ഈ കാറിന്‍റെ വില വെട്ടിക്കുറച്ചു. കുറയുന്നത് രണ്ടുലക്ഷം രൂപയോളം. വില കുറച്ചതിനൊപ്പം വേരയിന്‍റുകളുടെ എണ്ണവും കമ്പനി വെട്ടിക്കുറച്ചു.
ചെക്ക് റിപ്പബ്ലിക്കിലെ മുൻനിര കാർ നിർമ്മാതാക്കളായ സ്‍കോഡ അതിൻ്റെ 7 സീറ്റർ കൊഡിയാക് എസ്‌യുവിയുടെ വേരിയൻ്റ് ലൈനപ്പിൽ വലിയ മാറ്റം വരുത്തുകയും വില വലയി തോതിൽ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഏഴ് സീറ്റുള്ള കൊഡിയാക്ക് എസ്‌യുവിയുടെ വേരിയൻറ് ലൈനപ്പിലാണ് സ്കോഡ ഇന്ത്യ മാറ്റങ്ങൾ കൊണ്ടുവന്നത്. മുമ്പ്, സ്‌കോഡ കൊഡിയാക് മൂന്ന് വകഭേദങ്ങളിൽ ലഭ്യമായിരുന്നു. മുമ്പ് സ്റ്റൈൽ, സ്‌പോർട്‌ലൈൻ, എൽ ആൻഡ് കെ എന്നീ മൂന്ന് വകഭേദങ്ങളിലായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഇനി സ്കോഡ കൊഡിയാക് ടോപ്പ്-സ്പെക്ക് എൽ & കെ വേരിയൻ്റിൽ മാത്രമായിട്ടായിരിക്കും എത്തുക.
ഇതുകൂടാതെ, കോഡിയാക് എൽ ആൻഡ് കെ വേരിയൻ്റിൻ്റെ വിലയും സ്കോഡ ഇന്ത്യ പരിഷ്കരിച്ചു. സ്‌കോഡ കൊഡിയാക് എൽ ആൻഡ് കെ വേരിയൻ്റിന് മുമ്പ് 41.99 ലക്ഷം രൂപയായിരുന്നു എക്‌സ് ഷോറൂം വില. ഇതിന് ഇപ്പോൾ രണ്ട് ലക്ഷം രൂപയുടെ കാര്യമായ വിലക്കുറവ് ലഭിച്ചു. ഇപ്പോൾ 39.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാകും. വില ക്രമീകരണവും വേരിയൻ്റ് ഏകീകരണവും കൂടാതെ എസ്‌യുവി മാറ്റമില്ലാതെ തുടരുന്നു.
190 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിനാണ് സ്കോഡ കൊഡിയാകിന് കരുത്തേകുന്നത്. രാജ്യത്തെ ചെക്ക് വാഹന നിർമ്മാതാക്കളുടെ മുൻനിര ഓഫറാണ് സ്കോഡ കൊഡിയാക്. പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, ഹ്യുണ്ടായ് ട്യൂസൺ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ എതിരാളികളോടാണ് ഇത് മത്സരിക്കുന്നത്.
undefined
കൊഡിയാക്ക് എസ്‌യുവിക്ക് പുറമേ, കുഷാക്ക് എസ്‌യുവിയും സ്ലാവിയ സെഡാനും സ്‌കോഡ നിലവിൽ രാജ്യത്ത് വിൽക്കുന്നു. മാത്രമല്ല, മത്സരാധിഷ്ഠിത സബ്-4-മീറ്റർ എസ്‌യുവി സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ സ്‌കോഡ ഒരുങ്ങുകയാണ്. ലോഞ്ച് കഴിഞ്ഞാൽ, സ്‌കോഡ സബ്-4-മീറ്റർ എസ്‌യുവി ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ തുടങ്ങിയ മത്സരാർത്ഥികളുമായി മത്സരിക്കും.
അടുത്തിടെ, സബ്-4 മീറ്റർ എസ്‌യുവി ഉടൻ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. കുഷാക്ക്, സ്ലാവിയ എന്നിവയ്ക്ക് സമാനമായ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന മോഡൽ. മാരുതി സുസുക്കി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോൺ തുടങ്ങിയ മോഡലുകളോട് ഇത് മത്സരിക്കും. വരാനിരിക്കുന്ന ഈ കോംപാക്റ്റ് എസ്‌യുവി അടുത്തിടെ പരിശോധനയ്ക്കിടെ കണ്ടെത്തിയിരുന്നു. ഇതിലെ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിൻ 115 bhp പവർ ഔട്ട്‌പുട്ട് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കോംപാക്ട് എസ്‌യുവി മോഡൽ 2025 മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് 9 മുതൽ 14 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നു. കൂടാതെ, തെക്കേ അമേരിക്ക, തെക്ക്-കിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിപണികളിലേക്ക് എൻട്രി ലെവൽ എസ്‌യുവി കയറ്റുമതി ചെയ്യാൻ സ്കോഡ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകൾ ഉണ്ട്.