ഡിമാൻഡിന്‍റിന്‍റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ, ഇക്കാര്യത്തിൽ റെനോ ക്വിഡ് വളരെ മുന്നിലാണ്. കൃത്യം ഒരു വർഷം മുമ്പ് 2023 ജനുവരിയിൽ റെനോ ക്വിഡിൻ്റെ 59 യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂ. എന്നാൽ കഴിഞ്ഞ മാസം റെനോ ക്വിഡ് 1351 ശതമാനം വാർഷിക വർദ്ധനയോടെ 856 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു.
ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ കഴിഞ്ഞ മാസത്തെ അതായത് 2024 ജനുവരിയിലെ കാർ വിൽപ്പന ഡാറ്റ പുറത്തുവിട്ടു. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഏഴ് സീറ്റുള്ള റെനോ ട്രൈബർ വീണ്ടും കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി. എങ്കിലും, ഡിമാൻഡിന്‍റിന്‍റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ, ഇക്കാര്യത്തിൽ റെനോ ക്വിഡ് വളരെ മുന്നിലാണ്. കൃത്യം ഒരു വർഷം മുമ്പ് 2023 ജനുവരിയിൽ റെനോ ക്വിഡിൻ്റെ 59 യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂ. എന്നാൽ കഴിഞ്ഞ മാസം റെനോ ക്വിഡ് 1351 ശതമാനം വാർഷിക വർദ്ധനയോടെ 856 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു എന്നാണ് കണക്കുകൾ.
കഴിഞ്ഞ മാസമാണ് കമ്പനി റെനോ ക്വിഡിൻ്റെ അപ്‌ഡേറ്റ് പതിപ്പ് പുറത്തിറക്കിയത്. പുതിയ ക്വിഡിൽ, ഉപഭോക്താക്കൾക്ക് പുതിയ കളർ ഓപ്ഷനുകൾക്കൊപ്പം നിരവധി പുതിയ സവിശേഷതകളും ലഭിക്കും. പുതുക്കിയ റെനോ ക്വിഡിൻ്റെ എല്ലാ വേരിയൻ്റുകളിലും വലിയ 8 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ ഉണ്ട്. പുതുക്കിയ ക്വിഡിന് 14-ലധികം സുരക്ഷാ ഫീച്ചറുകൾ ഉണ്ട്. എന്നിരുന്നാലും, കാറിൻ്റെ എഞ്ചിൻ സജ്ജീകരണം മുമ്പത്തെപ്പോലെ തന്നെ തുടരുന്നു, 1.0 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷൻ സജ്ജീകരിച്ചിരിക്കുന്നു. ഉപഭോക്താക്കൾക്ക് ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സുകളിൽ റെനോ ക്വിഡ് വാങ്ങാം.
undefined
അപ്‌ഡേറ്റ് ചെയ്‍ത ക്വിഡിൽ ധാരാളം കണക്റ്റിവിറ്റി സവിശേഷതകളും നൽകിയിട്ടുണ്ട്. പുതുക്കിയ റെനോ ക്വിഡിൻ്റെ ക്യാബിനിൽ ഡ്രൈവർ സീറ്റ് ആംറെസ്റ്റ്, വയർലെസ് ചാർജർ, 12 വോൾട്ട് പവർ സോഴ്‌സ്, എൽഇഡി ക്യാബിൻ ലാമ്പ് തുടങ്ങിയ സവിശേഷതകൾ കമ്പനി നൽകിയിട്ടുണ്ട്. റെനോ ക്വിഡിൻ്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 4.69 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് ടോപ്പ് വേരിയൻ്റിൽ 6.12 ലക്ഷം രൂപ വരെ ഉയരുന്നു.
അതേസമയം കഴിഞ്ഞ മാസത്തെ കമ്പനിയുടെ കാർ വിൽപ്പനയിൽ, 2,220 യൂണിറ്റ് വിൽപ്പനയുമായി റെനോ ട്രൈബർ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ 750 യൂണിറ്റ് വിൽപ്പനയുമായി റെനോ കിഗർ മൂന്നാം സ്ഥാനത്താണ്.