ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറിന്‍റെ പ്രധാന പ്രത്യേകത ഇതിന്‍റെ കുറഞ്ഞ വില തന്നെയാണ്. ഇതാ ചില ട്രൈബര്‍ വിശേഷങ്ങള്‍.
രാജ്യത്തെ എംപിവി സെഗമെന്‍റില്‍ ഇന്നോവയെന്ന വല്ല്യേട്ടനെ വിറപ്പിച്ച ഒരു കൊച്ചുപയ്യനാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ട്രൈബര്‍. കമ്പനിയുടെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായ ട്രൈബറിനെ 2019-ഓഗസ്റ്റിലാണ് എംപിവി ശ്രേണിയിലേക്ക് റെനോ അവതരിപ്പിക്കുന്നത്. 2020 ജനുവരിയില്‍ വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറിന്‍റെ പ്രധാന പ്രത്യേകത ഇതിന്‍റെ കുറഞ്ഞ വില തന്നെയാണ്. ചില ട്രൈബര്‍ വിശേഷങ്ങള്‍ ഇതാ.
ഹൃദയം
999 സിസി എഞ്ചിനാണ് ട്രൈബറില്‍ റെനോ നൽകിയിരിക്കുന്നത്. ക്വിഡിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിൻ തന്നെയാണിത്. 6250 ആര്‍പിഎമ്മില്‍ 72 പി.എസ് പവറും 3500 ആര്‍.പി.എമ്മില്‍ 96 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാൻസ്‍മിഷന്‍ ഒരുക്കുന്നത്.
undefined
ഫീച്ചറുകള്‍
ഈ കാറിന്റെ എട്ട് വകഭേദങ്ങൾ ആകർഷകമായ കളർ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമാണ്. കാറിന്റെ പിൻസീറ്റുകളിൽ എസി വെന്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ എന്നിവയുണ്ട്. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റത്തിന്റെ സവിശേഷതയും തത്സമയ അലേർട്ടുകളും ഇതിന് ലഭിക്കുന്നു. സെന്റർ കൺസോളിൽ കൂൾഡ് സ്റ്റോറേജും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നു. കാർപ്ലേയ്‌ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുംം ഉണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് റെനോ ട്രൈബറിൽ നൽകിയിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാരണം ദീർഘദൂര യാത്രകളിൽ ഡ്രൈവർക്ക് വലിയ ക്ഷീണം അനുഭവപ്പെടില്ല. ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും കാറിലുണ്ട്.
ഓണത്തിന് കാര്‍ വാങ്ങാൻ മോഹമുണ്ടോ? മലയാളികളെ നെഞ്ചോട് ചേര്‍ത്ത് ടാറ്റ, വമ്പൻ വിലക്കിഴിവ്!
അളവുകള്‍
3990 എം.എം. നീളം, 1739 എം.എം. വീതി, 1643 എം.എം. ഉയരം, 2636 എം.എം. വീല്‍ബേസുമാണ് ട്രൈബറിനുള്ളത്. 947 കിലോഗ്രാമാണ് ഭാരം. 182 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് കാറിൽ നൽകിയിരിക്കുന്നത്. 84 ലിറ്ററിന്റെ ബൂട്ട് സ്പേസുണ്ട് ഈ കാറിന്. ഏഴു സീറ്റുള്ള കാറിൽ കൂടുതൽ ലഗേജുമായി ദീർഘദൂരം യാത്ര ചെയ്യാം. ഇതിൽ കൂടുതൽ ലഗേജുകൾ കയറ്റി ഒരു ദീർഘ യാത്ര പോകുന്നതിൽ ഒരു പ്രശ്‍നവും ഉണ്ടാകില്ല.
മൈലേജും വിലയും
ഈ കൂൾ കാർ ലിറ്ററിന് 20 കിലോമീറ്റർ മൈലേജ് നൽകുന്നു. 6.33 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ ഈ കരുത്തുറ്റ കാർ വിപണിയിൽ ലഭ്യമാണ്. കാറിന്റെ ഏറ്റവും ഉയർന്ന വേരിയന്റ് 8.97 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ ലഭ്യമാണ്.
എതിരാളികള്‍
വിപണിയിൽ, ഈ കാർ ഹ്യുണ്ടായ് ഓറ, മാരുതി സുസുക്കി സ്വിഫ്റ്റ്, സിട്രോൺ സി3 എന്നിവയുമായി റെനോ ട്രൈബര്‍ മത്സരിക്കുന്നു.