438 ലിറ്റർ ബൂട്ട് സ്പേസ്, 17 കിമി മൈലേജ്, ഒട്ടുമാലോചിക്കാതെ വാങ്ങാം ഈ ജനപ്രിയ ജീപ്പിനെ!

By Web Team  |  First Published Oct 25, 2023, 9:32 PM IST

നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.  ഇതാ ചില കോംപസ് വിശേഷങ്ങള്‍


ക്കണിക്ക് അമേരിക്കൻ  എസ്‌യുവി വാഹന ബ്രാൻഡാണ് ജീപ്പ്. വാഹനങ്ങളിൽ ശക്തമായ പവർട്രെയിൻ നൽകുന്നതിനും ആകർഷകമായ രൂപത്തിനും പേരുകേട്ട കമ്പനിയാണ്. ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് അമേരിക്കൻ നിർമ്മാതാക്കളായ ജീപ്പ് കോംപസ് എന്ന മോഡലുമായി ഇന്ത്യയില്‍ എത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.  ഇതാ ചില കോംപസ് വിശേഷങ്ങള്‍

വില
20.49 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് ഈ വാഹനം എത്തുന്നത്. അഞ്ച് സീറ്റുള്ള കാറാണിത്. മാനുവൽ, ഓട്ടോമാറ്റിക്ക് എന്നിങ്ങനെ രണ്ട് ട്രാൻസ്‍മിഷനുകളിലാണ് കമ്പനി ഇത് വാഗ്ദാനം ചെയ്യുന്നത്.

Latest Videos

undefined

അഞ്ച് വേരിയന്‍റകള്‍
ഈ എസ്‌യുവി കാർ അഞ്ച് വേരിയന്റുകളിൽ വരുന്നു - സ്‌പോർട്ട്, ലോഞ്ചിറ്റ്യൂഡ് (ഒ), ലിമിറ്റഡ് (ഒ), മോഡൽ എസ്, നൈറ്റ് ഈഗിൾ എന്നിവ.   ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. 2021ല്‍ ആദ്യമാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്. 32.07 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ജീപ്പ് കോംപസിന്റെ ഏറ്റവും ഉയർന്ന വേരിയന്റ്. ഇത് കമ്പനിയുടെ 4×4 മോഡലാണ്. മോശം റോഡുകളിൽ ഉയർന്ന പ്രകടനം നൽകുന്നു. ഈ ഹൈ എൻഡ് എസ്‍യുവി വലിയ ടയർ സൈസുകളിൽ ലഭ്യമാണ്. 

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

438 ലിറ്റർ ബൂട്ട് സ്പേസ്
438 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസാണ് ജീപ്പ് കോംപസിന്. ഇതൊരു ഫാമിലി കാറാണ്. കൂടുതൽ ലഗേജുമായി ദീർഘദൂര റൂട്ടുകളിൽ യാത്ര ചെയ്യാം. ഇബിഡിയോടു കൂടിയ എബിഎസാണ് കാറിൽ നൽകിയിരിക്കുന്നത്. കാറിന്റെ നാല് ടയറുകളും സെൻസറുകൾ വഴി നിയന്ത്രിക്കുന്നത് എബിഎസ് ആണ്. 1956 സിസി, 1998 സിസി ഡീസൽ എൻജിനുകളാണ് കാറിനുള്ളത്. ഈ ഡീസൽ എഞ്ചിൻ ഉയർന്ന വേഗത നൽകുന്നു.

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ
കാറിന്റെ കരുത്തുറ്റ എഞ്ചിൻ 170 പിഎസ് കരുത്തും 350 എൻഎം ടോർക്കും നൽകുന്നു. 6 സ്പീഡ് ഗിയർബോക്സാണ് കാറിനുള്ളത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിനുള്ളത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും കാറിലുണ്ട്. ഡ്യുവൽ ടോൺ ഓട്ടോമാറ്റിക് എസി കാറിൽ ലഭ്യമാണ്. വയർലെസ് ഫോൺ ചാർജർ കാറിൽ ലഭ്യമാണ്. ഈ ജീപ്പ് കാർ വിപണിയിൽ ഹ്യുണ്ടായ് ടക്‌സൺ, ടാറ്റ ഹാരിയർ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ, സിട്രോൺ സി5 എയർക്രോസ് എന്നിവയോട് മത്സരിക്കുന്നു. 10.25 ഡ്രൈവർ ഡിസ്‌പ്ലേയാണ് കോംപസിനുള്ളത്.

മൈലേജ്
ഈ ജീപ്പിന് സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം ഉണ്ട്. തിരിയുമ്പോൾ കാർ നിയന്ത്രിക്കാൻ ഈ സംവിധാനം സഹായിക്കുന്നു. 167.67 ബിഎച്ച്‌പിയാണ് കാർ പരമാവധി ഉയർന്ന കരുത്ത് നൽകുന്നത്. ലിറ്ററിന് 14.9 മുതൽ 17.1 കിലോമീറ്റർ മൈലേജ് ലഭിക്കും.

youtubevideo
 

click me!