ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് റിലയൻസ് ഇൻഡസ്ട്രീസ്, ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർസിറ്റി ലക്ഷ്വറി കൺസെപ്റ്റ് കോച്ചിനെ അവതരിപ്പിച്ചത്. ഇതിനായി മെഴ്‌സിഡസ് ബെൻസിന്റെ സഹോദര കമ്പനിയായ ഡെയ്‌മ്‌ലർ ട്രക്ക് എജിയുടെ അനുബന്ധ സ്ഥാപനമായ ഭാരത്ബെൻസുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് റിലയൻസ്. ലവിൽ കൺസെപ്റ്റ് രൂപത്തിലാണ് വരാനിരിക്കുന്ന ഈ ഹൈഡ്രജൻ-പവർ ബസ്. ഇതിന്‍റെ വിപുലമായ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 12 മാസത്തോളം ഇതിനെ വിപുലമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാകും.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) പുനരുപയോഗ ഊർജത്തിലേക്കുള്ള പ്രധാന ചുവടുവെപ്പിലാണ്. ജാംനഗറിൽ 20GW സോളാർ ഫോട്ടോവോൾട്ടെയ്‌ക് മൊഡ്യൂൾ നിർമ്മാണ പദ്ധതി കമ്പനി ആരംഭിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആദ്യ ഘട്ടത്തിൽ 5GW ഉൾപ്പെടുന്നു, ഇത് 2024 മാർച്ചോടെ കമ്മീഷൻ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടർച്ചയായി നാല് ഘട്ടങ്ങളിലായാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ആദ്യ ഘട്ടത്തെത്തുടർന്ന്, ശേഷി 10 GW ആയി ഉയർത്തുകയും ഒടുവിൽ 2026-ഓടെ പൂർണ്ണമായ 20GW-ൽ എത്തുകയും ചെയ്യും.
അതേസമയം ഹൈഡ്രജൻ ഇന്ധന മേഖലയില്‍ വിപ്ലവം സൃഷ്‍ടിക്കാനും റിലയൻസ് തയ്യാറെടുക്കുന്നുണ്ട്. രാജ്യത്തിന്‍റെ ഗതാഗതമേഖലയില്‍ വൻ വിപ്ലവത്തിനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് റിലയൻസ് ഇൻഡസ്ട്രീസ്, ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർസിറ്റി ലക്ഷ്വറി കൺസെപ്റ്റ് കോച്ചിനെ അവതരിപ്പിച്ചത്. ഇതിനായി മെഴ്‌സിഡസ് ബെൻസിന്റെ സഹോദര കമ്പനിയായ ഡെയ്‌മ്‌ലർ ട്രക്ക് എജിയുടെ അനുബന്ധ സ്ഥാപനമായ ഭാരത്ബെൻസുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് റിലയൻസ്. മാത്രമല്ല ട്രക്ക് എഞ്ചിൻ നിര്‍മ്മാണത്തിന് വാഹന ഭീമന്മാരായ അശോക് ലെയ്‍ലൻഡുമായും ഇലക്ട്രിക് ബസ് നിർമ്മാതാക്കളായ ഒലെക്ട്ര ഗ്രീൻടെക്കുമായുമൊക്കെ സഹകരിക്കുന്നുണ്ട് കമ്പനി.
undefined
അതേസമയം 400 കിമി മൈലേജുള്ള ഈ റിയലയൻസ് ബസുകള്‍ രാജ്യത്തെ ബസ് സര്‍വ്വീസുകളുടെ മുഖച്ഛായ തന്നെ ഒരുപക്ഷേ മാറ്റിയേക്കും. ഈ ബസുകള്‍ ഉള്‍പ്പെടെ റിലയൻസിന്‍റെ ഗതാഗതമേഖലയിലെ പദ്ധതികള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്.
അടുത്തിടെ ഗോവയിൽ നടന്ന ഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് കീഴിലുള്ള നാലാമത്തെ എനർജി ട്രാൻസിഷൻസ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ ഹൈഡ്രജൻ പവർഡ് കൺസെപ്റ്റ് കോച്ച് പ്രദർശിപ്പിച്ചിരുന്നു. നിലവിൽ കൺസെപ്റ്റ് രൂപത്തിലാണ് വരാനിരിക്കുന്ന ഈ ഹൈഡ്രജൻ-പവർ ബസ്. ഇതിന്‍റെ വിപുലമായ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 12 മാസത്തോളം ഇതിനെ വിപുലമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാകും. ഈ ബസ് ഏകദേശം 300 ബിഎച്ച്പി കരുത്ത് വികസിപ്പിക്കുകയും ഇന്റർസിറ്റി ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമാക്കുകയും ചെയ്യും.
ഈ ലക്ഷ്വറി ഇന്റർസിറ്റി കോച്ച് ഒരു ഫ്യൂവൽ സെൽ സംവിധാനമാണ് നൽകുക. ഇത് അന്താരാഷ്ട്ര പങ്കാളികളിൽ നിന്നുള്ള അത്യാധുനിക ഘടകങ്ങൾ ഉപയോഗിച്ച് റിലയൻസ് ഇൻഡസ്ട്രീസ് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. റിലയൻസ് ഇൻഡസ്ട്രീസ് രൂപകൽപ്പന ചെയ്‍ത് വികസിപ്പിച്ച ഫ്യുവൽ സെൽ സംവിധാനമാണ് കോച്ചിന് കരുത്തേകുന്നത്, അന്താരാഷ്ട്ര പങ്കാളികളിൽ നിന്നുള്ള അത്യാധുനിക ഘടകങ്ങൾ ഉപയോഗിച്ചാണ് ഈ അത്യാധുനിക ബസിന്‍റെ നിര്‍മ്മാണം. H2-പവേർഡ് ബസ് 127 കിലോവാട്ടിന്‍റെ മൊത്തം സിസ്റ്റം പവറും 105 Kw നെറ്റ് പവറും നൽകുന്നു, ഇത് ഇന്റർസിറ്റി ആപ്ലിക്കേഷനുകൾക്കുള്ള നിലവിലെ ഡീസൽ ബസിന് അനുസൃതമായി 300 HP ന് തുല്യമാണ്. ഇന്റർസിറ്റി ബസിന് ഒറ്റ ഹൈഡ്രജൻ നിറച്ചാൽ ഏകദേശം 400 കിലോമീറ്റർ സഞ്ചരിക്കാനും ഹൈഡ്രജൻ പോലെയുള്ള ശുദ്ധമായ ഇന്ധനത്തിൽ നഗരങ്ങൾക്കിടയിൽ ദീർഘദൂര യാത്ര നടത്താനും കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.