ഇറ്റാലിയൻ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മസെരൊട്ടിയുടെ കാര്‍ മൂന്നാമതും സ്വന്തമാക്കി സണ്ണി ലിയോണ്‍.
ഇറ്റാലിയൻ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മസെരൊട്ടിയുടെ ഗിബ്ലി സ്വന്തമാക്കി ബോളിവുഡ് താരം സണ്ണി ലിയോണ്‍. നിലവില്‍ മസെരാട്ടിയുടെ രണ്ട് ആഡംബര കാറുകൾ സ്വന്തമായുണ്ട് സണ്ണി ലിയോണിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. മസരാറ്റി ഗിബ്ലീ നെരിസ്മോ, ക്വാഡ്രോപോളോ തുടങ്ങിയവയാണ് നേരത്തേ സണ്ണിയുടെ ഗ്യാരേജിൽ ഇടംപിടിച്ച മസൊരോട്ടി മോഡലുകള്‍. മൂന്നാമത്തെ വാഹനമാണ് ഇപ്പോള്‍ ഗാരേജിലെത്തിയത്.
വെളുത്ത നിറമുള്ള ഗിബ്ലി ആണ് സണ്ണി ലിയോൺ സ്വന്തമാക്കിയത്. പുതിയ വാഹനത്തെ വീട്ടിൽ കൊണ്ടുവന്നെന്നും ഈ കാർ ഓടിക്കുമ്പോഴെല്ലാം താൻ വളരെ സന്തോഷവതിയാണ് എന്ന കുറിപ്പോടെയാണ് തന്റെ പുത്തൻ ആഡംബര കാറിന്റെ ചിത്രങ്ങൾ അവര്‍ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുത്തൻ മസെരാട്ടി ഭർത്താവിനൊപ്പം ഏറ്റുവാങ്ങുന്നതിൽ കുറഞ്ഞൊരു സന്തോഷമില്ല എന്ന് പുത്തൻ കാറിനകത്ത് വെബറിനൊപ്പമുള്ള മറ്റൊരു ചിത്രത്തിനൊപ്പം സണ്ണി ലിയോൺ കുറിച്ചു. മസരാറ്റി ഗിബ്ലീ, ഗിബ്ലി എസ്, ഗിബ്ലി എസ് Q എന്നീ വകഭേദങ്ങളാണ് അമേരിക്കൻ വിപണിയിലുള്ളത്. ഇന്ത്യയിൽ മസരാറ്റി ഗിബ്ലിയുടെ വില 1.38 കോടി മുതൽ 1.42 കോടി വരെയാണ്.
undefined
സണ്ണിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു മസെരാട്ടി മോഡൽ ആണ് ക്വോത്രോപോർട്ട്. 4-ഡോർ സ്പോർട്സ് സെഡാൻ 2014-ൽ ഭർത്താവ് ഡാനിയൽ വെബറിൽ നിന്നുള്ള സമ്മാനമായാണ് സണ്ണിക്ക് ലഭിക്കുന്നത്. ഏകദേശം 1.74 കോടി രൂപ എക്‌സ്-ഷോറൂം വിലയുള്ള ക്വോത്രോപോർട്ടിന് 440 ബിഎച്ച്പി പവറും, 490 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 4.7 ലിറ്റർ V8 പെട്രോൾ എൻജിനാണ് ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. മണിക്കൂറിൽ 100 കിലോമീറ്റർ സ്പീഡിലെത്താൻ വെറും 4.7 സെക്കൻഡ് മതി ക്വോത്രോപോർട്ടിന്ര. മണിക്കൂറിൽ 307 കിലോമീറ്റർ ആണ് ഈ കാറിന്റെ പരമാവധി വേഗത.
ഏകദേശം 1.40 കോടി രൂപ എക്‌സ്-ഷോറൂം വിലയുള്ള ഗിബ്ലി നെറിസിമോ എഡിഷൻ ആണ് താരത്തിന്റെ വാഹന ശേഖരത്തിലെ മറ്റൊരു ഗിബ്ലി മോഡൽ. ഗിബ്ലി നെറിസിമോ എഡിഷന്റെ 450 യൂണിറ്റുകൾ മാത്രമാണ് മസെരാട്ടി ആഗോള വിപണിക്കായി നിർമിച്ചിട്ടുള്ളത്. അതിൽ ഒന്നാണ് സണ്ണി ലിയോണിന്റെ ഗാരേജിലുള്ളത്.
വെറും 4.7 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പറ്റുന്ന ഈ സ്പോർട്സ് കാറിന് മണിക്കൂറിൽ 283 കിലോമീറ്റർ ആണ് പരമാവധി വേഗത. 330 എച്ച്പി പവർ നിർമ്മിക്കുന്ന 3.0 ലിറ്റർ ഇരട്ട ടർബോ വി6 പെട്രോൾ എഞ്ചിൻ ആണ് ഗിബ്ലിയുടെ ഹൃദയം.