ഓടിക്കും മുമ്പ് കാർ സ്റ്റാർട്ട് ചെയ്‍ത് ചൂടാക്കാറുണ്ടോ? എങ്കില്‍..

By Web Team  |  First Published Oct 17, 2023, 4:16 PM IST

ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് വാഹനത്തിന്‍റെ എഞ്ചിന്‍ നന്നായി ചൂടാക്കണമെന്നൊരു മിഥ്യാധാരണ നമ്മളില്‍ മഹാഭൂരിപക്ഷത്തിനുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാലത്തെ സങ്കല്‍പമാണ്. കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാര്യത്തില്‍ ഇത് ശരിയാണ്. എന്നാല്‍ പുതിയ കാറുകള്‍ക്ക് ഈ രീതി വേണോ? ഇതാ അറിയേണ്ടതെല്ലാം


ടിച്ചു തുടങ്ങുന്നതിനു മുമ്പ് വാഹനത്തിന്‍റെ എഞ്ചിന്‍ നന്നായി ചൂടാക്കണമെന്നൊരു മിഥ്യാധാരണ നമ്മളില്‍ മഹാഭൂരിപക്ഷത്തിനുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാലത്തെ സങ്കല്‍പമാണ്. കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാര്യത്തില്‍ ഇത് ശരിയാണ്. കാരണം ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് അനുയോജ്യമായ താപത്തില്‍ എത്തിയാല്‍ മാത്രമേ ഈ എഞ്ചിനുകളുള്ള കാറുകള്‍ സുഗമമായി ഡ്രൈവിംഗ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.

എന്നാല്‍ പുതിയ വാഹനങ്ങളിലൊക്കെയും ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനുകളാണുള്ളത്. അതായത് കുറഞ്ഞ താപത്തിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ ഈ എഞ്ചിനുകള്‍ക്ക് കഴിയും. ഫ്യൂവല്‍ ഇഞ്ചക്ടഡ് കാറുകളിലെ ഇസിയു സംവിധാനം അതിനു പര്യാപ്‍തമാണ്.

Latest Videos

undefined

പഞ്ചും എക്സ്‍റ്ററും വിറച്ചു തുടങ്ങി, വരുന്നൂ റെനോ കാര്‍ഡിയൻ

അതുകൊണ്ട് എഞ്ചിന്‍ ചൂടാക്കുക എന്ന തെറ്റായ ധാരണ ഉടന്‍ മനസില്‍ നിന്നും എടുത്തുകളയുക. കാരണം ഇത്തരത്തില്‍ എഞ്ചിന്‍ ചൂടാക്കുന്നത് എഞ്ചിന്‍ ഓയില്‍ ഡൈല്യൂഷന് ഇടയാക്കും. സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ധനം ഓയിലുമായി കലരുകയും ഓയിലിന്റെ ലൂബ്രിക്കേഷന്‍ സ്വഭാവം കുറയുകയും ചെയ്യും. അതോടെ ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കാതെ എഞ്ചിന്‍ തകരാറിലുമാകും.

ഇനിയും സംശയം തീരുന്നില്ലേ? എങ്കില്‍ എഞ്ചിൻ ചൂടാക്കാനുള്ള ഏറ്റവും വേഗതയേറിയ മാർഗം ഡ്രൈവിംഗ് ആണെന്ന് അറിയുക. എഞ്ചിൻ ചൂടാകുന്നത് വരെ സാധാരണഗതിയില്‍ സൗമ്യമായി ഡ്രൈവ് ചെയ്യുക. ടർബോ എഞ്ചിനുകൾ (മിക്കവാറും എല്ലാ ഡീസലുകളും പോലെ) തണുപ്പിൽ നിന്ന് ആരംഭിച്ചതിന് ശേഷം 15-20 സെക്കൻഡ് നേരത്തേക്ക് നിഷ്‌ക്രിയമായിരിക്കുന്നത് പ്രയോജനപ്പെടുത്തിയേക്കാം. ദീർഘനേരം ആക്സിലേറ്റര്‍ ചവിട്ടിതേ്ക്കുന്നത് ഒഴിവാക്കുന്നതിന്റെ ഗുണം, നിങ്ങൾ ഇന്ധനത്തില്‍ പണം ലാഭിക്കുകയും പരിസ്ഥിതി മലിനീകരണം ഒഴിവാക്കുകയും ചെയ്യും എന്നതാണ്.

youtubevideo

click me!