കുറഞ്ഞ ബജറ്റിൽ എസ്‌യുവി ആഗ്രഹിക്കുന്ന ആളുകളുടെ ഈ പ്രശ്‌നം മനസിലാക്കി, ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് അടുത്തിടെ ഒരു ഹാച്ച്‌ബാക്കിന് തുല്യമായ ഒരു കാർ പുറത്തിറക്കി. എക്സ്റ്റര്‍ എന്നാണ് ഈ വാഹനത്തിന്‍റെ പേര്. ഹാച്ച്‌ബാക്കിന് തുല്യമാണെങ്കിലും ഇതിന് ഒരു എസ്‌യുവിയുടെ എല്ലാ സവിശേഷതകളും ഉണ്ട്. അതുകൊണ്ട് ഇതിനെ ഒരു മൈക്രോ എസ്‍യുവി എന്നും വിളിക്കാം. ഈ വാഹനത്തിന്‍റെ ചില വിശേഷങ്ങള്‍ അറിയാം.
ഇന്ത്യൻ വിപണിയിൽ എസ്‌യുവികളുടെ ആവശ്യം അതിവേഗം വർദ്ധിച്ചു. ഹാച്ച്ബാക്കുകളുടെ ബജറ്റ് വർധിപ്പിച്ചാണ് ഇപ്പോൾ ആളുകൾ എസ്‌യുവികൾ വാങ്ങുന്നത്. യാത്രാ വാഹനങ്ങളുടെ വിൽപ്പന കണക്കുകൾ പ്രകാരം ഏഴ് മുതല്‍ 12 ലക്ഷം രൂപ വിലയുള്ള വാഹനങ്ങൾക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്. ഇതാണ് ബ്രെസ, ബലേനോ, ഡിസയർ തുടങ്ങിയ മോഡലുകളുടെ വിൽപ്പന തുടർച്ചയായി വർധിക്കാൻ കാരണം. എന്നാല്‍ പലരുടെയും ബജറ്റിന് താങ്ങാവുന്നതിലും അപ്പുറത്തായിരിക്കും ബലേനോ, ബ്രെസ തുടങ്ങിയ കാറുകളുടെ വില. ഇത്തരമൊരു സാഹചര്യത്തിൽ ഏഴ് ലക്ഷം രൂപയിൽ താഴെ വിലയുള്ള എസ്‌യുവി ഓപ്ഷനുകൾ വളരെ കുറവാണ് എന്നതും ശ്രദ്ധേയം.
കുറഞ്ഞ ബജറ്റിൽ എസ്‌യുവി ആഗ്രഹിക്കുന്ന ആളുകളുടെ ഈ പ്രശ്‌നം മനസിലാക്കി, ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് അടുത്തിടെ ഒരു ഹാച്ച്‌ബാക്കിന് തുല്യമായ ഒരു കാർ പുറത്തിറക്കി. എക്സ്റ്റര്‍ എന്നാണ് ഈ വാഹനത്തിന്‍റെ പേര്. ഹാച്ച്‌ബാക്കിന് തുല്യമാണെങ്കിലും ഇതിന് ഒരു എസ്‌യുവിയുടെ എല്ലാ സവിശേഷതകളും ഉണ്ട്. അതുകൊണ്ട് ഇതിനെ ഒരു മൈക്രോ എസ്‍യുവി എന്നും വിളിക്കാം. ഈ വാഹനത്തിന്‍റെ ചില വിശേഷങ്ങള്‍ അറിയാം.
undefined
EX, EX(O), S, S(O), SX, SX(O), SX(O) എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ഹ്യുണ്ടായ് എക്‌സ്‌റ്റർ അവതരിപ്പിച്ചിരിക്കുന്നത്. ഈ താങ്ങാനാവുന്ന എസ്‌യുവിയിൽ, ഉപഭോക്താക്കളുടെ സുരക്ഷയിലും കമ്പനി പ്രത്യേക ശ്രദ്ധ ചെലുത്തുകയും താഴ്ന്ന വേരിയന്റുകളിലും സ്റ്റാൻഡേർഡായി നിരവധി സവിശേഷതകൾ നൽകുകയും ചെയ്‍തിട്ടുണ്ട്.
ആറ് ലക്ഷം രൂപയാണ് എക്സ്റ്ററിന്‍റെ പ്രാരംഭ എക്‌സ് ഷോറൂം വില. മുൻനിര മോഡലിന്റെ എക്സ്-ഷോറൂം വില 10 ലക്ഷം രൂപ വരെ ഉയരുന്നു. പെട്രോൾ വേരിയന്റിൽ ലിറ്ററിന് 19.4 കിലോമീറ്റർ മൈലേജ് നൽകാൻ എക്സെറ്ററിന് കഴിയും എന്ന് കമ്പനി പറയുന്നു. ഈ മൈക്രോ എസ്‌യുവി ആറ് മോണോടോണിലും മൂന്ന് ഡ്യുവൽ ടോണിലുമുള്ള എക്സ്റ്റീരിയർ പെയിന്റുകളിൽ ലഭ്യമാണ്.
ഹ്യൂണ്ടായ് എക്‌സെറ്ററിൽ അതിശയിപ്പിക്കുന്ന ഫീച്ചറുകൾ ലഭ്യമാണ്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ 4.2 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ ഇതിലുണ്ട്. വോയ്‌സ് എനേബിൾഡ് ഇലക്ട്രിക് സൺറൂഫ് നൽകുന്ന സെഗ്‌മെന്റിലെ ആദ്യത്തെ കാറാണിത്. ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം, 6 എയർബാഗുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, ടിപിഎംഎസ്, ത്രീ പോയിന്റ് സീറ്റ്ബെൽറ്റ് തുടങ്ങിയ ഫീച്ചറുകൾ കാറിന്റെ സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഈ കാറിൽ 60-ലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായ് എക്‌സെറ്ററിന്‍റെ ഹൃദയം. ഈ എഞ്ചിൻ 6000 ആർപിഎമ്മിൽ 81 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 114 എൻഎം ടോർക്കും സൃഷ്ടിക്കും. സിഎൻജി പതിപ്പിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സിഎൻജിയിൽ, ഈ എഞ്ചിന് 68 ബിഎച്ച്പി കരുത്തും 95 എൻഎം ടോർക്കും സൃഷ്‍ടിക്കാൻ സാധിക്കും. പെട്രോൾ വേരിയന്റിൽ എക്സ്റ്ററിന്റെ മൈലേജ് 19.4 കിമി ആണ്. സിഎൻജിയിൽ ഈ എസ്‌യുവിക്ക് 27.1 കിമി മൈലേജ് നൽകാൻ കഴിയും. ഈ എസ്‌യുവിക്ക് കമ്പനി മൂന്ന് വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്‍റി നൽകുന്നു. ഏഴ് വർഷത്തെ വിപുലീകൃത വാറന്റി ഓപ്ഷനും ഉണ്ട്.