ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ, ഇന്ത്യൻ കളിക്കാർ രാജ്യത്തിന് മഹത്വം കൊണ്ടുവരികയും 107 മെഡലുകൾ നേടുകയും ചെയ്‍തു. ഇതിൽ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടുന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ടീം ഇന്ത്യ 100-ലധികം മെഡലുകള്‍ ഇക്കുറി വാരിക്കൂട്ടിയത്. ഇക്കാലയളവിൽ നിരവധി താരങ്ങൾ ചെറിയ ഗ്രാമങ്ങളിൽ നിന്നും വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നും വന്ന് രാജ്യത്തിനായി മെഡലുകൾ നേടി. അതില്‍ ചില വ്യക്തിഗത പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളിയില്‍ നിന്ന് ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവിലേക്കുള്ള രാം ബാബുവിന്റെ അവിശ്വസിനീയ നേട്ടം അത്തരത്തില്‍ ഒന്നായിരുന്നു.
രാജ്യത്തെ അറിയപ്പെടുന്ന വ്യവസായിയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനുമായ ആനന്ദ് മഹീന്ദ്ര തന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇത്തവണ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ രാം ബാബുവിന് ഒരു സമ്മാനം നല്‍കിക്കൊണ്ടാണ് മഹീന്ദ്ര മേധാവി വാര്‍ത്തകളില്‍ നിറയുന്നത്.
ഇപ്പോള്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ, ഇന്ത്യൻ കളിക്കാർ രാജ്യത്തിന് മഹത്വം കൊണ്ടുവരികയും 107 മെഡലുകൾ നേടുകയും ചെയ്‍തു. ഇതിൽ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടുന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ടീം ഇന്ത്യ 100-ലധികം മെഡലുകള്‍ ഇക്കുറി വാരിക്കൂട്ടിയത്. ഇക്കാലയളവിൽ നിരവധി താരങ്ങൾ ചെറിയ ഗ്രാമങ്ങളിൽ നിന്നും വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നും വന്ന് രാജ്യത്തിനായി മെഡലുകൾ നേടി. അതില്‍ ചില വ്യക്തിഗത പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളിയില്‍ നിന്ന് ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവിലേക്കുള്ള രാം ബാബുവിന്റെ അവിശ്വസിനീയ നേട്ടം അത്തരത്തില്‍ ഒന്നായിരുന്നു. 35 കിലോമീറ്റർ റേസ്-വാക്കിംഗ് ഇനത്തിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ രാം ബാബുവിന്‍റെ അമ്പരപ്പിക്കുന്ന കഥ കേട്ട് ആനന്ദ് മഹീന്ദ്ര വാഗ്ദാനം ചെയ്‍ത സമ്മാനമാണ് ഇപ്പോള്‍ വൈറലാകുന്നത്. ആ സമ്മാനം എന്തെന്ന് അറിയുന്നതിന് മുമ്പ് രാം ബാബുവിന്‍റെ ജീവിതം അറിയണം.
undefined
പഞ്ചും എക്സ്‍റ്ററും വിറച്ചു തുടങ്ങി, വരുന്നൂ റെനോ കാര്‍ഡിയൻ
ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ബൗവാർ ഗ്രാമത്തിൽ നിന്നുള്ള രാം ബാബു ഒരു കർഷക കുടുംബത്തിൽ നിന്നുള്ളയാളാണ്. കൂലിപ്പണിക്കരനായിരുന്നു അച്ഛൻ. അദ്ദേഹത്തിന് മൂന്ന് സഹോദരിമാരുണ്ട്. പിതാവിന്റെ തുച്ഛമായ മാസവരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്നത് അവര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു.
എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും അദ്ദേഹം തന്റെ സ്വപ്‍നം സാക്ഷാത്കരിക്കാൻ മുന്നോട്ട് പോയി. എത്ര ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും രാം ബാബു നിരാശനായില്ല, പ്രാക്ടീസ് നിർത്തിയുമില്ല. സ്പോര്‍ട്സിനോടുള്ള തന്റെ അഭിനിവേശം പിന്തുടരാന്‍ ബാബൂ പലതരം ജോലികള്‍ ചെയ്തു. തന്റെ കായിക പരിശീലനത്തിന് പണം കണ്ടെത്തുന്നതിനായി ബാംഗ്ലൂരില്‍ വെയിറ്ററായി ജോലി ചെയ്‍ത രാം ബാബു കോവിഡ് മഹാമാരിയുടെ സമയത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ദിവസവേതനത്തിന് പണിയും എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ദേശീയ ഗെയിംസിൽ 35 കിലോമീറ്റർ നടത്തം 2 മണിക്കൂർ 36 മിനിറ്റ് 34 സെക്കൻഡിൽ പൂർത്തിയാക്കി ദേശീയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഈ പ്രകടനമാണ് അദ്ദേഹത്തെ ഏഷ്യൻ ഗെയിംസിൽ മത്സരിപ്പിക്കുന്നത്. ഈ റെക്കോര്‍ഡ് അദ്ദേഹം ഇപ്പോള്‍ തിരുത്തിയിരിക്കുന്നു.
ആനന്ദ് മഹീന്ദ്ര പറഞ്ഞത്
ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളോടും പൊരുതി ഏഷ്യൻ ഗെയിംസിൽ ഉജ്ജ്വല പ്രകടനം നടത്തിയ ബാബുവിന് സ്‌പോർട്‌സ് ഏറെ ആദരവാണ് സമ്മാനിച്ചത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന്റെ അജയ്യമായ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രശംസിക്കുകയും അദ്ദേഹത്തിന് ഒരു വാഹനം വാങ്ങാൻ വാഗ്ദാനം ചെയ്യുകയും ചെയ്‍തു. എന്നാല്‍ ആനന്ദ് മഹീന്ദ്രയുടെ മറ്റ് സമ്മാനങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യസ്‍തമാണ് ഈ പ്രഖ്യാപനം. കാരണം തങ്ങളുടെ കൃഷിയിടത്തിന് അനുയോജ്യമായ ഏത് വാഹനം വേണമെന്നത് രാംബാബുവിന് തെരഞ്ഞെടുക്കാം എന്നതാണ് മാറ്റം. രാം ബാബുവിന്‍റെ കുടുംബത്തിന് അവര്‍ ആഗ്രഹിക്കുന്ന ട്രാക്ടറോ പിക്കപ്പ് ട്രക്കോ നല്‍കി അവരെ സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്.