Skoda : 108 ശതമാനം വളര്‍ച്ച, മികച്ച വില്‍പ്പനയുമായി സ്‌കോഡ

By Web Team  |  First Published Dec 2, 2021, 3:56 PM IST

രാജ്യത്ത് നവംബര്‍ മാസത്തില്‍ കമ്പനി 2,196  കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിനേക്കാള്‍ 108 ശതമാനം വളര്‍ച്ചയാണ് വില്‍പനയില്‍ ഈ നവംബറില്‍ സ്‌കോഡ കൈവരിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


ന്ത്യയിലെ വാഹന വിപണിയില്‍ മികച്ച പ്രകടനം കാഴ്‍ച്ച വച്ച് ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യ (Skoda Auto India). രാജ്യത്ത് നവംബര്‍ മാസത്തില്‍ കമ്പനി 2,196  കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിനേക്കാള്‍ 108 ശതമാനം വളര്‍ച്ചയാണ് വില്‍പനയില്‍ ഈ നവംബറില്‍ സ്‌കോഡ കൈവരിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം രാജ്യത്ത് മികച്ച വില്‍പന പ്രകടനം കാഴ്‍ചവയ്ക്കുന്ന സ്‌കോഡ 2020 നവംബറില്‍ 1,056 കാറുകള്‍ ആണ് വിറ്റിരുന്നത്.

അതേസമയം, കമ്പനി ഈ വര്‍ഷം നവംബറില്‍ 2,300 ഓളം കുഷാഖുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. രാജ്യത്തെ വാഹന വിപണിയുടെ ഗതിനിര്‍ണ്ണയിക്കുന്ന ഒരു മിഡ്-സൈസ് എസ് യു വിയാണ് സ്‌കോഡ ബ്രാന്‍ഡില്‍ നിന്നുമുള്ള കുഷാഖ്.

Latest Videos

undefined

അടുത്തിടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച സ്‌കോഡ ഇപ്പോള്‍ 100-ല്‍ അധികം നഗരങ്ങളിലായി 175-ല്‍ അധികം ഇടങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നു. കുഷാഖിന്റെ അവതരണത്തോടെ സ്‌കോഡ സ്വീകരിച്ചിരിക്കുന്ന ഇന്ത്യ 2.0 തന്ത്രത്തോടുകൂടി രാജ്യത്ത് ബ്രാന്‍ഡിന്റെ സാന്നിദ്ധ്യം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ സ്‌കോഡ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് കമ്പനി ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. നിലവിലെ ഉപഭോക്താക്കള്‍ക്കായി ഡീലര്‍ഷിപ്പുകളില്‍ പ്രത്യേക സേവന ഓഫറുകള്‍ കമ്പനികള്‍ നടപ്പിലാക്കി വരുന്നതായും കമ്പനി പറയുന്നു.

അതേസമയം കോംപാക്ട് എസ്‍യുവി ആയ കുഷാഖിനെ 2021 ജൂലൈയിലാണ് സ്‍കോഡ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് എത്തിയത്. 

രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് കുഷാഖ് എത്തുന്നത്. ഡീസൽ ഒഴിവാക്കി രണ്ട്​ പെട്രോൾ എഞ്ചിനുകളുമായാണ്​ വാഹനം വിപണിയിലെത്തിയത്​. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടി‌എസ്‌ഐ, 1.5 ലിറ്റർ നാല് സിലിണ്ടർ ടി‌എസ്‌ഐ എന്നീ എഞ്ചിനുകളാണ് വാഹനത്തിന്‍റെ ഹൃദയങ്ങള്‍. ആദ്യത്തേത് 113 ബിഎച്ച്പി കരുത്തുള്ളതാണ്​. രണ്ടാമത്തേത് 147 ബിഎച്ച്പി കരുത്ത് ഉത്​പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും (1.0-ലിറ്റർ ടിഎസ്ഐ) 7 സ്പീഡ് ഡിഎസ്‍ജിയും (1.5 ലിറ്റർ ടിഎസ്ഐ) ഉൾപ്പെടും.

10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ്  കുഷാഖിന്‍റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ്‌ കുഷാഖ്‌.  സംസ്‍കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവർത്തി എന്നൊക്കെയാണ് ഈ പേരിന്‍റെ അർത്ഥം. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് എത്തിയത്. കുഷാഖിന്‍റെ മുഖ്യ ലക്ഷ്യം തന്നെ നിലവിലെ വമ്പന്മാരായ ക്രെറ്റയെയും സെൽറ്റോസിനെയും മലര്‍ത്തിയടിക്കുക എന്നതാണ്.  അതുകൊണ്ടു തന്നെ ഈ വർഷം എസ്‌യുവിയുടെ കുറഞ്ഞത് 50,000 യൂണിറ്റുകൾ എങ്കിലും വിറ്റഴിക്കാനാണ് സ്കോഡ പദ്ധതിയിട്ടിരിക്കുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 

click me!