ഹാൻഡിൽബാർ ഇല്ലാത്ത ബൈക്ക് ഓടിക്കണമെന്ന് പറഞ്ഞാൽ, മിക്കവാറും നിങ്ങൾ അതൊരു തമാശയായി കാണും. എന്നാൽ അങ്ങനൊരു ആശയം അവതരിപ്പിച്ചിരിക്കുകയാണ് യമഹ. കമ്പനി ഇതിന് മോട്ടോറോയിഡ് 2 എന്ന് പേരിട്ടു. ഹാൻഡിൽബാർ ഇല്ലാത്തൊരു ബൈക്കാണിത്. ഇന്നുവരെ ഒരു മോഡലിലും നിങ്ങൾ കാണാത്ത നിരവധി ഫീച്ചറുകൾ ഈ ബൈക്കിലുണ്ട്.
മികച്ച രൂപത്തിലും രൂപകൽപ്പനയിലും മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നതിൽ പ്രശസ്‍തമാണ് ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ യമഹ. ഇപ്പോഴിതാ തങ്ങളുടെ പുതിയ ആശയത്തിലൂടെ മോട്ടോർസൈക്കിളുകളുടെ പരമ്പരാഗത രൂപകൽപ്പനയും സങ്കൽപ്പവുമൊക്കെ പൂർണ്ണമായും തകിടം മറിച്ചിരിക്കുകയാണ് യമഹ . ഒരു തരത്തിൽ പറഞ്ഞാൽ, ഈ പുതിയ മോഡലിലൂടെ യമഹ മോട്ടോർ സൈക്കിളുകളുടെ നിലവിലെ ശൈലിയെ വെല്ലുവിളിച്ചിരിക്കുകയാണ്. ഈ ആശയത്തിലൂടെ, യന്ത്രവും മനുഷ്യനും തമ്മിൽ പങ്കാളിയെപ്പോലെയുള്ള ഒരു ബന്ധം വികസിപ്പിക്കാൻ കമ്പനി ഭാവന ചെയ്യുന്നു.
ഹാൻഡിൽബാർ ഇല്ലാത്ത ബൈക്ക് ഓടിക്കണമെന്ന് പറഞ്ഞാൽ, മിക്കവാറും നിങ്ങൾ അതൊരു തമാശയായി കാണും. എന്നാൽ അങ്ങനൊരു ആശയം അവതരിപ്പിച്ചിരിക്കുകയാണ് യമഹ. കമ്പനി ഇതിന് മോട്ടോറോയിഡ് 2 എന്ന് പേരിട്ടു. ഹാൻഡിൽബാർ ഇല്ലാത്തൊരു ബൈക്കാണിത്. ഇന്നുവരെ ഒരു മോഡലിലും നിങ്ങൾ കാണാത്ത നിരവധി ഫീച്ചറുകൾ ഈ ബൈക്കിലുണ്ട്.
undefined
കാഴ്ചയിൽ, ഈ കൺസെപ്റ്റ് ബൈക്ക് സയൻസ് ഫിക്ഷൻ സിനിമകളിൽ കാണിച്ചിരിക്കുന്ന സാങ്കൽപ്പിക ബൈക്കുകൾ പോലെയാണ്. അതിന്റെ ഫ്യൂച്ചറിസ്റ്റിക്ക് രൂപകൽപ്പനയും സാങ്കേതികവിദ്യയും തികച്ചും സവിശേഷമാണ്. ട്വിസ്റ്റിംഗ് സ്വിംഗാർ, എഐ ഫേഷ്യൽ റെക്കഗ്നിഷൻ, സെൽഫ് ബാലൻസിങ് തുടങ്ങിയ സാങ്കേതിക വിദ്യകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ബൈക്ക് സ്വയം സന്തുലിതമാക്കുകയും സ്റ്റാൻഡില്ലാതെ അതിന്റെ സ്ഥാനത്ത് നിൽക്കുകയും ചെയ്യുന്നു.
ടോൾ പ്ലാസകൾ ഇനിയില്ല, സഞ്ചരിച്ച ദൂരത്തിന് മാത്രം പണം! റോഡുകളിൽ ജിപിഎസ് മാജിക്കുമായി ഗഡ്‍കരി!
ഇതിനുപുറമെ, വാഹന ഉടമയുടെ മുഖം തിരിച്ചറിയുകയും മറ്റെല്ലാ ഫീച്ചറുകളും സജീവമാക്കുകയും ചെയ്യുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനവും ഇതിൽ യമഹ നൽകിയിട്ടുണ്ട്. നിലവിൽ അത് ഒരു കൺസെപ്റ്റായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യ-മെഷീൻ ഇന്റർഫേസുകൾ ഭാവിയിൽ യഥാർത്ഥത്തിൽ എങ്ങനെയിരിക്കുമെന്നും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മോട്ടോറോയിഡ് 2 കൺസെപ്റ്റ് എന്ന് കമ്പനി പറയുന്നു.
മോട്ടോറോയിഡ് 2 കൺസെപ്റ്റിൽ, പരമ്പരാഗത ഹാൻഡിൽബാറിന് പകരം സ്റ്റഡ് ഹാൻഡ്‌ഗ്രിപ്പുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് തീർച്ചയായും ബൈക്കിന് ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് നൽകുന്നുണ്ടെങ്കിലും, അപകടസാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളും ഇത് സംബന്ധിച്ച് ഉയർന്നുവരുന്നു. ഈ ആശയത്തെക്കുറിച്ച്, റൈഡറും മെഷീനും തമ്മിൽ അടുത്ത ബന്ധം സ്ഥാപിക്കാൻ ഈ മോഡൽ സഹായിക്കുമെന്ന് യമഹ മോട്ടോർ പറഞ്ഞു. അതിൽ യന്ത്രവും മനുഷ്യനും പങ്കാളികളെപ്പോലെ പരസ്പരം യോജിച്ച് പ്രതിധ്വനിക്കുന്നു. ഇത് മനസിൽവച്ചുകൊണ്ട്, 2017-ൽ മോട്ടോറോയിഡ് എന്ന ആദ്യ തലമുറ ആശയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച യമഹ, ഇത്തവണ ജപ്പാൻ മൊബിലിറ്റി ഷോയിൽ രണ്ടാം തലമുറ മോട്ടോറോയിഡ് ആശയം അവതരിപ്പിച്ചു.
ഈ ആശയത്തെക്കുറിച്ചുള്ള ഗവേഷണം കമ്പനി വർഷങ്ങളോളം തുടർന്നു. യന്ത്രവും മനുഷ്യനും തമ്മിൽ ഒരു പ്രത്യേക ബന്ധം സൃഷ്ടിക്കാൻ ആവശ്യമായ മാറ്റങ്ങൾ ഈ ആശയത്തിൽ വരുത്തി. ഇത്തവണ അവതരിപ്പിച്ച മോഡൽ പല തരത്തിൽ വളരെ സവിശേഷമാണ്. മോട്ടോറോയിഡ് 2 വ്യക്തിഗത മൊബിലിറ്റിക്കുള്ള മികച്ച ബൈക്കാണെന്ന് യമഹ പറയുന്നു, അതിന് അതിന്റെ ഉടമയെ തിരിച്ചറിയാനും കിക്ക്‌സ്റ്റാൻഡിൽ നിന്ന് എഴുന്നേൽക്കാനും റൈഡറിനൊപ്പം സഞ്ചരിക്കാനും കഴിയും.
ഈ ബൈക്ക് ആറ്റിറ്റ്യൂഡ് സെൻസിംഗിനായി ആക്റ്റീവ് മാസ് സെന്റർ കൺട്രോൾ സിസ്റ്റം (AMCES), ഉടമയുടെ മുഖവും ശരീരഭാഷയും തിരിച്ചറിയാനും പ്രതികരിക്കാനും ഇമേജ് റെക്കഗ്നിഷൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനവും ഉപയോഗിക്കുന്നു. കൂടാതെ, മോട്ടോറോയിഡ്2 മുൻകാല മോട്ടോർസൈക്കിളിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ ലീഫ് ഘടന അവതരിപ്പിക്കുന്നു. ഇതൊരു അതുല്യമായ ചേസിസ് നൽകുന്നു.
ഹബ്-ഡ്രവൺ റിയർ വീലുള്ള ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ, സീറ്റിന് തൊട്ടുതാഴെയുള്ള ഒരു മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സ്വിംഗാർമിലാണ് ഹബ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് മുഴുവൻ സ്വിംഗാർമിനെയും പിൻ ചക്രത്തെയും അങ്ങോട്ടുമിങ്ങോട്ടും തിരിക്കാൻ അനുവദിക്കുന്നു. മോട്ടോറോയിഡ് 2 ന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബാറ്ററി ബോക്സും കറങ്ങാൻ കഴിയുമെന്ന് തോന്നുന്നു.അതിനാൽ ചലന സമയത്ത് ബൈക്കിന്റെ ഭാരം ബാലൻസ് നിലനിർത്താൻ കഴിയും. അതിന്റെ സ്വിംഗാർമും ബാറ്ററി ബോക്സും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. അതിനാൽ അവ ഒരുമിച്ച് വളയുന്നു, ഇതിനെ യമഹ ആക്റ്റീവ് മാസ് സെന്റർ കൺട്രോൾ സിസ്റ്റം (AMCES) എന്ന് വിളിക്കുന്നു.
ഈ ബൈക്ക് അവതരിപ്പിച്ചുകൊണ്ട് കമ്പനി നൽകിയ ഡെമോയിൽ, ഈ ബൈക്ക് റൈഡറില്ലാതെ സ്വതന്ത്രമായി ഓടുകയും മോട്ടോർ സൈക്കിളിന് മുന്നിൽ നിൽക്കുന്ന വനിതാ മോഡലിന്റെ ഭാവവും പ്രവർത്തനവും മനസ്സിൽ വച്ചുകൊണ്ട് നീങ്ങുകയും ചെയ്തു. അതുകൊണ്ട് തന്നെ സെൽഫ് ബാലൻസിങ് ടെക്‌നോളജിയിൽ മാത്രമല്ല റൈഡർ ഇല്ലാതെ ഓടാനുള്ള കഴിവും ഇതിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
എന്നിരുന്നാലും, ഒരു ഡ്രൈവർ ഈ ബൈക്കിനെ എങ്ങനെ നിയന്ത്രിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. എന്നാൽ ഇതൊരു സെൽഫ് ബാലൻസിംഗ് ബൈക്കായതിനാൽ, സ്വന്തം സ്റ്റാൻഡിൽ നിന്ന് എഴുന്നേറ്റ് ഉടമയുടെ സിഗ്നലുകളിൽ നീങ്ങാൻ കഴിയും. അപ്പോൾ ഇത് നിയന്ത്രിക്കാനും ഓടിക്കാനും എളുപ്പമായിരിക്കും.
യമഹ മോട്ടോറോയിഡ് 2 ഒരു കൺസെപ്റ്റുമാത്രമാണ് നിലവിൽ. ഈ ആശയം കൂടുതൽ ഫലപ്രദമായി കമ്പനി അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ ഈ ബൈക്ക് യഥാർത്ഥ ലോകത്ത് എപ്പോൾ അവതരിപ്പിക്കുമെന്നോ അല്ലെങ്കിൽ ഈ ബൈക്ക് എപ്പോൾ പ്രൊഡക്ഷൻ ലെവലിൽ എത്തുമെന്നൊ പറയുക ബുദ്ധിമുട്ടാണ്. എന്നാൽ ഈ ആശയത്തിലൂടെ, ഇലക്ട്രിക് വാഹനങ്ങളുടെ ശോഭനമായ ഭാവിയിലേക്ക് വെളിച്ചം വീശാൻ യമഹ തീർച്ചയായും ശക്തമായ ശ്രമം നടത്തിയിട്ടുണ്ട്.