"വീട്ടമ്മയുടെ ജീവന്‍റെ വില ശമ്പളക്കാരനായ ഗൃഹനാഥന്‍റെ ജീവന് സമം" റോഡപകടക്കേസിൽ കണ്ണുനനയ്ക്കും വിധി!

By Web TeamFirst Published Feb 29, 2024, 3:30 PM IST
Highlights

വരുമാനമുള്ള കുടുംബനാഥന്റെ പങ്ക് പോലെ തന്നെ പ്രധാനമാണ് വീട്ടുജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ പങ്കെന്നും വാഹനാപകടത്തില്‍ മരിച്ച സ്ത്രീ്ക്ക് നഷ്‍ടപരിഹാരം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കി. 

രു വീട്ടമ്മയുടെ ജീവൻ,​ വീടിനായി സമ്പാദിക്കുന്ന മറ്റുള്ളവരുടെ ജീവൻ പോലെതന്നെ വിലപ്പെട്ടതാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വരുമാനമുള്ള കുടുംബനാഥന്റെ പങ്ക് പോലെ തന്നെ പ്രധാനമാണ് വീട്ടുജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ പങ്കെന്നും വാഹനാപകടത്തില്‍ മരിച്ച സ്ത്രീ്ക്ക് നഷ്‍ടപരിഹാരം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കി. 

വീട്ടുകാര്യങ്ങള്‍ നോക്കുന്ന സ്ത്രീകളുടെ സംഭാവനകള്‍ കണക്കാക്കുന്നത് ബുദ്ധിമുട്ടാണെന്നും അവര്‍ ചെയ്യുന്നതിനെല്ലാം ഉയര്‍ന്ന മൂല്യമുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2006ല്‍ വാഹനാപകടത്തില്‍ മരിച്ച സ്ത്രീയ്ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

Latest Videos

ഒരു വീട്ടമ്മയുടെ ജോലി വിലമതിക്കാനാവാത്തതാണെന്ന് വിശേഷിപ്പിച്ച കോടതി, കുടുംബം നോക്കുന്ന ഒരു സ്ത്രീയുടെ മൂല്യം ഉയർന്ന തലത്തിലുള്ളതാണെന്നും അവളുടെ സംഭാവനകൾ പണത്തിൻ്റെ അടിസ്ഥാനത്തിൽ കണക്കാക്കാൻ പ്രയാസമാണെന്നും വ്യക്തമാക്കി.  വാഹനാപകടത്തിലെ ഇര വീട്ടമ്മയാണ് എന്നതുകൊണ്ട് നഷ്ടപരിഹാരം കുറയ്ക്കാനാകില്ല. അവരുടെ സംഭാവനകൾ അമൂല്യമാണെന്നും സാമ്പത്തികാടിസ്ഥാനത്തിൽ കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വാഹനാപകട മരണ കേസുകളിൽ നഷ്ടപരിഹാരം വിധിക്കുമ്പോൾ വീട്ടമ്മമാരുടെ അദ്ധ്വാനവും ത്യാഗവും കണക്കിലെടുത്താവണം കോടതികളും ട്രൈബ്യൂണലുകളും അവരുടെ വരുമാനം നിശ്ചയിക്കേണ്ടതെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി.

വാഹനാപകടത്തില്‍ മരിച്ച സ്ത്രീയുടെ കുടുംബം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വാഹനം ഇന്‍ഷുറന്‍സ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം ക്ലെയിം അനുവദിച്ചിരുന്നില്ല. തുടർന്ന് ട്രൈബ്യൂണൽ അവരുടെ കുടുംബത്തിന് ഭർത്താവിനും പ്രായപൂർത്തിയാകാത്ത മകനും 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. ഇതോടെ ഉയർന്ന നഷ്ടപരിഹാരത്തിനായി കുടുംബം ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അവരുടെ അപേക്ഷ 2017 ൽ നിരസിച്ചു. തുടര്‍ന്ന് കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

തുടർന്നാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. നഷ്ടപരിഹാരമായി ആറ് ലക്ഷം രൂപ നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതിയുടെ ഈ ഉത്തരവ് വീട്ടുജോലി മാത്രം ചെയ്‍തു കഴിയുന്ന കോടിക്കണക്കിന് സ്‌ത്രീകളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതാണ്. 2011ലെ സെൻസസിൽ 15 കോടി സ്‌ത്രീകളാണ് വീട്ടുജോലി തൊഴിലായി രേഖപ്പെടുത്തിയിട്ടുള്ളത്.

click me!