ലാലേട്ടനേം സുരേഷ് ഗോപിയേം പോലുള്ളവർ അപൂർവ്വം! ഇന്നോവ മുതലാളിയുടെ ആ 'മാസ്റ്റർപീസ്' വാങ്ങിയവർ ഇത്രമാത്രം!

By Web Team  |  First Published Mar 18, 2024, 10:31 AM IST

ഇന്ത്യയിൽ സൂപ്പർതാരം മോഹൻലാൽ ഉൾപ്പെടെ ചുരുക്കം പ്രമുഖർക്ക്  മാത്രമാണ് ടൊയോട്ട വെൽഫയർ സ്വന്തമായിട്ടുള്ളത്. ടൊയോട്ടയുടെ മൊത്തം വിൽപ്പനയിൽ വെൽഫയറിൻ്റെ വിപണി വിഹിതം 0.24 ശതമാനം മാത്രമാണ്. കഴിഞ്ഞ ആറ് മാസത്തെ വെൽഫയറിൻ്റെ വിൽപ്പന കണക്കുകൾ പരിശോധിക്കാം.
 


ഴിഞ്ഞ മാസത്തെ അതായത് 2024 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട. കമ്പനിക്ക് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായിരുന്നു ഇന്നോവ. എന്നാൽ കമ്പനിയുടെ വാഹന നിരയിലെ ഏറ്റവും ചെലവേറിയ വെൽഫയറിൻ്റെ വിൽപ്പന വെറും 57 യൂണിറ്റുകൾ മാത്രമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വെൽഫയർ വിൽപന വളരെ കുറവാണ്. സെപ്തംബറിൽ വാഹനത്തിന്‍റെ ഒറ്റ യൂണിറ്റ് പോലും വിറ്റിരുന്നില്ല. ഒക്ടോബർ മാസത്തിലാകട്ടെ വെറും മൂന്നെണ്ണം മാത്രമാണ് വിറ്റത്. 1.20 കോടി രൂപയാണ് വെൽഫയറിൻ്റെ പ്രാരംഭ വില. ഇന്ത്യയിൽ സൂപ്പർതാരം മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ ഉൾപ്പെടെ ചുരുക്കം ചില പ്രമുഖർക്ക്  മാത്രമാണ് ടൊയോട്ട വെൽഫയർ സ്വന്തമായിട്ടുള്ളത്. ടൊയോട്ടയുടെ മൊത്തം വിൽപ്പനയിൽ വെൽഫയറിൻ്റെ വിപണി വിഹിതം 0.24 ശതമാനം മാത്രമാണ്. കഴിഞ്ഞ ആറ് മാസത്തെ വെൽഫയറിൻ്റെ വിൽപ്പന കണക്കുകൾ പരിശോധിക്കാം.

മാസം, വിൽപ്പന യൂണിറ്റ് എന്ന ക്രമത്തിൽ
സെപ്റ്റംബർ 2023    0
ഒക്ടോബർ 2023    3
നവംബർ 2023    53
ഡിസംബർ 2023    37
2024 ജനുവരി    61
ഫെബ്രുവരി 2024    57

Latest Videos

undefined

ടൊയോട്ട വെൽഫയർ സ്ട്രോംഗ് ഹൈബ്രിഡ് മോഡലിന് 2.5 ലിറ്റർ ഇൻലൈൻ ഫോർ സിലിണ്ടർ ഡിഒഎച്ച്സി എഞ്ചിൻ ലഭിക്കുന്നു. ഇത് പരമാവധി 142 kW പവർ ഔട്ട്പുട്ടും 240 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറും ഹൈബ്രിഡ് ബാറ്ററിയും സംയോജിപ്പിച്ചിരിക്കുന്നു. ഇത് കുറഞ്ഞ മലിനീകരണത്തിന് കാരണമാകുന്നു. സെൽഫ് ചാർജിംഗ് ശക്തമായ ഹൈബ്രിഡ് ഇലക്ട്രിക് മോഡലിന് 40 ശതമാനം ദൂരവും 60 ശതമാനം സമയവും സീറോ എമിഷൻ മോഡിൽ ഓടാൻ കഴിയുമെന്ന് പറയപ്പെടുന്നു. ഇത് ലിറ്ററിന് 19.28 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നത്. 

പ്ലാറ്റിനം പേൾ വൈറ്റ്, ജെറ്റ് ബ്ലാക്ക്, പ്രെഷ്യസ് മെറ്റൽ എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സൺസെറ്റ് ബ്രൗൺ, ന്യൂട്രൽ ബീജ്, ബ്ലാക്ക് എന്നിവയാണ് വെൽഫയറിലെ മൂന്ന് ഇൻ്റീരിയർ കളർ ഓപ്ഷനുകൾ. ഈ ആഡംബര എംപിവിയിൽ സീറ്റുകൾ തമ്മിലുള്ള അകലം വർധിച്ചതിനാൽ, ഇത് ഇപ്പോൾ കൂടുതൽ വിശാലമായി. മുൻ നിരയിലെയും രണ്ടാം നിരയിലെയും സീറ്റുകൾ തമ്മിലുള്ള അകലം വർധിപ്പിക്കുന്നതിനായി ഡ്രൈവിംഗ് പൊസിഷൻ പുതുക്കിയിട്ടുണ്ട്. സീറ്റുകളുടെ മൂന്നാം നിരയിലെ സൈഡ് ക്വാർട്ടർ ട്രിം, പിൻ ഡോർ ട്രിം എന്നിവ കനം കുറഞ്ഞതാണ്.

അകത്ത് മേൽക്കൂരയുടെ മധ്യത്തിൽ വളരെ നീളമുള്ള ഒരു ഓവർഹെഡ് കൺസോൾ ഉണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം നിരവധി നിയന്ത്രണങ്ങൾ ഇതിൽ നൽകിയിട്ടുണ്ട്. 15 ജെബിഎൽ സ്പീക്കറുകൾ, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി എന്നിവയുള്ള 14 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമുണ്ട്. എക്സിക്യൂട്ടീവ് ലോഞ്ച് 14 ഇഞ്ച് പിൻസീറ്റ് വളരെ സൗകര്യപ്രദമാണ്. മേൽക്കൂരയിൽ നിന്നുള്ള അധിക സൂര്യപ്രകാശം തടയുന്ന ഓട്ടോമാറ്റിക് മൂൺറൂഫ് ഷേഡുകളുള്ള പുൾ-ഡൌൺ സൈഡ് സൺ ബ്ലൈൻ്റുകൾ മോഡലിൻ്റെ സവിശേഷതയാണ്. രണ്ടാം നിര സീറ്റുകൾക്ക് മസാജ് ഫംഗ്‌ഷനോടൊപ്പം പ്രീ-സെറ്റ് മോഡും ലഭിക്കും.

റിമോട്ട് ഡോർ ലോക്ക്/അൺലോക്ക്, എയർ കണ്ടീഷനിംഗ്, എമർജൻസി സർവീസ്, വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ്, ഡ്രൈവർ മോണിറ്ററിംഗ് അലേർട്ടുകൾ തുടങ്ങി 60-ലധികം കണക്റ്റഡ് ഫീച്ചറുകൾ ഈ മോഡലിൽ ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നു. ടൊയോട്ട ഈ എംപിവിയിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻ്റ് സിസ്റ്റം (ADAS) പോലുള്ള സുരക്ഷാ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് സുരക്ഷാ ഫീച്ചറുകൾക്കൊപ്പം, ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്‌സ് അസിസ്റ്റൻസ്, ഹൈ ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്.

youtubevideo
 

click me!