Skoda Kushaq : പനോരമിക് സൺറൂഫുമായി സ്കോഡ കുഷാക്ക് മോണ്ടെ കാർലോ

By Web Team  |  First Published Dec 1, 2021, 10:35 AM IST

പുതിയ സ്‌കോഡ കുഷാക്ക് മോണ്ടെ കാർലോ എഡിഷൻ (Kushaq Monte Carlo) ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 


കുഷാക്ക് (Kushaq) മിഡ്-സൈസ് എസ്‌യുവിയുടെ സ്‌പോർട്ടിയറും കൂടുതൽ പ്രീമിയം പതിപ്പും സ്‌കോഡ (Skoda) ഒരുക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. അതിനോട് ചേർത്ത്, കുഷാക്ക് മിഡ്-സൈസ് എസ്‌യുവിയുടെ മോണ്ടെ കാർലോ പതിപ്പും കമ്പനി വികസിപ്പിക്കുന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സ്‌കോഡ കുഷാക്ക് മോണ്ടെ കാർലോ എഡിഷൻ (Kushaq Monte Carlo) ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ സ്കോഡ കുഷാക്ക് മൂന്ന് ട്രിം തലങ്ങളിൽ ലഭ്യമാണ്. ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിവ ആണവ. പുതിയ മോണ്ടെ കാർലോ പതിപ്പ് ടോപ്പ്-സ്പെക്ക് സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം നിലവിലെ കുഷാക്ക് സ്റ്റൈൽ ട്രിം വാഗ്ദാനം ചെയ്യുന്ന ചില സവിശേഷതകൾ നഷ്‌ടപ്പെടുത്തുന്നു.

Latest Videos

undefined

നിലവിലെ മോഡലിൽ ഇല്ലാത്ത ഹൈ എൻഡ് ഫീച്ചറുകൾ സ്കോഡ കുഷാക്ക് മോണ്ടെ കാർലോ എഡിഷന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ മോഡലിൽ പനോരമിക് സൺറൂഫും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ലാവിയ മിഡ്-സൈസ് സെഡാനിൽ വാഗ്ദാനം ചെയ്യുന്ന റൂഫ് ലൈനറും പുതിയ മോഡലിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്‌കോഡ കുഷാക്ക് മോണ്ടെ കാർലോ എഡിഷൻ ടോപ്പ്-സ്പെക്ക് 1.5-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിനൊപ്പം എത്തുമെന്നാണ് കരുതുന്നത്. കുഷാക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 1.0 ലിറ്റർ 3-സിലിണ്ടർ TSI പെട്രോളും 1.5 ലിറ്റർ 4-സിലിണ്ടർ TSI എന്നിവയാണവ. ആദ്യത്തേത് 113 ബിഎച്ച്പി പവറും 178 എൻഎം ടോർക്കും സൃഷ്‍ടിക്കുമ്പോള്‍, 1.5 എൽ പെട്രോൾ എഞ്ചിൻ 147 ബിഎച്ച്പിയും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്‍മിഷൻ ഓപ്‍ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് DCT (ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ) എന്നിവ ഉൾപ്പെടുന്നു.

അതേസമയം പുതിയ സ്ലാവിയയെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സ്‍കോഡ. 2022 ന്റെ ആദ്യ പകുതിയിൽ കമ്പനി പുതിയ സ്ലാവിയ മിഡ്-സൈസ് സെഡാൻ പുറത്തിറക്കും. മിക്കവാറും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വാഹനം എത്തിയേക്കും. ഹ്യുണ്ടായ് വെർണ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് എന്നിവയ്‌ക്കെതിരെയാണ് പുതിയ മോഡലിന്റെ സ്ഥാനം. കുഷാക്ക് മിഡ്-സൈസ് എസ്‌യുവിയുമായി എഞ്ചിൻ ഓപ്ഷനുകൾ പങ്കിടുന്ന വാഹനമാണ് സ്ലാവിയ.

സ്ലാവിയയുടെ നിർമ്മാണത്തിൻറെ 95 ശതമാനം വരെ പ്രാദേശികമായാണ് നടപ്പാക്കുന്നത്. ഈ സെഡാൻ ഇന്ത്യയ്‌ക്കായി സ്‌കോഡ ഓട്ടോ പ്രത്യേകമായി സ്വീകരിച്ച MQB വേരിയന്റ് ആയ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് രൂപകൽപന ചെയ്‍തിരിക്കുന്നത്. അതിനാൽ തന്നെ ഇത് സമഗ്രമായ സുരക്ഷാ സവിശേഷതകളും വിപുലമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു. സ്ലാവിയക്ക് ലഭ്യമാക്കിയിരിക്കുന്ന ടിഎസ്‍ഐ എഞ്ചിനുകളുടെ പവർ ഔട്ട്പുട്ട് യഥാക്രമം 85 kW (115 PS) ഉം 110 kW (150 PS)* ഉം ആണ്. മറ്റ് സ്കോഡകളെ പോലെ, ഈ മോഡലും ഒരു വൈകാരികമായ രൂപകൽപ്പനയാണ്. അതിന്റെ പേര് കാർ നിർമ്മാതാവിന്റെ ആരംഭത്തോടുള്ള ആദരവും ഇന്ത്യൻ വിപണിയിലെ ഒരു പുതിയ യുഗത്തിന്റെ പ്രതീകവുമാണ്.

മനോഹരമായ ലൈനുകളും സ്കോഡയുടെ സുസ്ഥിരമായ വൈകാരികമായ രൂപകൽപനാ ഭാഷയും പ്രദർശിപ്പിക്കുന്ന സ്ലാവിയ, സെഡാനുകൾക്ക് ഒരു പുതിയ സവിശേഷതകൾ സൃഷ്ടിക്കുന്നു. അതിന്റെ 1,752 എംഎം വീതി, സ്ലാവിയയെ സെഗ്‌മെന്റിലെ ഏറ്റവും വിശാലമായ വാഹനമാക്കുന്നു, കൂടാതെ അഞ്ച് ആളുകൾക്ക് സുഖമായിരിക്കാൻ വിശാലമായ ഇടം സാധ്യമാക്കുന്നു. വലിയ 521 ലിറ്റർ ബൂട്ട് കപ്പാസിറ്റിയാണിതിനുള്ളത്. മുൻവശത്തെ ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും നൂതന എൽഇഡി സാങ്കേതികവിദ്യയിൽ ലഭ്യമാണ്, ഒപ്പം സ്‌കോഡ-ടിപ്പിക്കൽ ക്രിസ്റ്റലിൻ വിശദാംശങ്ങളുടെ സവിശേഷതകളും. ക്രോം പ്ലേറ്റഡ് ഡിസൈൻ ഫീച്ചറുകൾ, ടു-ടോൺ അലോയ് വീലുകൾ, എക്സ്ക്ലൂസീവ് സ്കോഡ ബാഡ്ജ് എന്നിവയെല്ലാം സ്ലാവിയയുടെ ഉയർന്ന നിലവാരമുള്ള അനുഭവം കൂട്ടിചേർക്കുന്നു. പുതിയ മെറ്റാലിക് ക്രിസ്റ്റൽ ബ്ലൂ, ടൊർണാഡോ റെഡ് പെയിന്റ് വർക്ക് എന്നിവ ഇന്ത്യൻ വിപണിയിൽ സ്‌കോഡയ്ക്ക് മാത്രമുള്ളതാണ്.

click me!