വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം അതിന്റെ സ്ലീപ്പർ പതിപ്പിന്റെ നിര്‍മ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‍ണവ് കഴിഞ്ഞ ദിവസം വന്ദേ ഭാരത് സ്ലീപ്പർ കോച്ചിന്റെ ഫസ്റ്റ് ലുക്കും അകത്തളത്തിലെ ചിത്രങ്ങളും പങ്കിട്ടിരുന്നു. ഇതാ വന്ദേ ഭാരത് സ്ലീപ്പറിനെക്കുറിച്ച് വിശദമായി അറിയാം.
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം അതിന്റെ സ്ലീപ്പർ പതിപ്പിന്റെ നിര്‍മ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‍ണവ് കഴിഞ്ഞ ദിവസം വന്ദേ ഭാരത് സ്ലീപ്പർ കോച്ചിന്റെ ഫസ്റ്റ് ലുക്കും അകത്തളത്തിലെ ചിത്രങ്ങളും പങ്കിട്ടിരുന്നു. ഇതാ വന്ദേ ഭാരത് സ്ലീപ്പറിനെക്കുറിച്ച് വിശദമായി അറിയാം.
നിര്‍മ്മാണം
ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎൽ) സംയുക്തമായാണ് വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കുന്നത്. തദ്ദേശീയമായ സെമി-ഹൈ സ്പീഡ് ട്രെയിനിന്റെ കോച്ച് മോഡൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തിറക്കി.
undefined
അത്യാധുനിക സൌകര്യങ്ങള്‍
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കുള്ളിലെ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. ആധുനിക സൗകര്യങ്ങളോടെയാണ് സ്ലീപ്പർ ട്രെയിൻ ഒരുങ്ങുന്നത്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ആധുനിക രീതിയിലാണ് ഇതിന്റെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. ഈ ട്രെയിനുകളിലെ യാത്ര ഒരു ഹോട്ടൽ പോലെ ആഡംബരമായിരിക്കും. അശ്വിനി വൈഷ്ണവ് പുറത്തുവിട്ട ഫോട്ടോകൾ കാണുമ്പോള്‍ അത്യാധുനിക ഇന്റീരിയറുകളും സൗകര്യങ്ങളുമുള്ള വിപ്ലവകരമായ റെയിൽ യാത്രാനുഭവം പ്രദാനം ചെയ്യുന്നതായി തോന്നുന്നു. കൺസെപ്റ്റ് സ്ലീപ്പർ കോച്ചിന് കൂടുതൽ സൗകര്യപ്രദമായ സീറ്റുകളുള്ള ഒരു ക്ലാസിക് വുഡൻ ഡിസൈൻ ഉണ്ട്. കോച്ചുകളിൽ മിന്നും ഫ്ലോറുകളും മികച്ച വെളിച്ച സംവിധാനവും ഉണ്ടാകും.
ഇത്രയും ബര്‍ത്തുകള്‍
857 ബര്‍ത്താണ് ഒരു ട്രെയിനിലുണ്ടാവുക. ഇതില്‍ 823 എണ്ണം യാത്രക്കാര്‍ക്കും 34 എണ്ണം ജീവനക്കാര്‍ക്കുമുള്ളതാണ്. ഓരോ കോച്ചിലും ഓരോ മിനി പാന്‍ട്രി സംവിധാനവും ഉണ്ടാകും. ആകെ 200 ട്രെയിനുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡും, റഷ്യയിലെ ടിഎംഎച്ച് ഗ്രുപ്പും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് 120 ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ബാക്കി 80 എണ്ണം ടീഠാഗഢ് വാഗണ്‍സും ഭെല്ലും സംയുക്തമായി നിര്‍മിക്കും.
അരുത്, ടോയിലറ്റിലുമുണ്ട് സെൻസറുകള്‍, പുകവലിച്ചാലുടൻ ട്രെയിൻ നില്‍ക്കും, പുതിയ വന്ദേ ഭാരത് സൂപ്പറാ!
ചെലവ് 120 കോടി
ഒരു ട്രെയിന്‍ നിര്‍മിക്കാന്‍ കുറഞ്ഞത് 120 കോടിയാണ് മുതല്‍ മുടക്ക്. ഇതില്‍ നികുതിയും മറ്റ് തീരുവകളും ഉള്‍പ്പെടുന്നില്ല. 35 വര്‍ഷത്തേക്കുള്ള ട്രെയിനിന്‍റെ അറ്റകുറ്റപ്പണിയും നിര്‍മാതാക്കള്‍ തന്നെ നിര്‍വഹിക്കും. റെയില്‍ വികാസ് നിഗം ലിമിറ്റഡും, റഷ്യയിലെ ടിഎംഎച്ച് ഗ്രുപ്പും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് ഏറ്റവും കുറഞ്ഞ നിരക്കായ 120 കോടി ക്വോട്ട് ചെയ്തത്. ടിഎംഎച്ച് ഗ്രൂപ്പാണ് കണ്‍സോര്‍ഷ്യത്തിലെ 70 ശതമാനം വരുന്ന ഓഹരികള്‍ കൈവശം വച്ചിരിക്കുന്നത്. റഷ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിനാണ് 5 ശതമാനം ഓഹരികള്‍. 25 ശതമാനം ഓഹരികള്‍ ആര്‍വിഎന്‍എല്ലിന്‍റെ പക്കലാണ്. കരാര്‍ ലഭിച്ചതോടെ ഓഹരി പങ്കാളിത്തം 69 ശതമാനമാക്കി ഉയര്‍ത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് റെയില്‍ വികാസ് നിഗം ലിമിറ്റഡ് രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എപ്പോള്‍ എത്തും?
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടുന്നത് ദീർഘദൂര യാത്രകളിൽ യാത്രക്കാർക്ക് ആശ്വാസമാകും. സുഖമായി ഉറങ്ങി യാത്ര ചെയ്യാം. വന്ദേ ഭാരത് സ്ലീപ്പർ പതിപ്പുള്ള ആദ്യ വന്ദേ മെട്രോ ട്രെയിൻ 2024 ജനുവരിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും. ഈ കലണ്ടർ വർഷത്തിൽ ഇത് തയ്യാറാകും.
വന്ദേ മെട്രോ
വന്ദേ മെട്രോയും വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 12 കോച്ചുകളുള്ള ട്രെയിനാണ് വന്ദേ മെട്രോ. ഇത് ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കും. രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ 2019 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‍തത്. ഈ പ്രീമിയം ട്രെയിൻ ആദ്യം ന്യൂഡൽഹിക്കും വാരണാസിക്കും ഇടയിൽ യാത്ര ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ വന്ദേ ഭാരത് ട്രെയിനിന്റെ കണക്റ്റിവിറ്റി കാരണം വിനോദസഞ്ചാരത്തിനും ഉത്തേജനം ലഭിച്ചു.