ഒറ്റയടിക്ക് കൂട്ടിയത് ഒരുലക്ഷം രൂപ, ഏറ്റവും സുരക്ഷയുള്ള ജനപ്രിയന്‍റെ വിലക്കയറ്റത്തിൽ ഞെട്ടി ഫാൻസ്!

By Web Team  |  First Published Jan 3, 2024, 9:29 AM IST

കുഷാക്കിന്റെ എല്ലാ വേരിയന്റുകളുടെയും വില ഏകദേശം 1.01 ശതമാനം മുതൽ 8.77 ശതമാനം വരെ വർദ്ധിച്ചതായി ഈ വില അപ്‌ഡേറ്റ് കാണിക്കുന്നു. സ്‌കോഡയുടെ സി-സെഗ്‌മെന്റ് എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന്റെ വില ഇതിനകം ഒരു ലക്ഷം രൂപ വർദ്ധിച്ചു. 


പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് വൻ ഷോക്ക് നൽകിയിരിക്കുകയാണ് ചെക്ക് ആഡംബര കാർ നിർമാതാക്കളായ സ്കോഡ. സ്‌കോഡയുടെ കരുത്തുറ്റ എസ്‌യുവി കുഷാക്ക് വാങ്ങാൻ ആലോചിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു മോശം വാർത്തയുണ്ട്. കമ്പനി കുഷാഖിന്റെ വില കുത്തനെ കൂട്ടി. കുഷാക്കിന്റെ എല്ലാ വേരിയന്റുകളുടെയും വില ഏകദേശം 1.01 ശതമാനം മുതൽ 8.77 ശതമാനം വരെ വർദ്ധിച്ചതായി ഈ വില അപ്‌ഡേറ്റ് കാണിക്കുന്നു. സ്‌കോഡയുടെ സി-സെഗ്‌മെന്റ് എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന്റെ വില ഇതിനകം ഒരു ലക്ഷം രൂപ വർദ്ധിച്ചു. 

സ്കോഡ കുഷാക്ക് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ആദ്യത്തേത് 999 സിസി പെട്രോൾ എൻജിനും രണ്ടാമത്തേത് 1498 സിസി എൻജിനുമാണ്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഇത് ലഭ്യമാണ്. വേരിയന്റും ഇന്ധന തരവും അനുസരിച്ച് കുഷാക്കിന്റെ മൈലേജ് 18.09 മുതൽ 19.76 km/l വരെയാണ്. 5 സീറ്റർ ഓപ്ഷനിൽ കുഷാക്ക് ലഭ്യമാണ്. 

Latest Videos

undefined

അടുത്തിടെ അപ്‌ഡേറ്റ് ചെയ്‌ത ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ സ്‌കോഡ കുഷാക്കിന് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു. ഇത് കുഷാഖിനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നായി മാറുന്നു. പുതുക്കിയ ക്രാഷ് ടെസ്റ്റ് വിജയിക്കുന്ന ആദ്യ കാർ കൂടിയാണ് സ്കോഡ കുഷാക്ക്. നിലവിൽ, സ്കോഡ കുഷാക്ക് എസ്‌യുവി ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ മോണ്ടെ കാർലോ, മാറ്റ്, എലഗൻസ് തുടങ്ങിയ പ്രത്യേക പതിപ്പുകൾ ഉൾപ്പെടെ 21 വേരിയന്റുകളിൽ ലഭ്യമാണ്.

അടുത്തിടെ കമ്പനി  ലിമിറ്റഡ് എഡിഷൻ വേരിയന്റായ സ്കോഡ കുഷാക്ക് ഒനിക്സ് പ്ലസും അവതരിപ്പിച്ചിരുന്നു. കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ് എന്നീ രണ്ട് വർണ്ണ ഓപ്ഷനുകളിൽ ഈ മോഡല്‍ തിരഞ്ഞെടുക്കാം. വിൻഡോ ലൈനിലെ ക്രോം അലങ്കാരങ്ങൾ, 16 ഇഞ്ച് അലോയ് വീലുകൾ, മുൻ ഗ്രില്ലിലും ടെയിൽഗേറ്റിലും ക്രോമിന്റെ സ്പർശം എന്നിവയുൾപ്പെടെ സൂക്ഷ്മമായ സൗന്ദര്യവർദ്ധക നവീകരണങ്ങൾ  ഒനിക്സ് പ്ലസ് സ്പെഷ്യൽ എഡിഷനുണ്ട്.  രണ്ട് സ്‌പെഷ്യൽ എഡിഷൻ മോഡലുകളും ക്രോം പാക്കേജും അനുബന്ധ ആക്‌സസറികളും സഹിതമാണ് വരുന്നത്, ഇതിന് മുമ്പ് വന്ന ലാവ ബ്ലൂ  , മാറ്റ് എഡിഷൻ മോഡലുകൾ പോലെ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ .

youtubevideo

click me!