുമല്ല, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൂപ്പർകാർ നിർമ്മാതാക്കളായ എൻടോപ്പ് (ENTOP) ആണ്.
താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു വണ്ടിക്കമ്പനി ഈ ഷോയില്‍ എത്തുന്നത് ഇത് ആദ്യാമായണ്. കമ്പനി തങ്ങളുടെ സൂപ്പര്‍കാറായ മാഡ 9 ആണ് പ്രദർശിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഷോയായി കണക്കാക്കപ്പെടുന്ന മോട്ടോർ ഷോ ഒക്ടോബർ 5 മുതൽ ഒക്ടോബർ 14 വരെ നടക്കും.
undefined
താലിബാൻ കമ്പനി നിർമ്മിച്ച സൂപ്പർകാർ മാഡ 9 ആദ്യമായി അവതരിപ്പിച്ചത് 2023 ജനുവരിയിലാണ്. അതിന്റെ അരങ്ങേറ്റത്തിന് ശേഷം, ഇതുവരെ കാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. അതേസമയം അഫ്ഗാനിസ്ഥാനിലെ നിംറോസ് പ്രവിശ്യയിൽ നിന്ന് ഒരു ഷിപ്പിംഗ് കണ്ടെയ്‌നറിൽ മാഡ 9 പുറപ്പെട്ട് ഇറാനിയൻ അതിർത്തി കടക്കുന്ന വീഡിയോ എൻടോപ്പ് കമ്പനിയും അതിന്റെ സ്ഥാപകൻ മുഹമ്മദ് റെസ അഹമ്മദിയും കഴിഞ്ഞ ദിവസം പങ്കിട്ടു.
മാഡ 9 ന്റെ കയറ്റുമതി സമയത്ത് ചില സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതായും ഈ വാഹനം കയറ്റുമതി ചെയ്യുന്ന സമയത്ത് ചില ബ്യൂറോക്രാറ്റിക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവസാനം, അദ്ദേഹത്തിന്റെ യാത്ര തുടരാൻ ഏകദേശം 100,000 ഡോളർ നൽകിയ പിന്തുണക്കാരുടെ സഹായത്തോടെ സാമ്പത്തിക പ്രശ്‌നം പരിഹരിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കാറുകൾ കയറ്റുമതി ചെയ്യുന്നത് തടഞ്ഞ നിയമ നിയന്ത്രണങ്ങളും പരിഹരിച്ചു.
ഇറാൻ അതിർത്തി കടന്ന സൂപ്പർകാറിന്റെ യാത്രയാണ് വീഡിയോ ഹൈലൈറ്റ് ചെയ്തത്. ഈ വാഹനം കയറ്റുമതി ചെയ്യുന്ന സമയത്ത് കമ്പനിയും അതിന്റെ സ്ഥാപകനും ചില ബ്യൂറോക്രാറ്റിക് പ്രശ്‌നങ്ങളിൽ അകപ്പെട്ടതായി റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കാറുകൾ കയറ്റുമതി ചെയ്യുന്നത് തടയുന്ന ചില നിയമ നിയന്ത്രണങ്ങളുണ്ടെന്ന് പ്രസ്താവിച്ചു. എന്നിരുന്നാലും, ഈ പ്രശ്നം പിന്നീട് പരിഹരിച്ചു. ഈ പ്രശ്നം താലിബാൻ പരിഹരിച്ചോ എന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.
ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ പങ്കെടുക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്ന് മുഹമ്മദ് റെസ അഹമ്മദി പറയുന്നു. ഈ ഷോയിൽ പങ്കെടുക്കുന്നതിലൂടെ മാഡ 9 ന്റെ അന്തിമ പ്രൊഡക്ഷൻ മോഡൽ സൃഷ്ടിക്കുന്നതിന് അവരെ സഹായിക്കുന്ന ചില സ്ഥിര നിക്ഷേപകരെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അഫ്ഗാൻ വാഹന നിർമ്മാണത്തിന്റെ ഭാവിയിൽ ഈ നടപടി വളരെ നിർണായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൻടോപ്പിലെയും കാബൂളിലെ അഫ്ഗാനിസ്ഥാൻ ടെക്നിക്കൽ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (ATVI) എന്നിവിടങ്ങളിൽ നിന്നുള്ള കുറഞ്ഞത് 30 എഞ്ചിനീയർമാരുടെ സംഘമാണ് ഈ സൂപ്പർകാർ നിർമ്മിച്ചത്. പരിഷ്‍കരിച്ച ടൊയോട്ട കൊറോള എഞ്ചിനാണ് മാഡ 9 സൂപ്പർകാറിന് കരുത്തേകുന്നത്. ഉയർന്ന വേഗതയ്ക്ക് അനുയോജ്യമായ രീതിയിൽ എഞ്ചിൻ പരിഷ്‍കരിച്ചിട്ടുണ്ടെന്ന് എടിവിഐ മേധാവി ഗുലാം ഹൈദർ ഷഹാമത്ത് പറഞ്ഞു. ഭാവിയിൽ കാറിന്റെ ഇലക്ട്രിക് പവർട്രെയിൻ പതിപ്പ് നിർമ്മിക്കാനും എൻടോപ്പ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.